കോങ്ങാട് ഇടത് കോട്ട കാത്ത് അഡ്വ കെ ശാന്തകുമാരി; പരാജയപ്പെടുത്തിയത് ലീഗിന്റെ യുസി രാമനെ
പാലക്കാട്; പാലക്കാടെ ഇടത് കോട്ടകളിൽ ഒന്നായ കോങ്ങാട് മൂന്നാം തവണയും വിജയം ഉറപ്പിച്ച് എൽഡിഎഫ്. കെ ശാന്തകുമാരി മുസ്ലീം ലീഗ് സ്ഥാനാർത്ഥി യുസി രാമനെ പരാജയപ്പെടുത്തിയതാണ് ഇടതുപക്ഷത്തിന് വേണ്ടി മണ്ഡലം നിലനിർത്തിയത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

2011ല്‍ രൂപീകൃതമായ ശേഷം കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് കെവി വിജയദാസായിരുന്നു. ഈ വർഷം അദ്ദേഹം കൊവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. തുടർന്നായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച് പരിചയമുള്ള ശാന്തകുമാരിയെ എൽഡിഎഫ് ഇവിടെ സ്ഥാനാർത്ഥിയാക്കിയത്.
2008ലെ പുനർനിർണയത്തിന് ശേഷമാണ് കൊങ്ങാട് മണ്ഡലം രൂപികൃതമാകുന്നത്. പാലക്കാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കോങ്ങാട് ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്നത് 2011ലായിരുന്നു. അന്ന് കെ.വി വിജയദാസിനെയാണ് കന്നി അങ്കത്തിന് സിപിഎം മണ്ഡലത്തിലിറക്കിയത്. 3565 വോട്ടുകളുടെ ഭുരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിജയം. രണ്ടാം അങ്കത്തിൽ ഭൂരിപക്ഷം 13271 ആക്കി ഉയർത്തി.പന്തളം സുധാകരനെ പരാജയപ്പെടുത്തിയായിരുന്നു വിജയം.
കഴിഞ്ഞ രണ്ട് തവണത്തേയും മണ്ഡലത്തിലെ വികസനം ചർച്ചയായിക്കയായിരുന്നു ശാന്തകുമാരി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം
Recommended Video













Click it and Unblock the Notifications