Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത അധ്യാപക നിയമനം: പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: എയ്ഡഡ് സ്‌കൂളിലെ അനധികൃത അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്റ് ചെയ്തു. ഒറ്റപ്പാലം ഡി ഇ ഒ അംബികവല്ലിയേയും, പേഴ്‌സണല്‍ അസിസ്റ്റന്റ് വി പി രാധാകൃഷ്ണനേയുമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. തൃത്താല ഡോ. കെ ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് നടപടി.

സ്‌കൂളില്‍ നടന്ന അനധികൃത നിയമനങ്ങള്‍ക്ക് പരിശോധന നടത്താതെ അംഗീകാരം നല്‍കിയത് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആന്‍ഡ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്. തൃത്താല എജ്യൂക്കേഷണല്‍ സൊസൈറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. വാര്‍ധക്യ സഹജമായ അസുഖംമൂലം മാനേജര്‍ പൊന്നേരി അബ്ദുല്‍ റഹ്മാന്‍ കിടപ്പിലായിരിക്കെ, ഇതേ സ്‌കൂളിലെ അധ്യാപകനായ ആര്‍ രാജേഷ് നിയമനങ്ങള്‍ക്ക് വേണ്ടി വ്യാജഒപ്പും, രേഖകളും ചമച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

suspension

പരിശോധിച്ചു വ്യക്തത വരുത്താതെയാണ് സ്‌കൂളിലെ നിയമനങ്ങള്‍ക്ക് ഡി ഇ ഒ അനുമതി നല്‍കിയതെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. പൊന്നേരി അബ്ദുല്‍ റഹ്മാന്‍ മാനേജര്‍ ആയിരുന്ന കാലത്ത് നടത്തിയ നിയമനങ്ങളില്‍ പരാതി നിലനില്‍ക്കെ പരിശോധന കൂടാതെ നിയമനം നല്‍കിയത് ഗുരുതര വീഴ്ചയും, അച്ചടക്ക ലംഘനവുമാണെന്നും ഉത്തരവില്‍ പറയുന്നു. രാജേഷിനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം കോടതിയുടെയും, സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും, സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തര്‍ക്കത്തില്‍ തങ്ങള്‍ ബലിയാടാകുകയായിരുന്നുവെന്നും അംബികവല്ലി പറഞ്ഞു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+