പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇത്രയും മോശമായ ആരോപണം ഭാവിയെ ബാധിക്കും; രമ്യ ഇങ്ങനെ തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സനൂഫ്

എംപിയുടെ ആരോപണം വ്യാജമാണെന്ന് സനൂഫ് പറയുന്നു

Google Oneindia Malayalam News

പാലക്കാട്: സമ്പൂർണ ലോക്ക്ഡൗൺ ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി റസ്റ്റോറന്റിൽ ഒത്തുകൂടിയത് ചോദ്യം ചെയ്തതിന് പിന്നാലെ തനിക്കെതിരെ ആരോപണങ്ങളിൽ വിശദീകരണവുമായി സനൂഫ്. സംഭവം പുറത്തു വന്നതിന് പിന്നാലെ തന്നെ കയറി പിടിച്ചതിനാണ് യുവാക്കളെ കയ്യേറ്റം ചെയതതെന്നായിരുന്നു പിന്നീട് രമ്യ ഹരിദാസ് പറഞ്ഞത്. എന്നാൽ എംപിയുടെ ആരോപണം വ്യാജമാണെന്ന് സനൂഫ് പറയുന്നു.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

1

രമ്യയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ആവർത്തിച്ച സനൂഫ് എംപി ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കൂട്ടിച്ചേർത്തു. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സനൂഫ്. താനും സുഹൃത്തും എംപിയെ തൊട്ടിട്ട് പോലുമില്ല. എന്നിട്ടും അവര്‍ എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ല.

2

ഇത്രയും മോശമായ ആരോപണം ഭാവിയെ ബാധിക്കും. ആരോപണം എത്രത്തോളം ഗുരുതരമാണെന്ന് സാധാരണക്കാര്‍ക്ക് വരെ മനസിലാകും. വിഷയം നേരെ തിരിയുമെന്ന് തോന്നിയത് കൊണ്ടാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. കോണ്‍ഗ്രസുകാര്‍ തല്ലിയപ്പോള്‍ എംപി നോക്കിനില്‍ക്കുകയായിരുന്നെന്നും തല്ലിക്കോട്ടെ എന്ന മനോഭാവമായിരുന്നു അവര്‍ക്കെന്നും സനൂഫ് പറഞ്ഞു.

3

"കൈയില്‍ കടന്ന് പിടിച്ചെന്ന് മാത്രമല്ല അവര്‍ പറയുന്നത്. ഇന്ന് രാവിലെ ഒരു മാധ്യമത്തോട് എംപി പറഞ്ഞത് ഞാന്‍ തുടര്‍ച്ചയായി പിന്തുടരുന്നുണ്ടെന്നാണ്. എംപിയുമായി വ്യക്തമായ അകലം പാലിച്ചാണ് ഞാന്‍ നിന്നത്. സംസാരിച്ചതും വളരെ മാന്യമായാണ്. കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചപ്പോഴും ഫോണ്‍ പിടിച്ചുവാങ്ങിയപ്പോഴും മാന്യമായാണ് ഇടപ്പെട്ടത്."

4

ഇതിനെല്ലാം വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്നും യുവാവ് പറഞ്ഞു. മുഴുവൻ വീഡിയോ ഏഴ് മിനിറ്റ് ദൈർഘ്യമുള്ളതാണ്. അവര്‍ ഫോണ്‍ പിടിച്ചുവാങ്ങുമെന്ന് തോന്നിയപ്പോള്‍ തന്റെ സുരക്ഷയ്ക്കായി വീഡിയോ ഒരു വാട്സാപ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുകയായിരുന്നു. അത് ഷോർട്ട് വീഡിയോയാണ് പോയത്. അത് കണ്ടിട്ടാണ് എംപി ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നതെന്നും അതിൽ എംപി ഇരിക്കുന്നത് വരെയെവുള്ളുവെന്നും എല്ലാം തങ്ങൾക്ക് നേരെ തിരിയുമെന്ന് തോന്നിയത് കൊണ്ടുതന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും യുവാവ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

5

ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വച്ച ഹോട്ടലിനുള്ളിൽ എംപിയെ ഇരുത്തി കഴിപ്പിച്ചതിനെ ചോദ്യം ചെയ്താണ് യുവാക്കളെത്തിയത്. ഇതിനെയാണ് യുവാവ് ഹോട്ടല്‍ അധികൃതരോടും ചോദ്യം ചെയ്തത്. എന്നാൽ ഇതിനോട് നമുക്കൊന്നും പറയാന്‍ പറ്റില്ല എന്ന മറുപടിയാണ് ഹോട്ടൽ ജീവനക്കാര്‍ നല്‍കിയത്. ഇതോടെയാണ് താൻ സംസാരിക്കാമെന്ന് പറഞ്ഞ് യുവാവ് ഹോട്ടലിനുള്ളിലേക്ക് കയറി രമ്യ ഹരിദാസ് എംപി അടക്കമുള്ളവരോട് സംസാരിച്ചത്.

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

English summary
Ramya Haridas and VT Balram violating lockdown restriction; Sanoof against MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X