നാട്ടിൽ തിരിച്ചെത്തിയ പ്രവാസി യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി!! യുവതി എത്തിയത് റിയാദിൽ നിന്ന്
പാലക്കാട്; കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം റിയാദിൽ നിന്നും മടങ്ങിയെത്തിയ ചിറ്റൂർ സ്വദേശിനി ആൺകുഞ്ഞിന് ജൻമം നൽകി. പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. മെയ് എട്ടിന് രാത്രി 10.30 നാണ് ഇവർ കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
റിയാദില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന യുവതിയുടെ പ്രസവ തിയ്യതി മെയ് 22 ആയിരുന്നു. ഏട്ടിന് കരിപ്പൂര്‍ എത്തിയ ഇവര്‍ പുലര്‍ച്ചെ മൂന്നിന് ചിറ്റൂരിലെ വീട്ടില്‍ എത്തുകയും തുടര്‍ന്ന് വേദന അനുഭവപ്പെട്ടതോടെ രാവിലെ 6.45 ഓടെ ഡബ്ല്യൂ.എം.സിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രാവിലെ 11.45 ഓടെ സിസേറിയൻ വഴിയാണ് പ്രസവം നടന്നത്. 2.9 തൂക്കമാണ് കുഞ്ഞിന്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.
പാലക്കാട് ജില്ലയില്‍ ഇതുവരെ തിരിച്ചെത്തിയത് 49 പ്രവാസികളാണ് തിരിച്ചെത്തിയത്. ഇതില്‍ 18 പേര്‍ സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും ഒരാള്‍ കളമശ്ശേരിയില്‍ ക്രമീകരിച്ച ഐസലേഷന്‍ കേന്ദ്രത്തിലും ബാക്കിയുള്ളവര്‍ ഹോം ക്വാറന്റൈനിലുമായി തുടരുന്നു. ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 25000 പ്രവാസികളാണ്. നാല് വിമാനങ്ങളിലായി രണ്ടു ദിവസം കൊണ്ടാണ് 49 പേർ ജില്ലയില്‍ എത്തിയത്. ഇനി വരാനുള്ള പ്രവാസികളെ സര്‍ക്കാര്‍ ക്വാറന്റൈനില്‍ എത്തിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കും.
അതിനിടെ ജില്ലയിലെ വിവിധ വ്യവസായ മേഖലകളില്‍ ജോലി ചെയ്യുന്ന 1295 അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി. മെയ് ആറിന് ജില്ലയില്‍ നിന്നും ഒഡിഷയിലേക്ക് തിരിച്ച ആദ്യഘട്ട ട്രെയിനില്‍ 1208 പേരാണ് മടങ്ങിയത്. രണ്ടാഘട്ടത്തില്‍ 87 തൊഴിലാളികളെ നാഗപട്ടണത്തേക്ക് കെ.എസ്.ആര്‍.ടി.സി മുഖേനയും അയയ്ച്ചു. ജില്ലയിലെ വിവിധ കമ്പനികളിലെ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങാനിരുന്ന 17000 ഓളം പേര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നിലവില്‍ ജന്മനാടായ വെസ്റ്റ്ബംഗാള്‍, ബീഹാര്‍, ഒഡീഷ, യു.പി, ജാര്‍ഖണ്ഡ്, തമിഴ്നാട് എന്നവടങ്ങളിലേക്ക് മടങ്ങാന്‍ അത്യാവശമുള്ള 7208 പേരാണുള്ളത് . അതതു സംസ്ഥാനങ്ങളിലെ സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് പോവാനുള്ള സൗകര്യം ഏര്‍പ്പാടാക്കും.
അമിത് ഷായ്ക്ക് ഗുരുതര അസുഖം? ഷാ എവിടെ? 'ഷായ്ക്ക് അസാധാരണമായ എന്തോ സംഭവിച്ചോ,ജനങ്ങളെ അറിയിക്കണമെന്ന്'
'ഇവിടെ മുഖ്യൻ താനാണ് വിമാനം പറത്തിയതെന്ന് തള്ളി മറിക്കുന്നു.. കേരളം പിണറായിയുടെ തറവാട് സ്വത്താണോ?'