പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗ്യാസ് ഏജൻസിയിലെ അപാകതകൾക്കെതിരെ ഐഎൻടിയുസി പ്രതിഷേധം

  • By Desk
Google Oneindia Malayalam News

പാലക്കാട്: കുന്തിപ്പുഴയിലെ ഭാരത് ഗ്യാസ് ഏജൻസിയിലെ അപാകതകൾക്കെതിരെ ഐഎൻടിയുസി പ്രതിഷേധം. ശനിയാഴ്ച രാവിലെയാണ് തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.സുരേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഭാരത് ഗ്യാസിന്റെ കുന്തിപ്പുഴ ഏജൻസിയിലെത്തിയത്.

ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നത് സംബന്ധിച്ച തർക്കമായിരുന്നു വിഷയം. തുടർന്ന് നിയമ വിരുദ്ധമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകൾ ശ്രദ്ധയിൽ പെട്ടത് അധികൃതരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സപ്ലൈ ,ലേബർ ഓഫീസ് ഉദ്യോഗസ്ഥരായ മോഹൻ ദാസ് ,മനോജ് തുടങ്ങിയവർ സ്ഥലത്തെത്തി. തൊഴിൽ നിയമം അപ്പാടെ ലംഘിച്ചുകൊണ്ടാണ് ഗ്യാസ് ഏജൻസിയിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതെന്ന് പി.ആർ. സുരേഷ് ആരോപിച്ചു.

Gas

മാത്രമല്ല ഗോഡൗണിൽ സൂക്ഷിക്കേണ്ട ഗ്യാസ് സിലിണ്ടറുകൾ ജനവാസ കേന്ദ്രത്തിൽ കൂട്ടിയിട്ടതും നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് ഏജൻസിയിലെ നിയമനത്തിലെ അപാകതകളെ സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുള്ളതായി അസിസ്റ്റന്റ് ലേബർ ഓഫീസർ മനോജ് അറിയിച്ചു സിലിണ്ടറുകൾ ഉടനടി മാറ്റാനുള്ള നിർദ്ദേശം നൽകിയതായും, തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥൻ മോഹൻ ദാസ് അറിയിച്ചു. ഇക്കാര്യം മേലധികാരികളെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

English summary
Palakkad Local News about INTUC protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X