പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭർത്താവിനെ കൊന്ന് 110 കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളി; മലയാളി നഴ്സിൻറെ വധശിക്ഷ ശരിച്ച് യെമൻ കോടതി

  • By Desk
Google Oneindia Malayalam News

സനാ; യെമനിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ച സംഭവത്തിൽ മലയാളി നഴ്സിന്റെ വധ ശിക്ഷ ശരിവെച്ച് യെമൻ കോടതി. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്.ഭർത്താവായ തലാൽ അബ്ദുൾ മഹ്ദിയയെ ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് കൂട്ടുനിന്ന സഹ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ചിരുന്നു. യെമനിലെ സനായിലെ ജയിലിലാണ് നിമിഷ ഇപ്പോൾ.

ക്രൂരമായ കൊലപാതകം

ക്രൂരമായ കൊലപാതകം

യെമനിലെ അൽ ദൈദിലൽ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭർത്താവായ തലാലിനെ 110 കഷ്ണങ്ങളാക്കി വെട്ടി നുറുക്കി നിമിഷ ജലസംഭരിണിയിൽ ഒളിപ്പിക്കുകയായിരുന്നു. നാല് ദിവസം കഴിഞ്ഞ് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് തലാൽ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. 2014 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

Recommended Video

cmsvideo
India started discussions with Russia for sputnik vaccine | Oneindia Malayalam
ലക്ഷങ്ങൾ തട്ടിയെടുത്തെന്ന്

ലക്ഷങ്ങൾ തട്ടിയെടുത്തെന്ന്

തലാലുമായി യെമനിൽ ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ പ്രിയ. തലാൽ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നുവെന്നും നിമിഷ സംസ്ഥാ സർക്കാരിന് അയച്ച കത്തിൽ പറയുന്നു. കടുത്ത പീഡനമാണ് തലാലിൽ നിന്ന് താൻ നേരിട്ടതെന്നും സഹിക്ക വയ്യാതെയാണ് കൊല ചെയ്യേണ്ടി വന്നതെന്നും നിമിഷ പ്രിയ കത്തിൽ പറഞ്ഞിരുന്നു.

മതാചാരപ്രകാരം ചടങ്ങ്

മതാചാരപ്രകാരം ചടങ്ങ്

നഴ്സ് ആയി ജോലി ചെയ്യവേ ക്ലിനിക് തുടങ്ങാനായി തലാലിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ ഇയാൾ പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. പിന്നീട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി.
പിന്നീട് കൊടിയ പീഡിനങ്ങളായിരുന്നു അനുഭവിക്കേണ്ടി വന്നത്,യെമനിൽ എത്തിയത് മുതൽ ജയിലിൽ ആയത് വരെയുള്ള കാര്യങ്ങൾ വിവരിച്ച് എഴുതിയ കത്തിൽ പറയുന്നു.

ഫലമുണ്ടായില്ല

ഫലമുണ്ടായില്ല

പാസ്പോര്ട്ട് പിടിച്ച് വെച്ച് തന്നെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചില്ലെന്നും ലൈംഗിക വൈകൃതങ്ങൾക്കായി ഉപയോഗിച്ചുവെന്നും നിമിഷ ആരോപിച്ചിരുന്നു.കേസിൽ പിടിയിലായ നിമിഷപ്രിയയ്ക്ക് 2018 ൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതോടെ നിമിഷയുടെ മോചനത്തിനായി നാട്ടിലുള്ള ബന്ധുക്കൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

''വിമാനത്താവളം ബിജെപിയുടെ ഇഷ്ടക്കാരനായ അദാനിക്ക്, ഇനി ആർക്കും സ്ഥിരനിയമനമില്ല,സംവരണവുമില്ല''''വിമാനത്താവളം ബിജെപിയുടെ ഇഷ്ടക്കാരനായ അദാനിക്ക്, ഇനി ആർക്കും സ്ഥിരനിയമനമില്ല,സംവരണവുമില്ല''

ഗസറ്റഡ് ഇതര പരീക്ഷാ നടത്തിപ്പിന് ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി; പുതിയ തിരുമാനവുമായി കേന്ദ്രംഗസറ്റഡ് ഇതര പരീക്ഷാ നടത്തിപ്പിന് ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി; പുതിയ തിരുമാനവുമായി കേന്ദ്രം

ഡിജിറ്റൽ പ്രചരണവും ഇലക്ടറൽ ബോണ്ടും; തെരഞ്ഞെടുപ്പ്‌ കമീഷന്‌ യെച്ചൂരിയുടെ കത്ത്‌ഡിജിറ്റൽ പ്രചരണവും ഇലക്ടറൽ ബോണ്ടും; തെരഞ്ഞെടുപ്പ്‌ കമീഷന്‌ യെച്ചൂരിയുടെ കത്ത്‌

English summary
murderd husband,cut him into 110 pieces and threw him in water tank;malayalee entenced to death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X