വീണ്ടും ട്വിസ്റ്റ്; പാലക്കാട് ഷാഫി പറമ്പിൽ ഇല്ല?മുഹ്സിനെതിരെ പട്ടാമ്പിയിൽ? എവി ഗോപിനാഥ് പാലക്കാട്?
തിരുവനന്തപുരം; കോൺഗ്രസിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ന് സ്ക്രീനിംഗ് കമ്മിറ്റി ചേർന്ന് എംപിമാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ പട്ടിക തയ്യാറാക്കാം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെയുള്ളവരാണ് കമ്മിറ്റി അംഗങ്ങൾ. യുവാക്കൾക്കും സ്ത്രീകൾക്കും പട്ടികയിൽ പരമാവധി പ്രാതിനിധ്യം നൽകണമെന്ന നിർദ്ദേശമാണ് ഹൈക്കമാന്റ് മുന്നോട്ട് വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പല അപ്രതീക്ഷിത സ്ഥാനാർത്ഥികളും പട്ടികയിൽ ഇടംപിടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
അതിനിടെ വിമത ഭീഷണി ഉയർന്ന പാലക്കാട് മണ്ഡലത്തിൽ നിന്നും നിലവിലെ സിറ്റിംഗ് എംഎൽഎയായ ഷാഫി പറമ്പിലിനെ മാറ്റാനാണ് കോൺഗ്രസ് നീക്കം എന്നാണ് റിപ്പോർട്ട്. പകരം മറ്റൊരു സാധ്യതയാണ് കോൺഗ്രസ് ഇവിടെ ആലോചിക്കുന്നത്.

വിമത ഭീഷണി
മുൻ കോൺഗ്രസ് എംഎൽഎയും പെരിങ്ങോട്ട് കുറിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എവി ഗോപിനാഥ് ഷാഫി പറമ്പിൽ എംഎൽഎയ്ക്കെതിരേയും കോൺഗ്രസിനെതിരേയും രംഗത്തെത്തിയതാണ് പാർട്ടി നേതൃത്വത്തിന് തലനവേദനയായത്.
കഴിഞ്ഞ അഞ്ച് കൊല്ലമായി തന്നെ കോൺഗ്രസുകാർ തിരിഞ്ഞ് നോക്കിയില്ലെന്നായിരുന്നു ഗോപിനാഥൻ ആരോപിച്ചത്.

ഗ്രൂപ്പ് കളിക്കെതിരെ
തന്നെ വേണ്ടാത്ത പ്രസ്ഥാനത്തെ തനിക്കും വേണ്ടായെന്നും മരിക്കുന്നതുവരെ കോൺഗ്രസായിരിക്കണനെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ ഇനിയിപ്പോൾ അത് നടക്കുമോയെന്ന് പറയാനാകില്ലെന്നും ഗോപിനാഥൻ തുറന്നടിച്ചു. പാർട്ടിയിലെ ഗ്രൂപ്പ് കളിക്കെതിരേയും ഗോപിനാഥൻ വിമർശനം ഉയർത്തി.

പരിഗണിച്ചില്ലേങ്കിൽ
മാത്രമല്ല തന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ പാർട്ടി തയ്യാറായില്ലേങ്കിൽ തനിച്ച് മത്സരിക്കുമെന്നും ഗോപിനാഥൻ പ്രഖ്യാപിച്ചു. ഡിസിസി അധ്യക്ഷനാക്കണമെന്നതായിരുന്നു ഗോപിനാഥന്റെ ആവശ്യം.മുൻപ് രമേശ് ചെന്നിത്തല തനിക്ക് അത്തരമൊരു ഉറപ്പ് തന്നിട്ട് കൂടി അത് പാലിക്കാൻ പാർട്ടി തയ്യാറായില്ലെന്നും ഗോപിനാഥൻ ആരോപിച്ചു.

സമവായ നീക്കം
ഇതിനിടെ ഗോപിനാഥിനെ ഇടതുപാളയത്തിൽ എത്തിക്കാനുള്ള നീക്കങ്ങളും ഒരു ഭാഗത്ത് സജീവമായി. പിന്നാലെയാണ് സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ട് സമവായ നീക്കത്തിനുള്ള ശ്രമം നടത്തിയത്. കെപിസിസി വർക്കിംഗ് പ്രസിന്റ് കെ സുധാകരൻ തന്നെ നേരിട്ടെത്തി ഗോപിനാഥന്റെ ആവശ്യങ്ങൾ കേൾക്കുകയായിരുന്നു.

എഐസിസി നിർദ്ദേശ പ്രകാരം
എഐസിസി നിർദ്ദേശ പ്രകാരം കൂടിയായിരുന്നു സുധാകരൻ ഗോപിനാഥനെ സന്ദർശിച്ചത്. ഗോപിനാഥൻറെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും സുധാകരൻ ഉറപ്പ് നൽകി. ഇതോടെ അദ്ദേഹത്തെ ഡിസിസി അധ്യക്ഷനാക്കിയേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ഗോപിനാഥിനെ പാലക്കാട് മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ആലോചനയെന്നാണ് വിവരം.

നഷ്ടപ്പെടുത്തരുത്
പാർട്ടിയുടെ ഉറച്ച സീറ്റിൽ വിമത ഭീഷണികാരണം വോട്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന നിർദ്ദേശമാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്.അതുകൊണ്ട് തന്നെ ഗോപിനാഥനെ മത്സരിപ്പിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. മാത്രമല്ല പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഷാഫിക്ക് ഇല്ലെന്നും നേതൃത്വം പരിഗണിക്കുന്നുണ്ട്.

പട്ടാമ്പിയിലേക്ക്
ഇതോടെ ഷാഫിയെ പട്ടാമ്പി മണ്ഡലത്തിലേക്ക് മാറ്റാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സിപിഐയിൽ സിപി മുഹമ്മദിലൂടെ കോൺഗ്രസ് പിടിച്ചെടുത്ത പട്ടാമ്പിയിൽ നിലവിൽ സിപിഐയുടെ മുഹമ്മദ് മുഹ്സിൻ ആണ് എംഎൽഎ. കോൺഗ്രസിനെ വീഴ്ത്തി 2016 ലായിരുന്നു മുഹ്സിൻ മണ്ഡലം പിടിച്ചെടുത്തത്.

കടുത്ത മത്സരം
7404 വോട്ടുകള്‍ക്കാണ് സി പി മുഹമ്മദിനെ മുഹമ്മദ് മുഹ്‌സിന്‍ പരാജയപ്പെടുത്തിയത്. ഇക്കുറിയും മുഹ്സിൻ തന്നെയാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. അതേസമയം ഒരിക്കൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കഴിയില്ലെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടെങ്കിലും ഷാഫി പറമ്പിലിനെ പോലൊരു നേതാവിനെ പട്ടാമ്പിയിൽ മത്സരിപ്പിച്ചാൽ അട്ടിമറി ഉണ്ടാകുമെന്നാണ് നേതൃത്വം കരുതുന്നത്.

വി ഫോർ പട്ടാമ്പി
പിടിച്ചെടുക്കും എന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇവിടെ ഒരുങ്ങുന്നത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിമതരുടെ കൂട്ടായ്മയായ വി ഫോർ പട്ടാമ്പി കോൺഗ്രസിന് കനത്ത ക്ഷീണം വരുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരിച്ചടിയായേക്കും
നേരത്തേ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആറ് സീറ്റിലും വിജയിക്കാൻ വി ഫോർ പട്ടാമ്പിക്ക് സാധിച്ചിരുന്നു. മൃഗീയ ഭൂരിപക്ഷത്തിൽ നഗരസഭ ഭരിച്ച യുഡിഎഫ് വെറും 11 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു.
ഇത്തവണയും തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വി ഫോർ പട്ടാമ്പി പ്രഖ്യാപിച്ചിട്ടുണ്ട്.
ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം