പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Google Oneindia Malayalam News

അട്ടപ്പാടി മധു വധക്കേസ്: മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. പ്രതി അബ്ബാസിന്റെ അപേക്ഷയാണ് കോടതി തള്ളിയത്. കേസിൽ നിന്നും പിൻമാറണെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ അല്ലിയെ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു.

eeeeeee-1664644433.jpg

നേരത്തേ പാലക്കാട് സെഷൻസ് കോടതിയും മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയും ഹൈക്കോടതിയും അബ്ബാസിന്റെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്നായിരുന്നു ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്.
പട്ടികജാതി പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട നിയമ പ്രകാരം മുൻകൂർ ജാമ്യത്തിനു വ്യവസ്ഥയില്ലെങ്കിലും കേസ് തെളിയിക്കപ്പെട്ടില്ലേങ്കിൽ സുപ്രീം കോടതിക്ക് ഇളവ് നൽകാൻ അധികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അബ്ബാസിന്റെ അപേക്ഷ.

എന്നാൽ അബ്ബാസിന്റെ കുറ്റം നേരത്തേ തെളിഞ്ഞതാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മധുവിന്റെ അമ്മ അല്ലി നൽതകിയ പരാതിയിൽമണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയാണ് അബ്ബാസിനെതിരെ കേസ് എടുക്കാൻ ഉത്തരവിട്ടത്.ഈ കേസില്‍ നേരത്തെ അബ്ബാസിന്‍റെ ഡ്രൈവര്‍ അറസ്റ്റിലായിരുന്നു.

അതേസമയം മധു കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ കൊലപ്പെടുത്തിയത്. ജൂൺ 8 നാണ് ഈ കേസിന്റെ വിചാരണ ആരംഭിച്ചത്.

എസ്‍ഡിപിഐ കൊടി എന്ന് കരുതി പോർച്ചുഗൽ പതാക വലിച്ചുകീറിയ യുവാവ് കുടുങ്ങി; കേസെടുത്ത് പോലീസ്എസ്‍ഡിപിഐ കൊടി എന്ന് കരുതി പോർച്ചുഗൽ പതാക വലിച്ചുകീറിയ യുവാവ് കുടുങ്ങി; കേസെടുത്ത് പോലീസ്

പ്രായം വെറും നമ്പര്‍; എഴുപതുകാരനെ വിവാഹം ചെയ്ത് പത്തൊന്‍പതുകാരി, വീട്ടുകാര്‍ സമ്മതിച്ചത് ഇങ്ങനെപ്രായം വെറും നമ്പര്‍; എഴുപതുകാരനെ വിവാഹം ചെയ്ത് പത്തൊന്‍പതുകാരി, വീട്ടുകാര്‍ സമ്മതിച്ചത് ഇങ്ങനെ

പാര്‍വതിയും ഭാവനയും ഇക്കാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയവര്‍; അംഗീകരിക്കുന്നുവെന്ന് നടന്‍ ഷറഫുദ്ദീന്‍പാര്‍വതിയും ഭാവനയും ഇക്കാലഘട്ടത്തില്‍ ശബ്ദമുയര്‍ത്തിയവര്‍; അംഗീകരിക്കുന്നുവെന്ന് നടന്‍ ഷറഫുദ്ദീന്‍

English summary
attapadi madhu case; SC Rejects The Anticipatory Bail Of Abbas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X