പാലക്കാട് മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്‍കി അമ്മ, സംഭവം ഇങ്ങനെ
പാലക്കാട്: പട്ടാമ്പിയില്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി. മയക്കുമരുന്ന് നല്‍കി അര്‍ധ ബോധാവസ്ഥയിലാക്കിയാണ് പീഡിപ്പിച്ചതത്രെ. പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കി. വിവാഹ വാഗ്ദാനത്തിന് പുറമെ ജോലി വാഗ്ദാനവും 25കാരനായ പ്രതി നല്‍കിയിരുന്നു എന്നാണ് പറയപ്പെടുന്നത്. തുടര്‍ച്ചയായി മയക്ക് മരുന്ന് നല്‍കുകയം പീഡിപ്പിക്കുകയും ചെയ്തത് കാരണം യുവതിയുടെ ആരോഗ്യനില തകരാറിലായിട്ടടുണ്ട്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നഗ്ന ചിത്രങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് പ്രതി ഭീഷണിപ്പെടുത്തുന്നു എന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ അവസാനത്തില്‍ ജോലി വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ നിന്നു കൊണ്ടുപോയിരുന്നു. തുടര്‍ന്ന് വ്യത്യസ്ത ദിവസങ്ങളിലായിട്ടാണ് പീഡിപ്പിച്ചത്. വിവിധ സ്ഥലങ്ങളില്‍ പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോയി എന്നും പരാതിയിലുണ്ട്.
കഞ്ചാവ്, കൊക്കൈന്‍ എന്നിവ നല്‍കിയെന്നാണ് ആരോപണം. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അമ്മയുടെ പരാതി. ഡിജിപി പാലക്കാട് പോലീസിന് പരാതി കൈമാറുകയാണ് ചെയ്യുക. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കും.












Click it and Unblock the Notifications