Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് സേവനം; കോവിഡ് ബാധിച്ച് അവശനിലയിലായ ബിജെപി പ്രവർത്തകന് രക്ഷയായി സിപിഎമ്മുകാർ

ഇതാണ് സേവനം; കോവിഡ് ബാധിച്ച് അവശനിലയിലായ ബിജെപി പ്രവർത്തകന് രക്ഷയായി സിപിഎമ്മുകാർ

പെരുവെമ്പ്: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരവധി ആളുകളാണ് കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലും ഫസ്റ്റ് ലൈൺ ട്രീറ്റ്മെന്റ് സെന്ററുകളിലുമായും ചികിത്സയിൽ കഴിയുന്നത്. അടിയന്തര സാഹചര്യത്തിൽ സഹായം എത്തിക്കേണ്ട നിരവധി സംഭവങ്ങളുമുണ്ട്. പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെയും വിശ്വസിക്കുന്ന ആശയത്തിന്റെയും അതിരുകളില്ലാതെ മനുഷ്യ സഹായമെത്തിക്കുന്നതിനാണ് പ്രാധാന്യം. ഇത്തരത്തിലൊരു സംഭവമാണ് പെരുവെമ്പിലുണ്ടായത്.

covid 19

കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബി വിഭൂഷണൻ ബോധരഹിതനായപ്പോൾ രക്ഷയ്ക്ക് ഓടിയെത്തിയത് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. കൃത്യസമയത്തെ ഇടപ്പെടൽ ജീവിതത്തിലേക്ക് തന്നെയാണ് വിഭൂഷണിനെ തിരികെയെത്തിച്ചത്.

സംഭവം ഇങ്ങനെ, പത്ത് ദിവസങ്ങൾക്കു മുൻപാണു വിഭൂഷണും ഭാര്യ അജനയും കോവിഡ് ബാധിതരായത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അജന വാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വിഭൂഷണിനെ അബോധാവസ്ഥയിൽ കണ്ടെത്തി. വിവരമറിഞ്ഞു പ്രദേശത്തെ ബിജെപി പ്രവർത്തകർ ആംബുലൻസ് തേടി പെരുവെമ്പ് പഞ്ചായത്ത് ഓഫിസിലെത്തി.

Recommended Video

cmsvideo
    തോറ്റമ്പിയ കേരളാ BJP യിൽ ഇതാ കൂട്ടത്തല്ല്

    തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

    എന്നാൽ പഞ്ചായത്ത് ഓഫിസിൽ ആംബുലൻസ് ഇല്ലായിരുന്നു. ജില്ലാ ആശുപത്രിയിൽനിന്ന് എത്താൻ അരമണിക്കൂർ ആകുമെന്നുമായിരുന്നു മറുപടി. ഇതിനായി കാത്തുനിൽക്കാതെ പെരുവെമ്പ് ലോക്കൽ സെക്രട്ടറി എസ്. പ്രദോഷ്, പഞ്ചായത്തംഗം രതീഷിനോട് അടിയന്തരമായി അദ്ദേഹത്തിന്റെ സ്വന്തം കാറുമായി വിഭൂഷണിന്റെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. ഈ സമയത്തിനുള്ളിൽ പഞ്ചായത്ത് ഓഫിസിലുണ്ടായിരുന്ന പിപിഇ കിറ്റ് ധരിച്ചു ഡിവൈഎഫ്ഐ പെരുവെമ്പ് മേഖലാ സെക്രട്ടറി എസ്. സന്ദീപും ട്രഷറർ ആർ. തേജസും വിഭൂഷണനെയും അജനയെയും ജില്ലാ ആശുപത്രിയിലെ അടിയന്തര കോവി‍ഡ് ചികിത്സാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

    ഐശ്വര്യ മേനോന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+