പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിറ്റൂർ മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണം, പ്രതി ഉടുമ്പ് രമേശ് !

  • By Desk
Google Oneindia Malayalam News

പാലക്കാട്: ഒരു വർഷം മുമ്പ് ചിറ്റൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ക്വാർട്ടേഴ്സിന്റെ മുൻ വാതിൽ പൊളിച്ച് 8 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസ്സിൽ വഴിത്തിരിവായി. പ്രതി എടത്തറ, മൂത്താന്തറപ്പാളയം സ്വദേശി രമേഷ് എന്ന ഉടുമ്പ് രമേശ് , വ : 30 ആണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു .കഴിഞ്ഞ വർഷം ഒക്ടോബർ മാസം 23 ന് വൈകുന്നേരം 5 മണിക്ക് വീട് പൂട്ടി , പാലക്കാട്ടേക്ക് പോയ മജിസ്ട്രേറ്റ് രാത്രി 10 മണിക്ക് തിരിച്ചെത്തി നോക്കിയപ്പോഴാണ് വീട് കുത്തിത്തുറന്ന് മോഷണം നടന്ന വിവരം അറിഞ്ഞത്.

ശബരിമല കേസില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും... എന്താണ് റിട്ട് ഹര്‍ജി, എന്താണ് റിവ്യു ഹര്‍ജി? ശബരിമല കേസില്‍ റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും... എന്താണ് റിട്ട് ഹര്‍ജി, എന്താണ് റിവ്യു ഹര്‍ജി?

തുടർന്ന് ചിറ്റൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയും, പിന്നീട് അന്വേഷണം കുഴൽമന്ദം ഇൻസ്പെക്ടർക്ക് കൈമാറുകയും ചെയ്തിരുന്നു. ഒടുവിൽ കേസ്സന്വേഷണം പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹറ IPS ന്റെ നിർദ്ദേശപ്രകാരം പാലക്കാട് DyടP , G.D. വിജയകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ അന്വേഷണ സംഘമാണ് കേസ്സിന് തുമ്പുണ്ടാക്കിയത്.

palakkadmap

ചിറ്റൂരിലെ കളവിനു ശേഷം 2018 ജനുവരിയിൽ കോട്ടായി പോലീസും , ജൂലായ് മാസത്തിൽ പാലക്കാട് ടൗൺ നോർത്ത് പോലീസും ടിയാനെ പിടികൂടി 20 ഓളം മോഷണക്കേസുകൾ തെളിയിച്ചെങ്കിലും , ഈ കേസ്സിന്റെ വിവരം പ്രതി വെളിപ്പെടുത്തിയിരുന്നില്ല. ചിറ്റൂരിലെ മോഷണത്തിനു ശേഷം പത്രത്തിൽ വന്ന വാർത്തയിലൂടെയാണ് മജിസ്ട്രേറ്റിന്റെ വീടാണെന്ന് പ്രതിക്ക് മനസ്സിലായത്, ആ ഭയത്തിലാണ് പ്രതി മന:പൂർവ്വം കുറ്റസമ്മതം നടത്താതിരുന്നത്, എന്നാൽ ടിയാൻ ജയിലിൽ കിടന്ന കാലയളവിൽ കൂടെ ഉണ്ടായിരുന്ന സഹതടവുകാരോട് വെളിപ്പെടുത്തിയ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ മാസം 24 ന് ഒറ്റപ്പാലം പോലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിലാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടർന്ന് ചിറ്റൂർ പോലീസ് ഈ മാസം 7 ന് രമേശിനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തുകയും, മോഷണമുതലുകൾ കണ്ടെത്തുകയും ചെയ്തു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ നാളെ തിരികെ കോടതിയിൽ ഹാജരാക്കും.

രമേശിനെതിരെ നേരത്തെ പാലക്കാട് സൗത്ത്, നോർത്ത്, കസബ, മലമ്പുഴ, മങ്കര, ഒറ്റപ്പാലം, പട്ടാമ്പി , കോട്ടയം, ഏറ്റുമാനൂർ , മൈസൂർ, വിരാജ് പേട്ട്, V.V പുരം , മടിക്കേരി, ഈ റോഡ്, മേട്ടുപ്പാളയം, തിരുപ്പൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകളുണ്ട്, നിലവിൽ രമേശ് കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റ് പ്രതിയാണ്, പാലക്കാട് DySP .G.D. വിജയ കുമാർ, CI.മാരായ V.ഹംസ, A.M.സിദ്ദീഖ്, P. അബ്ദുൾ മുനീർ ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ S.I. S.ജലീൽ , S.താജുദ്ദീൻ, S. നസീർ അലി, K. V. രാമസ്വാമി, M.A. സജി, C.S. സാജിദ്, V. രവികുമാർ, R. കിഷോർ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.

English summary
Udumb Ramesh's robbery in chittur magistrate's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X