പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃത്താലപ്പോര്: എംബി രാജേഷിന് കെട്ടിവെക്കാനുള്ള തുക നല്‍കി വിടി ഭട്ടതിരിപ്പാടിന്‍റെ കുടുംബം

Google Oneindia Malayalam News

പാലക്കാട്: തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എംബി രാജേഷിന് കെട്ടിവെക്കാനുള്ള തുക നല്‍കി നവോത്ഥാന നായകനായ വി ടി ഭട്ടതിരിപ്പാടിൻ്റെ കുടുംബം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ പോരാടിയ വിടി ഭട്ടതിരിപ്പാടിന്റെ വീട്ടിൽ നിന്ന് നാമനിർദ്ദേശ പത്രികക്കുള്ള ജാമ്യത്തുക സ്വീകരിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനം തോന്നി. വിടി ഭട്ടതിരിപ്പാടിന്റെ പേരക്കുട്ടികളുടെ മക്കളായ ഗായത്രിയും ഗൗതമും ചേർന്നാണ് തുക നൽകിയതെന്നും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തൃത്താല അസംബ്ലി നിയോജക മണ്ഡലത്തിൽ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ഇന്ന് നാമനിർദേശ പത്രിക സമര്‍പ്പിക്കുകയാണ്. പത്രികയോടൊപ്പം കെട്ടിവെക്കാന്‍ ആവശ്യമായ ജാമ്യത്തുക നവോത്ഥാന നായകനായ വി ടി ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ വച്ച്, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളിൽ നിന്ന് ഏറ്റുവാങ്ങി. എന്നെ സംബന്ധിച്ച് വ്യക്തിപരമായി വളരെ ആഹ്ലാദമുള്ള നിമിഷങ്ങളായിരുന്നു അത്.

 trthalas

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൽ വിടി ഭട്ടതിരിപ്പാടിനോപ്പം പ്രവർത്തിച്ച മനുഷ്യ സ്നേഹിയാണ് എൻ്റെ നാടായ ചളവറയിലെ ഐ സി പി നമ്പൂതിരി. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ' നാടകം ആദ്യമായി അരങ്ങിലെത്തിക്കാൻ ഇ എം എസിനൊപ്പം അണിയറയിൽ പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവാണ് ഐ സി പി. അദ്ദേഹത്തിൻ്റെ മൂത്ത സഹോദരി ശ്രീദേവി അന്തർജനത്തെയാണ് വി ടി ഭട്ടതിരിപ്പാട് വിവാഹം കഴിച്ചത്.

അപ്ഫനായ വി ടി ഭട്ടതിരിപ്പാട് സ്വസമുദായത്തിൽ നിന്ന് വിവാഹം കഴിച്ചത് യാഥാസ്ഥിതികരുടെ നെറ്റി ചുളിപ്പിച്ചിരുന്നു. അതിനേക്കാൾ വിപ്ലവകരമായ മറ്റൊരു വിവാഹത്തിന് തൃത്താലയുടെ മണ്ണിൽ വിടി ഭട്ടതിരിപ്പാട് അരങ്ങൊരുക്കി. ഐ സി പി യുടെ സഹോദരി ഉമ അന്തർജനം, ആദ്യവിവാഹത്തിലെ ഭർത്താവ് മരിച്ച് വിധവയായിരുന്നു. ഉമ അന്തർജനത്തെ വിവാഹം കഴിക്കാൻ എം ആർ ബി സന്നദ്ധനായി. വിടി ഭട്ടതിരിപ്പാട് അക്കാലത്ത് താമസിച്ചിരുന്നത് ആലൂരിലെ രസിക സദനത്തിലായിരുന്നു. അവിടെ വച്ച് 1934 സെപ്തംബർ 13ന് ഇ എം എസ്, മന്നത്ത് പത്മനാഭൻ , സഹോദരൻ അയ്യപ്പൻ, നാലപ്പാട്ട് നാരായണ മേനോൻ , നിലമ്പൂർ വലിയ രാജ, കുട്ടിക്കൃഷ്ണമേനോൻ , എം സി ജോസഫ്, ആര്യ പള്ളം എന്നിവരുടെ സാന്നിധ്യത്തിൽ നമ്പൂതിരി സമുദായത്തിലെ ആദ്യത്തെ വിധവാ വിവാഹം നടന്നു. അതിന് കാർമ്മികത്വം വഹിച്ചത് വി ടി ഭട്ടതിരിപ്പാട് ആയിരുന്നു.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

അത് വലിയ കോളിളക്കം തന്നെ കേരള സമൂഹത്തിൽ സൃഷ്ടിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ പോരാടിയ വിടി ഭട്ടതിരിപ്പാടിന്റെ വീട്ടിൽ നിന്ന് നാമനിർദ്ദേശ പത്രികക്കുള്ള ജാമ്യത്തുക സ്വീകരിക്കാൻ കഴിഞ്ഞതിൽ വളരെ അഭിമാനം തോന്നി.
വിടി ഭട്ടതിരിപ്പാടിന്റെ പേരക്കുട്ടികളുടെ മക്കളായ ഗായത്രിയും ഗൗതമും ചേർന്നാണ് തുക നൽകിയത്. വിടി ഭട്ടതിരിപ്പാടിന്റെ മരുമകൾ ഗൗരി,പേരക്കുട്ടി രഞ്ജിത്ത്,പേരക്കുട്ടി മഞ്ജരിയുടെ ഭർത്താവ് ഹരീശ്വരൻ, എൽ ഡി എഫ് മണ്ഡലം സെക്രട്ടറി പി എൻ മോഹനൻ എന്നിവരും ഉണ്ടായിരുന്നു.

കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍

Recommended Video

cmsvideo
Kerala Polls 2021: Congress releases list of 86 candidates | Oneindia Malayalam

English summary
kerala assembly election 2021; VT Bhattaraipad's family gives election deposit to MB Rajesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X