പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് 5 പേർക്ക് കൊവിഡ്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോവിഡ് ഫലം നെഗറ്റീവ്

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ദില്ലിയിൽ നിന്നും വന്ന പൊൽപ്പുള്ളി പനയൂർ സ്വദേശി (50 പുരുഷൻ),ദുബായിൽ നിന്നും വന്ന പട്ടാമ്പി കൊണ്ടൂർകര സ്വദേശി (22 പുരുഷൻ), ആനക്കര സ്വദേശി (29 പുരുഷൻ),മുംബൈയിൽ നിന്നും വന്ന കോങ്ങാട് സ്വദേശി(52 പുരുഷൻ),കുവൈത്തിൽ നിന്നും വന്ന തൃത്താല സ്വദേശി (30 പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ജില്ലയിൽ ആറുപേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 177 ആയി.ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

corona35-

രോഗം ബാധിച്ച് ചികിത്സയിലുള്ള ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 178 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലുള്ള 12 പേരില്‍ ഏഴുപേര്‍ കുട്ടികളാണ്. ഇതില്‍ മൂന്ന് കുഞ്ഞുങ്ങളുടെ (ശ്രീകൃഷ്ണപുരം -മൂന്ന് മാസം, പെരിങ്ങോട് -ഏഴ് മാസം, കാരാക്കുറിശ്ശി -10 മാസം) ആദ്യ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

108 പേര്‍ ജില്ലാ ആശുപത്രിയിലും മറ്റുള്ളവര്‍ മാങ്ങോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സാമ്പിള്‍ പരിശോധനകള്‍ നടത്തിവരുന്നതായും അധികൃതര്‍ അറിയിച്ചു.

അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരിയുടെയും ഡ്രൈവര്‍ മധുസൂദനന്റെയും കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ മെയ് 26 ന് നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡ്രൈവറും ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇന്നാണ് (ജൂണ്‍ 12) പരിശോധന ഫലം ലഭിച്ചത്. ഇരുവരും ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിലവിൽ വിവിധ ആശുപത്രികളിലായി 41 പേര്‍ നിരീക്ഷണത്തിലുമുണ്ട്. ഇന്ന് (ജൂണ്‍ 12) ജില്ലയില്‍ 5 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതുവരെ 12935 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 11406 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇതില്‍ 263 പേർക്ക് പോസിറ്റീവാകുകയും 84 പേര്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു. ഇന്ന് 636 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 436 സാമ്പിളുകളും അയച്ചു. ഇനി 1529 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 47079 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 508 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8869 പേരാണ് ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 2204 സാമ്പിളുകളും ഓഗ്മെന്റഡ് സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്

Recommended Video

cmsvideo
അമൃത് പദ്ധതിക്കായി പാലക്കാട് റോഡ് പൊളിച്ചതോടെ ജനങ്ങൾ ദുരിതത്തിലായി

എറണാകുളത്ത് ഗോഡൗണുകളിലും മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടർഎറണാകുളത്ത് ഗോഡൗണുകളിലും മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടർ

'നമ്മൾ തിരിച്ചുവരും,എന്റെ രാജ്യത്തിന്റെ ഡിഎൻഎയെ കുറിച്ച് എനിക്ക് അറിയാം'; രാഹുൽ ഗാന്ധി'നമ്മൾ തിരിച്ചുവരും,എന്റെ രാജ്യത്തിന്റെ ഡിഎൻഎയെ കുറിച്ച് എനിക്ക് അറിയാം'; രാഹുൽ ഗാന്ധി

'വിവാഹ വാർഷികത്തിൽ വീണയെ പർദ്ദ ഇടിയിക്കുന്നവരോട്; മുഹമ്മദ് റിയാസിന്റെ കുടുംബത്തെ കുറിച്ച് പറയാം''വിവാഹ വാർഷികത്തിൽ വീണയെ പർദ്ദ ഇടിയിക്കുന്നവരോട്; മുഹമ്മദ് റിയാസിന്റെ കുടുംബത്തെ കുറിച്ച് പറയാം'

English summary
5 more covid cases reported in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X