പാലക്കാട് ഇടത് തോരാട്ടം.. 2 സീറ്റിൽ ഒതുങ്ങി യുഡിഎഫ്.. മെട്രോമാനെ പൂട്ടി ഹീറോയായി ഷാഫി പറമ്പിൽ
പാലക്കാട്; ഇക്കുറിയും അത്ഭുതങ്ങളൊന്നും നടക്കാതെ പാലക്കാട്ടെ ഇടത് കോട്ടകൾ. 2016 ൽ ജില്ലയിലെ 12 മണ്ഡലങ്ങളിൽ 9 നേടിയായിരുന്നു ഇടതുമുന്നണി ജയിച്ചത്. യുവനേതാക്കളായ ഷാഫി പറമ്പിലിലൂടെ പാലക്കാടും വിടി ബൽറാമിലൂടെ തൃത്താലയും എഎൻ ഷംസുദ്ദീനിലൂടെ മണ്ണാർക്കാടും മാത്രമായിരുന്നു യുഡിഎഫിന് ജയിച്ചത്.
ഇത്തവണ തുടക്കത്തിൽ പല അട്ടിമറികളും ജില്ലയിൽ പ്രവചിക്കപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ ഒരു സീറ്റ് അധികം നേടി ജില്ലയെ കൂടുതൽ ചുവപ്പിച്ചിരിക്കുകയാണ് ഇടതുമുന്നണി. മെട്രോമാൻ ഇ ശ്രീധരനിലൂടെ അക്കൗണ്ട് തുറക്കാമെന്ന ബിജെപി പ്രതീക്ഷയും തകർന്നടിയുന്ന കാഴ്ചയാണ് ജില്ലയിൽ കണ്ടത്
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഇഞ്ചോടിഞ്ച് പോരാട്ടം
ഇത്തവണ സംസ്ഥാനം ഏറ്റവും കൂടുതൽ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട്. ഷാഫി പറമ്പിലിനെതിരെ മെട്രോമാൻ ഇ ശ്രീധരനെ ബിജെപി രംഗത്തിറക്കിയതോടെയാണ് ഇവിടെ കടുത്ത മത്സരത്തിന് കളമൊരുങ്ങിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വൻ മുന്നേറ്റമായിരുന്നു ഇ ശ്രീധരൻ മണ്ഡലത്തിൽ കാഴ്ച വെച്ചത്. ഒരുഘട്ടത്തിൽ ആറായിരത്തോളം വോട്ടിന്റെ ലീഡ് പിടിക്കാൻ ശ്രീധരന് സാധിച്ചിരുന്നു.

ഹീറോയായി ഷാഫി
എന്നാൽ അവസാന രണ്ട് റൗണ്ട് എത്തിയതോടെ കാര്യങ്ങൾ പാടെ മാറി മറഞ്ഞിരുന്നു. ഒടുവിൽ മൂവായിരത്തോളം വോട്ടിൻരെ ഭൂരിപക്ഷത്തിൽ ശ്രീധരനെ മലർത്തിയടിച്ച് മണ്ഡലത്തിൽ ഹാട്രിക് വിജയം നേടാൻ ഷാഫിക്ക് കഴിഞ്ഞു. ഭൂരിപക്ഷത്തിൽ വലിയ ഇടിവ് സംഭവിച്ചെങ്കിലും അക്കൗണ്ട് തുറക്കാനുള്ള ബിജെപി സാധ്യതകളെ പൂട്ടിക്കെട്ടിയ പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചത് ഷാഫിക്ക് വലിയ നേട്ടമായി.

ചിത്രത്തിലേ ഇല്ലാതെ എൽഡിഎഫ്
അതേസമയം മണ്ഡലത്തിൽ ഷാഫിയും ശ്രീധരനും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമായിരുന്നു നടന്നിരുന്നത് എന്ന് പറയേണ്ടി വരും. ഒരുഘട്ടത്തിൽ പോലും ഇടതുമുന്നണിക്ക് മണ്ഡലത്തിൽ വെല്ലുവിളി ഉയർത്താൻ സാധിച്ചിരുന്നില്ല. ഇടതുപക്ഷത്തിന് വേണ്ടി സിപി പ്രമോദായിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. ഈ ശ്രീധരൻ വോട്ട് ഉയർത്തിയതോടെ ഇടതമുന്നണിക്ക് വോട്ട് വിഹിതത്തിൽ കനത്ത നഷ്ടവും നേരിടേണ്ടി വന്നു.
Recommended Video


മലമ്പുഴയിലും തകർന്നു
ജില്ലയിൽ എൻഡിഎ പ്രതീക്ഷ പുലർത്തിയിരുന്ന മറ്റൊരു മണ്ഡലമായ മലമ്പുഴയിലും പാർട്ടിക്ക് നിലംതൊടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിൽ ഇക്കുറി അട്ടിമറി ഉണ്ടാകുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടൽ. എന്നാൽ 19,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടതു സ്ഥാനാർത്ഥി എ പ്രഭാകരൻ വിജയിച്ചു.

തൃത്താലയിലേത്
സിപിഎമ്മിനെ സംബന്ധിച്ച് ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണ് തൃത്താലയിൽ ഉണ്ടായത്. ഒരിക്കൽ സിപിഎമ്മിന്റെ കുത്തകയായിരുന്ന മണ്ഡലം തിരിച്ച് പിടിച്ചെന്ന് മാത്രമല്ല എകെജി വിവാദത്തോടെ സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ വിടി ബൽറാം എന്ന യുവ നേതാവിനെ എംബി രാജേഷിലൂടെ പിടിച്ച് കെട്ടാനായെന്നതും സിപിഎം ക്യാമ്പിന് ആശ്വസിക്കാനുള്ള വകയാണ്. മൂവായിരത്തോളം വോട്ടിനാണ് മണ്ഡലത്തിൽ എംബി രാജേഷിന്റെ വിജയം.

മികച്ച വിജയം
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടതിനൊപ്പം നിൽക്കുന്ന ഒറ്റപ്പാലത്ത് മികച്ച വിജയം നേടാൻ ഇടതമുന്നണിക്ക് സാധിച്ചു. 15000 വോട്ടുകൾക്കാണ് പ്രേംകുമാർ ഇവിടെ വിജയിച്ചത്. ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയും ഷൊർണൂരിൽ മമ്മിക്കൂട്ടിയും 35000 ത്തോളം വോട്ടിന് വിജയിച്ചു. അഡ്വ കെ ശാന്തകുമാരിയിലൂടെ കോങ്ങടും, മുഹമ്മദ് മുഹ്സിനിലൂടെ പട്ടാമ്പിയും, നെൻമാറയും ആലത്തൂരും മികച്ച വിജയം നേടാൻ എൽഡിഎഫിന് സാധിച്ചു. തരൂരിൽ പിപി സുമോദിലൂടെ 24000 വോട്ടിന്റെ ഭൂരിപക്ഷത്തിലും മെൻമാറയിൽ 28000 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് ഇടത് വിജയം.

ഷംസുദ്ദീന്റെ വിജയം
അതേസമയം പാലക്കാടെ വിജയത്തിനൊപ്പം യുഡിഎഫിന് ജില്ലയിൽ ആശ്വസിക്കാൻ വക നൽകിയ മണ്ഡലം മണ്ണാർക്കാടാണ്. ഇവിടെ എൻ ഷംസുദ്ദീൻ ഹാട്രിക് വിജയം നേടി. എല്‍ഡിഎഫിലെ സുരേഷ് രാജിനെ 5,000 ത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാക്കിയായിരുന്നു വിജയം.
ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications