പെൺകുട്ടി മരിക്കാൻ കാരണം മുറിവിന്റെ ആഴം കൂടിയത്; വിശദീകരിച്ച് ഡിഎംഒ
പാലക്കാട്; പേവിഷബാധയേറ്റ് പെൺകുട്ടി മരിക്കാൻ കാരണം മുറിവിന്റെ ആഴം കൂടിയതാണെന്നും വാക്സിൻ നൽകുന്നതിൽ പാകപിഴ വന്നിട്ടില്ലെന്നും ഡി എം ഒ. ഗുണനിലവാരമുള്ള വാക്സിൻ തന്നെയാണ് പെൺകുട്ടിക്ക് നൽകിയതെന്നും ഡി എം ഒ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) പേവിഷബാധയേറ്റ് മരിച്ചത്.മെയ് 30 നായിരുന്നു ശ്രീലക്ഷ്മിയെ അയൽവാസിയുടെ വളർത്തുനായ കടിച്ചത്. ശ്രീലക്ഷ്മി നാല് വാക്സിനുകളും സ്വീകരിച്ചുവെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. എല്ലാ വാക്സിനുകളും സ്വീകരിച്ചിട്ടും ശ്രീലക്ഷ്മിക്ക് പേ വിഷബാധ ഏൽക്കുകയായിരുന്നു. തുടർന്ന് മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരണം സംഭവിച്ചു.
അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരം റാപിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് യോഗം ചേർന്നു. കടിച്ച വളര്‍ത്തുനായയ്ക്ക് വാക്‌സിന്‍ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ
കണ്ടെത്തൽ. ആദ്യം നായ ഉടമയെ കടിച്ചെങ്കിലും അദ്ദേഹത്തിന് വിഷബാധ ഏറ്റിട്ടില്ല. അദ്ദേഹം വാക്സിൻ എടുത്തിരുന്നു. നായയുമായി ഇടപെട്ട മുഴുവൻ പേരുടേയും വിശദാംശങ്ങൾ ശേഖരിക്കാൻ യോഗം തീരുമാനിച്ചു.
ശ്രീലക്ഷ്മിയുടെ വീട്ടിൽ ആരോഗ്യപ്രവർത്തകരെത്തി പ്രതിരോധനടപടികൾ സ്വീകരിച്ചു.പെൺകുട്ടിയുടെ വീട്ടിലുള്ളവർക്ക് ഇതുവരെ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടിച്ച നായയുമായും ഇടപഴകിയവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ജില്ലയില്‍ പേവിഷബാധ പ്രതിരോധം ലക്ഷ്യമിട്ട് ബോധത്ക്കരണം നല്‍കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേർന്നു. വിദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തില്‍ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പേവിഷബാധ പ്രതിരോധത്തില്‍ ബോധവത്ക്കരണം നടത്തുന്നതിന് തീരുമാനമായി. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും, പൊതുഇടങ്ങളില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തെരുവ് നായ്ക്കള്‍ പെരുകാനിടവരുത്തുന്നതിനാല്‍ അത് ഒഴിവാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൃത്യമായി ബോധവല്‍ക്കരണം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത
നായകളുടെ വദ്ധ്യകരണം, തെരുവ് നായ്ക്കളുടെ പ്രതിരോധ കുത്തിവെയ്പ് എന്നിവയെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്തു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡി.എം.ഒ. കെ.പി. റീത്ത, അനിമല്‍ ഹസ്ബന്ററി ജില്ലാ ഓഫീസര്‍ ഡോ. പത്മജ, മൃഗസംരക്ഷണം, ആരോഗ്യം, മുനിസിപ്പാലിറ്റികള്‍ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ