കാട്ടുപന്നിയെ വകവരുത്താൻ പന്നിപ്പടക്കം കടിച്ചു; വായ തകർന്ന് ഗർഭിണിയായ പശു ചത്തു
പാലക്കാട്; പന്നിപ്പടക്കം കടിച്ച് വായ തകർന്ന പശു ചത്തു. മേട്ടുപ്പാളയത്തിന് സമീപം കല്ലാർ ചെങ്കൽ പടുഗയിൽ മുഹമ്മദ് ജാഫറിന്റെ വീട്ടിലെ ഗർഭിണിയായ പശുവാണ് ചത്തത്. മേയാൻ വിട്ട പശുവിനെ പിന്നീട് കല്ലാറിൽ അരുവിക്ക് സമീപം വായ തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
നാല് ദിവസം മുൻപ് തന്റെ എല്ലാ പശുക്കളേയും ജാഫർ മേയാൻ വിട്ടിരുന്നു. എന്നാൽ ഒരു പശുമാത്രം തിരിച്ചെത്തിയില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് പശുവിനെ അരുവിക്ക് സമീപം കണ്ടത്. വായ പൂർണമായും തർന്ന് വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കാത്ത നിലയിലായിരുന്നു. ഇന്നെലെയാണ് പശു ചത്തത്.
കാട്ടുപന്നികളെ വകവരുത്താനായി ഭക്ഷണപദാർത്ഥത്തിൽ വെച്ച പന്നിപ്പടക്കം കടിച്ചാണ് പശുവിന് അപകടം സംഭവിച്ചതെന്ന് വനംവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിനായി മൂന്നംഗ സംഘത്തേയും നിയോിച്ചിട്ടുണ്ട്.
നേരത്തേ സ്ഫോടക വസ്തു വെച്ച ഭക്ഷണം കഴിച്ച് മറ്റൊരു പശുവും മേട്ടുപ്പാളയത്തിന് സമീപം ചത്തിരുന്നു. വിളകൾ നശിപ്പിക്കുന്ന മൃഗഹ്ങളെ വകവരുത്താൻ കർഷകർ വെച്ച നാടൻ ബോംബ് കടിച്ച് വായിൽ പരിക്കേറ്റ പത്തുവയസുള്ള ആനയും നേരത്തേ ഇത്തരത്തിൽ ചരിഞ്ഞിരുന്നു.
പാലക്കാട് ഇന്ന് 51 പേർക്ക് കൊവിഡ്; 82 പേർക്ക് രോഗമുക്തി!! ചികിത്സയിൽ 889 പേർ
കേരള മോഡൽ; കൊവിഡിനെ തോൽപ്പിച്ച് 103 വയസുകാരൻ ആശുപത്രി വിട്ടു
മോദിയെ'റോസ്റ്റ്'ചെയ്ത് രണ്ടാം വരവ് അറിയിച്ച് ദിവ്യ സ്പന്ദന;ട്വീറ്റ് വൈറൽ!സജീവ രാഷ്ട്രീയത്തിലേക്ക്?