പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഞ്ജിത്ത് വധം: മുഖ്യ സൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

Google Oneindia Malayalam News

പാലക്കാട്: ആര്‍എസ്എസ് നേതാവായ സഞ്ജിത്തിനെ പാലക്കാട്ട് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ടുകാരനായ പ്രമുഖ നേതാവാണ് അറസ്റ്റിലായത്. ആലത്തൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ അധ്യാപകനായ ബാവ മാസ്റ്ററാണ് പിടിയിലായത്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റ് കൂടിയാണ്. സഞ്ജിത്തിനെ കൊല്ലാന്‍ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോവുകയായിരുന്നു. തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം ബാവയെ അറസ്റ്റ് ചെയ്തത്.

അസാനുവിന്റെയും അയാന്റെയും പിറന്നാള്‍ ആഘോഷിക്കണം, ഞാനുണ്ടാവില്ല, റിഫയുടെ വാക്കുകളെ ഓര്‍ത്ത് നുസ്രത്ത്അസാനുവിന്റെയും അയാന്റെയും പിറന്നാള്‍ ആഘോഷിക്കണം, ഞാനുണ്ടാവില്ല, റിഫയുടെ വാക്കുകളെ ഓര്‍ത്ത് നുസ്രത്ത്

1

കേസില്‍ ഇതുവരെ 21 പേരാണ് പിടിയിലായിട്ടുള്ളത്. ഇയാളെ കൂടാതെ എട്ടോളം പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15നാണ് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിന്റെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞതാണ്. കഴിഞ്ഞ ദിവസം കേസ് സിബിഐ വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കൊലപാതകത്തിന് പിന്നില്‍ നിരോധിത സംഘടനകളുണ്ടെന്നും, അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്നതിനാല്‍ കേസ് സിബിഐ കൈമാറണമെന്നായിരുന്നു ആവശ്യം.

സഞ്ജിത്ത് വധക്കേസില്‍ അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നാണ് നിര്‍ദേശം. ഇതിന് പിന്നാലെയാണ് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റിലാവുന്നത്. പോലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം കേസ് സിബിഐക്ക് നല്‍കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിനും പോലീസിനുമായി കോടതി നിര്‍ദേശം നല്‍കിയത്. സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം ഇടിച്ച കാര്‍ പൊളിക്കാന്‍ നല്‍കിയിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

കൊല്ലങ്കോട് നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയതായും പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. ജില്ലാ നേതാക്കളായ സുചിത്രന്‍, ഗിരീഷ്, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. സഞ്ജിത്തിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായി നേരത്തെ സുബൈറിനെ കൊലപ്പെടുത്തിയിരുന്നു. സഞ്ജിത്തിന്റെ സുഹൃത്തായ രമേശാണ് കൊലയാളി സംഘത്തെ ഏകോപ്പിച്ചത്. രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും പ്രതികളുടെ മൊഴിയുണ്ട്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു. സുബൈറിന്റെ അയല്‍വാസിയും സഞ്ജിത്തിന്റെ സുഹൃത്തുമായ രമേശാണ് കൊലപാതകത്തിനുള്ള ആളുകളെ ഏകോപിപ്പിച്ചത്.

പുറത്താക്കും മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സിദ്ദു, പുറത്തുപോയേക്കും, രണ്ട് ഓപ്ഷന്‍ മുന്നില്‍പുറത്താക്കും മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സിദ്ദു, പുറത്തുപോയേക്കും, രണ്ട് ഓപ്ഷന്‍ മുന്നില്‍

English summary
palakkad sanjith murder: main accused and popular front leaders bava arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X