പാലക്കാട് 144 പേർക്ക് ഇന്ന് രോഗമുക്തി! 762 പേർ ചികിത്സയിൽ.. ഇന്ന് 83 പേർക്ക് കൊവിഡ്
പാലക്കാട്; ജില്ലയിൽ ഇന്ന് 83 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 47 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 19 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേർ എന്നിവർ ഉൾപ്പെടും. 144പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 762 ആയി. പാലക്കാട് ജില്ലക്കാരായ 17 പേർ തൃശൂർ ജില്ലയിലും ആറുപേർ മലപ്പുറം ജില്ലയിലും ഏഴുപേർ വീതം കോഴിക്കോട്, എറണാകുളം ജില്ലകളിലും, രണ്ട് പേർ കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്. ഇന്ന് 101 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 39982 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 37064 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 825 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 980 സാമ്പിളുകൾ അയച്ചു. 3551 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2770 പേർ രോഗമുക്തി നേടി. ഇനി 2109 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 104591 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 715 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 13337 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.
അസമിൽ ബിജെപി വിയർക്കും; അണിയറയിലെ വമ്പൻ സഖ്യം, കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ ഇങ്ങനെ
കാസര്‍കോഡ് ഇന്ന് 105 കൊവിഡ് കേസുകൾ!! 5354 പേർ നീരീക്ഷണത്തിൽ
'ആയിഷയും ഹൈറയും.. സിയാദ് യാചിച്ചത് ഈ പൊന്നോമന മക്കൾക്കായി ജീവിക്കാൻ വേണ്ടിയായിരുന്നു'