പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

6.2 കിലോ കഞ്ചാവുമായി മധ്യവയസ്കൻ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പിടിയിൽ

Google Oneindia Malayalam News

പാലക്കാട്: തമിഴ്നാട്ടിൽ നിന്നും പാലക്കാട് വഴി കോഴിക്കോട്ടേക്ക് ബസ് മാർഗ്ഗം കടത്തുകയായിരുന്ന 6.200 കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്കനെ ടൗൺ നോർത്ത് SI .R. രഞ്ജിത്തും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വെച്ച് അറസ്റ്റു ചെയ്തു. കോഴിക്കോട്, സൗത്ത് ബീച്ച് സ്വദേശി കോയട്ടി വ : 45 ആണ് പിടിയിലായത്. ടിയാന്റെ പക്കൽ നിന്നും ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു, പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 3 ലക്ഷത്തോളം രൂപ വില വരും. തമിഴ്നാട്ടിലെ സെമ്പട്ടിയിൽ നിന്നും ബസിൽ കോയമ്പത്തൂർ വഴിയാണ് പാലക്കാട് എത്തിയത് , ശേഷം കോഴിക്കോട് ബസ് കയറുന്നതിനിടെയാണ് പോലീസിന്റെ പരിശോധനയിൽ കുടുങ്ങിയത്.

kanjav

തമിഴ്നാട്ടിൽ നിന്ന് 8000 രൂപക്ക് വാങ്ങിക്കുന്ന ഒരു കിലോ കഞ്ചാവ് 50,000 രൂപക്കാണ് ചില്ലറ വിപണിയിൽ വിറ്റഴിക്കുന്നത്. കോഴിക്കോട് എത്തിച്ച് അവിടത്തെ ചില്ലറക്കച്ചവടക്കാർക്ക് 100 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി വിൽപ്പന നടത്തുകയാണ് പതിവ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ , എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. ആന്ധ്രയിൽ നിന്നും ലോഡുകണക്കിന് കഞ്ചാവാണ് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ സ്റ്റോക്കു ചെയ്ത് വിപ്പന നടത്തി വരുന്നത്. മുഖ്യമായും പഴനി, ദിണ്ടിഗൽ, ഒട്ടൻ ഛത്രം, സെമ്പട്ടി, കമ്പം, തേനി, ഈ റോഡ് , നാമക്കൽ, സേലം എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്.

 മോഷ്ടിച്ചതല്ല ട്രോളന്‍മാരെ, ജീവനില്‍ കൊതിയുള്ളത് കൊണ്ട് എടുത്തതാണ്; പോലീസുകാരന്റെ കുറിപ്പ് വൈറല്‍ മോഷ്ടിച്ചതല്ല ട്രോളന്‍മാരെ, ജീവനില്‍ കൊതിയുള്ളത് കൊണ്ട് എടുത്തതാണ്; പോലീസുകാരന്റെ കുറിപ്പ് വൈറല്‍

കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് തുടരന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതായിരിക്കും.

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് [ ഡാൻസാഫ് ] സബ് ഇൻസ്പെക്ടർ R. രഞ്ജിത്ത്, സ്ക്വാഡ് അംഗങ്ങളായ R. കിഷോർ, M. സുനിൽ, K. അഹമ്മദ് കബീർ, R.വിനീഷ്, R. രാജീദ് , ടൗൺ നോർത്ത് CPO മാരായ രജിത് സുന്ദർ, S. സജീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

English summary
man arrested for keeping ganja in palakad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X