Get Updates
Get notified of breaking news, exclusive insights, and must-see stories!

Palakkad By Election: പ്രചരണത്തിലെ ആവേശം ബൂത്തിലെത്തിയില്ല; പോളിങ് മന്ദഗതിയില്‍, 2021 ലേതിനേക്കാള്‍ 10 % കുറവ്

വീറും വാശിയുമേറിയ പ്രചരണത്തിന് സാക്ഷ്യം വഹിച്ച പാലക്കാട് നിയമസഭ മണ്ഡലത്തിലെ പോളിങ് മന്ദഗതിയില്‍. ഉച്ചക്ക് ഒരുമണിവരെ 38.47 പേർ മാത്രമാണ് തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിച്ചിട്ടുള്ളത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകമായി താരതമ്യം 11 ശതമാനത്തന്റെ വ്യത്യാസമാണ് ഒരുമണിവരേയുള്ള കണക്കിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ ഈ സമയം ആയപ്പോഴേക്കും 49.65 ശതമാനമായിരുന്നു പോളിങ് നില.

അതിശക്തമായ പ്രചരണം നടത്തിയിട്ടും പോളിങ് കുറയുകയാണെങ്കില്‍ അത് മൂന്ന് മുന്നണികളുടേയും കണക്ക് കൂട്ടലുകളെ ബാധിക്കും. പോളിങ് ആരംഭിച്ച് ആദ്യ രണ്ടര മണിക്കൂറില്‍ വലിയ തിരക്കായിരുന്നു ബൂത്തുകളില്‍ അനുഭവപ്പെട്ട് തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള മണിക്കൂറുകളില്‍ മണ്ഡലത്തില്‍, പ്രത്യേകിച്ച് നഗരസഭ പരിധിയില്‍ പോളിങ് മന്ദഗതിയിലായി. ഉച്ചയോട് അടുപ്പിച്ച് പല ബൂത്തുകളിലും വോട്ട് ചെയ്യാന്‍ ആരും ഇല്ലാത്ത അവസ്ഥയായി.

palakkad-vote-

പാലക്കാട് നഗരസഭയില്‍ ഒരു മണിവരെ 36.43 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നഗര മേഖലയിലെ പോളിങിലെ ഇടിവ് സ്വാഭാവികമായും ബി ജെ പിയെയാണ് കൂടുതല്‍ ആശങ്കയിലാക്കുന്നത്. കോർപ്പറേഷന്‍ ഭരിക്കുന്ന പാർട്ടിയുടെ ശക്തികേന്ദ്രമാണ് പാലക്കാട് നഗരത്തിന്റെ പല മേഖലകളും. ഗ്രാമപ്രദേശങ്ങളിലേക്ക് വരികയാണെങ്കില്‍ കഴിഞ്ഞ തവണത്തെ അത്രയില്ലെങ്കിലും ഭേദപ്പെട്ട നിലയിലുള്ള പോളിങ് നടക്കുന്നുണ്ട്. കണ്ണാടി 34.77 %, പിരിയാരി 36.48 %, മാത്തൂർ 35.62 %, എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ ഇതുവരേയുള്ള പോളിങ് ശതമാനം.

പലയിടങ്ങളിലേയും മെഷീന്‍ തകരാറും പോളിങ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മെഷീന്‍ തകരാറിലായതോടെ എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിനും ഭാര്യയും ഉള്‍പ്പെടേയുള്ളവർക്ക് രാവിലെ വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നിരുന്നു. ഉച്ച സമയത്തെ കഠിനമായ ചൂടും പാലക്കാട്ടെ പോളിങിനെ സാധാരണ ഗതിയില്‍ ബാധിക്കാറുണ്ട്. ഉച്ചയ്ക്ക് ശേഷം പോളിങ് ശതമാനം ഉയരുമെന്നാണ് മൂന്ന് മുന്നണികളുടേയും പ്രതീക്ഷ. തങ്ങളുടെ വോട്ടുകള്‍ ബൂത്തിലെത്തിക്കാനായി മുന്നണികള്‍ സ്ക്വാഡ് പ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്.

വ്യാജ വോട്ട് സംബന്ധിച്ച ആരോപണം നേരത്തെ തന്നെ അന്തരീക്ഷത്തിലുണ്ടെങ്കിലും വോട്ടെടുപ്പ് ദിനത്തില്‍ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പിൽ ക്രമക്കേടുകൾ തടയുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള എല്ലാ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുള്ളതായി ജില്ല കളക്ടർ നേരത്തെ അറിയിച്ചിരുന്നു.

പാലക്കാട് മണ്ഡലവുമായി അതിർത്തി പങ്കിടുന്ന കോങ്ങാട്, മലമ്പുഴ, തരൂർ, ചിറ്റൂർ, ആലത്തൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടർമാരുടെ പേരുകൾ, പാലക്കാട് മണ്ഡലത്തിലെ അതിർത്തി മേഖലയിലുള്ള 23 പോളിംഗ് സ്റ്റേഷനുകളിൽ കടന്നുകൂടിയിട്ടുണ്ടോ എന്ന് പ്രത്യേകമായി പരിശോധിക്കുന്നതിനായി കലക്ടറേറ്റിലെ ഇരുപത്തഞ്ചോളം ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഒരു ബൂത്തിലെ വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് വന്നതോ, ഒരു മണ്ഡലത്തിലെ രണ്ടു ബൂത്തുകളിൽ പേര് വന്നതോ ആയ ഒരു സമ്മതിദായകന് തൻ്റെ യഥാർത്ഥ താമസസ്ഥലം ഉൾപ്പെട്ട പോളിംഗ് സ്റ്റേഷൻ പരിധിയിൽ മാത്രമേ വോട്ടു രേഖപ്പെടുത്താനാകൂ.

അതോടൊപ്പം തന്നെ ഏതെങ്കിലും വ്യക്തി വോട്ടെടുപ്പിൻ്റെ രഹസ്യ സ്വഭാവം ലംഘിക്കുകയോ, ആൾമാറാട്ടം നടത്തി വോട്ടു ചെയ്യുവാൻ ശ്രമിക്കുകയോ, വോട്ടെടുപ്പ് തടസ്സപ്പെടുത്തുകയോ തുടങ്ങിയ തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഏതൊരാൾക്കുമെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുശാസിക്കുന്ന ശിക്ഷ സ്വീകരിക്കുന്നതായിരിക്കുമെന്നും കളക്ടർ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+