കുത്തനെ ഉയർന്ന് കൊവിഡ്; സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് പാലക്കാട് കൂടുതൽ സജ്ജീകരണങ്ങൾ
പാലക്കാട്; ജില്ലയിൽ സമൂഹ വ്യാപന സാധ്യത കൂടി കണക്കിലെടുത്ത് കൂടുതൽ സജ്ജീകരണങ്ങൾ ഒരിക്കിയതായി മന്ത്രി എകെ ബാലൻ. ഇതിന്റെ ഭാഗമായി കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ നാല് നിലകള്‍ അടങ്ങിയ കെട്ടിടത്തില്‍ 400 ബെഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ 1000 ബെഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സാധ്യമാണെന്നും മന്ത്രി അറിയിച്ചു.ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലേക്ക് പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തുടര്‍ച്ചയായി എത്തുന്നതിനാല്‍ കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ട്. അതിനായി മാങ്ങോട് കേരള മെഡിക്കല്‍ കോളേജ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്, കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് തുടങ്ങിയവ കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഉപയോഗിക്കും.
നിലവില്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചതായും രോഗലക്ഷണം ഉള്ളവര്‍, റെഡ് സോണ്‍, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയവരെ പരിശോധിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിയ തൊണ്ണൂറോളം പേരുടെ സ്രവം പരിശോധനയ്‌ക്കെടുത്തു. കൂടുതല്‍ പോസിറ്റീവ് കേസ് ഉണ്ടായാല്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സംവിധാനങ്ങള്‍ സജ്ജമാക്കുന്നത് വരെ ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളജിലും ചികിത്സ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ കണക്കിലെടുത്ത് സമഗ്രമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 15332 എന്‍ 95 മാസ്‌കുകള്‍, 17,492 പി.പി.ഇ കിറ്റുകള്‍, 88720 ത്രീ ലെയര്‍ മാസ്‌കുകള്‍ എന്നിവ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ലഭ്യമാണ്. കൂടാതെ ആവശ്യത്തിന് മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Recommended Video













Click it and Unblock the Notifications