പാലക്കാട് ജില്ലയിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം;മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് വികെ ശ്രീകണ്ഠൻ
പാലക്കാട്: ജില്ലയില്‍ യുഡിഎഫ് മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍. ഷൊര്‍ണ്ണൂര്‍ ഉള്‍പ്പെടെയുള്ള ഇടത് കോട്ടകള്‍ പിടിച്ചടക്കുമെന്നും വികെ ശ്രീകണ്ഠന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ സംസ്ഥാന രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണ്. സര്‍ക്കാരിനെ ബാധിച്ച അഴിമതി ആരോപണവും കെടുകാര്യസ്ഥതയും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ എല്ലാ കുതന്ത്രങ്ങളും വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞതാണ് പോളിങ് ശതമാനം ഉയരുവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത് യുഡിഎഫിനെ സംബന്ധിച്ചെടുത്തോളം ആത്മവിശ്വസമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പേ കേരളത്തില്‍ കണ്ടുവരുന്ന രാഷ്ട്രീയത്തില്‍ അഴിമതിക്കെതിരെയുള്ള അതിശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. അതു മാത്രമല്ല, ജനങ്ങള്‍ ആകെ ദുരിതത്തിലും ഭീതിയിലുമായ ഘട്ടത്തിലാണ്, അവരുടെ ആരോഗ്യ വിവരങ്ങള്‍ വരെ ചോര്‍ത്തി അമേരിക്കന്‍ കമ്പനിക്ക് കൊടുത്തുകൊണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്എഫ്ഇ അഴിമതി ക്രമക്കേട് ഉൾപ്പെടെ ഒട്ടനവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ കേരള രാഷ്ട്രീയം എങ്ങോട്ടെന്നതിനെക്കുറിച്ച് ഒരു ദിശാ സൂചന ലഭിച്ചിരുന്നു, അദ്ദേഹം പറഞ്ഞു.
പാലക്കാട് നഗരസഭയിലും കാലങ്ങളായി എല്‍ഡിഎഫ് കൈവശം വെയ്ക്കുന്ന സ്ഥാപനങ്ങളും യുഡിഎഫ് ഇത്തവണ പിടിച്ചടക്കും. ജനാധിപത്യ പ്രക്രിയയില്‍ യുഡിഎഫാണ് ശരിയെന്ന ജനം തെളിയിക്കുന്ന തിരഞ്ഞെടുപ്പാണ് നടന്നത്. വരുന്ന നിമയസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന് ജില്ലയില്‍ വന്‍ മുന്നേറ്റം കാഴ്ച വയ്ക്കുമെന്നും വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.