ധോണി മേഖലയെ വിറപ്പിച്ച കാട്ടാനെയെ പിടിക്കാൻ വയനാട്ടിൽ നിന്ന് സംഘമെത്തി
പാലക്കാട്; ധോണി മേഖലയില്‍ ഭീതി പരത്തുന്ന പി ടി 7 എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ വയനാട്ടില്‍ നിന്നുള്ള സംഘം ജില്ലയിലെത്തി. വയനാട്ടില്‍ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകള്‍ ഉള്‍പ്പെട്ട 26 അംഗ എലിഫന്റ് സ്‌ക്വാഡാണ് ജില്ലയിലെത്തിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരമാണ് നടപടി.
ആനയെ പിടികൂടിയശേഷം ധോണി ആന ക്യാമ്പില്‍ കൂടൊരുക്കി നിര്‍ത്തുന്നതിന് പ്രത്യേക കൂടിന്റെ നിര്‍മ്മാണം ആരംഭിച്ചതായും നാലോ അഞ്ചോ ദിവസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. കൂട് നിർമിക്കാനുള്ള മരങ്ങൾ മാർക്ക് ചെയ്തു തുടങ്ങിയിട്ടുണ്ട്.

ആനയെ പിടികൂടിയ ശേഷം കൂട്ടിൽ പാർപ്പിച്ചാണ് ഇതിന് പരിശീലനം നൽകുക.ആദ്യ ദിവസങ്ങളിൽ കൂടു തകർക്കാനുള്ള ശ്രമം ഉണ്ടായേക്കുമെന്ന ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ കനമുള്ള കൂടായിരിക്കും നിർമ്മിക്കും. മരത്തടികൾ ഇഴ ചേർത്ത് അഴികളായി കൂട്ടിയോജിപ്പിക്കുകയാണു ചെയ്യുന്നത്. കൂട്ടിലുള്ള ആന മെരുങ്ങി തുടങ്ങിയാൽ പിന്നെ പരിശീലനം തുടങ്ങും. വയനാട്ടിൽ നിന്നുള്ള പരിശീലനം നേടിയ സംഘമാണ് കൂട് നിർമ്മിക്കുക.
അതേസമയം സംഘത്തിന്റെ നേതൃത്വത്തില്‍ കാട്ടാനയെ കണ്ടെത്തുന്നതിന് തിരച്ചില്‍ ആരംഭിച്ചതായും ഡി.എഫ്.ഒ അറിയിച്ചു. ധോനി വനത്തിനകത്താണ് ആന ഉള്ളത്. ഇതിനെ സസൂക്ഷ്മം നിരക്ഷിക്കും. സ്‌ക്വാഡിനൊപ്പം ചീഫ് വെറ്റിനറി ഓഫീസര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍, എലിഫന്റ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമുണ്ട്.












Click it and Unblock the Notifications