Get Updates
Get notified of breaking news, exclusive insights, and must-see stories!

സുബൈറിന്റെ കൊല സഞ്ജീവ് വധത്തിന്റെ തുടർച്ചയാകാം; എ പ്രഭാകരന്‍ എംഎല്‍എ

പാലക്കാട്; എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകം ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകത്തിന്റെ തുടര്‍ച്ചയാകാമെന്ന് മലമ്പുഴ എം എല്‍ എ എ പ്രഭാകരന്‍. കൊലപാതകം തൊഴിലായി സ്വീകരിച്ചവരാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും എം എൽ എ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

murderlast-1648127630.jpg -

പള്ളിയിൽ നിന്നും നിസ്കരിച്ച് പുറത്തിറങ്ങുമ്പോഴാണ് സുബൈറിനെ കൊലപ്പെടുത്തുന്നത്. നാട്ടില്‍ വിഷുവും ഈസ്റ്ററും ആഘോഷിക്കുന്ന ഘട്ടത്തിലും കൊലപാതകം തൊഴിലാളി സ്വീകരിച്ചവരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ. പച്ചമനുഷ്യനെ വെട്ടിനുറുക്കുന്ന സംസ്‌കാരത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വരണമെന്നും എം എൽ എ പറഞ്ഞു.

സഞ്ജിത്ത് കൊലപാതകത്തിൽ എലപ്പുള്ളിയിലെ ചിലർ പ്രതികളായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തുടർച്ചയായിട്ട് വേണം ഇതിനെ കരുതാൻ. കൊല്ലപ്പെട്ട സുബൈർ ചായക്കട നടത്തുന്ന വ്യക്തമിയാണ്. കണ്ടവനെ കിട്ടിയില്ലേങ്കിൽ കിട്ടിയവനെ തട്ടുതയെന്ന സമീപനം സ്വീകരിച്ച നിരവധി പേരുണ്ടെന്നും എം എൽ എ പറഞ്ഞു.

ഇന്ന് ഉച്ചയോടെയായിരുന്നു കുത്തിയതോട് സ്വദേശിയായ സുബൈറിനെ കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടികൊലപ്പെടുത്തുകയായിുന്നു. സുബൈറിനെ നിരവധി തവണ വെട്ടിയെന്നാണ് വിവരം. ഇയാളുടെ പിതാവിന് വണ്ടിയിൽ നിന്നും വീണ് പരിക്കേറ്റിട്ടുണ്ട്. അക്രമി സംഘം സുബൈറിനെ തന്നെ ലക്ഷ്യം വെച്ചാണ് വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പിതാവിനെ അക്രമികൾ ഉപദ്രവിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+