സഞ്ജിത്ത് കൊല: അഞ്ച് പ്രതികൾ ഒളിവിൽ; പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്; പിടിയിലായത് മൂന്ന് പേർ മാത്രം
പാലക്കാട്: മമ്പറത്ത് പട്ടാപ്പകൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും മുഴുവൻ പ്രതികളെയും പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പേർ ഇനിയും പിടിയിലാകാനുണ്ട്. കഴിഞ്ഞ നവംബര്‍ 15നാണ് ആർഎസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന ഒരു മാസം പിന്നിടുമ്പോഴും ഇതുവരെ മൂന്ന് പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
നേരത്തെ പൊലീസിനെതിരെ ബിജെപി നേതാക്കൾ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. കടുത്ത സമ്മർദ്ദം പൊലീസിനുമേൽ വന്നതോടെയാണ് പ്രതികളായ മൂന്ന് പേരെയെങ്കിലും പിടികൂടാൻ കഴിഞ്ഞത്. മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതേസമയം അന്വേഷണം ശക്തമായി പുരോഗമിക്കുകയാണെന്നും ബാക്കിയുള്ള എല്ലാ പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് പാലക്കാട് മമ്പറത്ത് ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ പട്ടാപ്പകൽ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും മൂന്ന് പേരെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്.
കൃത്യത്തിൽ അഞ്ച് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് നേരത്തെ വിവരം ലഭിച്ചത്. പിന്നീട് ഇത് സ്ഥിരീകരിച്ചു. തുടർന്ന് നേരത്തെ ഐജിയുടെ നേതൃത്വത്തിൽ കേസന്വേഷണ പുരോഗതി വിലയിരുത്തുകയും എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു. പക്ഷേ, എങ്കിലും ഇതുവരെയും ബാക്കിയുള്ള പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കട്ട താടിയില്‍ ദിലീപേട്ടന്‍...; പൊളി ചിത്രങ്ങള്‍ പങ്കുവച്ച് ഏഞ്ചല്‍ തോമസ്, വൈറല്‍
അതേസമയം, സഞ്ജിത്തിൻ്റെ മരണകാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തലയിൽ മാത്രം ആറ് വെട്ടുകളുണ്ടായിരുന്നു. ശരീരത്തിലാകെ 30 ലേറെ വെട്ടുകളുണ്ടായിരുന്നെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് മധ്യവയസ്കനും അന്ന് കുഴഞ്ഞ് വീണ് മരിച്ചിരുന്നു. പാലക്കാട് മരുതറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് രാമു പെട്ടെന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.












Click it and Unblock the Notifications