തരൂരിൽ മൂന്നാം തവണയും ജയം ആവർത്തിക്കാൻ എൽഡിഎഫ്; അട്ടിമറി ലക്ഷ്യം വെച്ച് കോൺഗ്രസും ബിജെപിയും
പാലക്കാട്; മന്ത്രി ബാലന്റെ മണ്ഡലമായ തരൂരിൽ ഇക്കുറി പതിവ് തെറ്റിക്കുമോ കോൺഗ്രസും ബിജെപിയും? ഇല്ലെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുമ്പോൾ അട്ടിമറി പ്രതീക്ഷിച്ച് പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസും ബിജെപിയും. മികച്ച സ്ഥാനാർത്ഥികളെ തന്നെ മൂന്ന് മുന്നണികളും മത്സരിപ്പിക്കാൻ തയ്യാറായതോടെ ശ്രദ്ധേയമായ പോരാട്ടത്തിനാണ് തരൂരിൽ ഇക്കുറി കളമൊരുങ്ങിയിരിക്കുന്നത്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

മണ്ഡല ചരിത്രം
2008 ലെ മണ്ഡല പുനർനിർണയത്തോടെയാണ് തരൂർ നിലവിൽ വരുന്നത്. പഴയ കുഴൽമന്ദം മണ്ഡലത്തിലെ കുത്തനൂർ, കോട്ടായി, പെരുങ്ങോട്ടുകുർശ്ശി, തരൂർ പഞ്ചായത്തുകളും ആലത്തൂർ മണ്ഡലത്തിലെ കാവശ്ശേരി, കണ്ണമ്പ്ര, പുതുക്കോട്, വടക്കഞ്ചേരി പഞ്ചായത്തുകളും ഉൾപ്പെടുത്തിയാണ് തരൂർ മണ്ഡലം രൂപവത്കരിച്ചത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ കെ ബാലനായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്.

ആദ്യ തിരഞ്ഞെടുപ്പിൽ
2011ൽ യുഡിഎഫിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് എൻ വിനേഷായിരുന്നു സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥിയായി എം ലക്ഷ്മണനും മത്സരിച്ചു. ആദ്യ പോരാട്ടത്തിൽ തന്നെ 25,756 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എകെ ബാലന്റെ ജയം. ബാലൻ 64,175 വോട്ട് നേടിയപ്പോൾ എൻ വിനേഷിന് 38,419 വോട്ടുകളും ബിജെപിക്ക് 5385 വോട്ടുകളും ലഭിച്ചു.

കോൺഗ്രസ് സീറ്റ് ഏറ്റെടുത്തു
2016 ൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് സീറ്റ് ഏറ്റെടുത്തു. സി പ്രകാശായിരുന്നു അക്കുറി യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിയുടെ കെവി ദിവാകരനും സിറ്റിംഗ് എംഎൽഎ എകെ ബാലനെതിരെ കളത്തിലിറങ്ങി.എന്നാൽ വമ്പൻ ഭൂരിപക്ഷത്തിൽ തന്നെ ബാലൻ വിജയം ആവർത്തിച്ചു. 67,047 വോട്ടുകൾക്കായിരുന്നു ബാലന്റെ ജയം.

വലിയ ഭൂരിപക്ഷം
അതേസമയം 38,419 ൽ നിന്ന് കോൺഗ്രസിന് തങ്ങളുടെ വോട്ട് 43,879 ലേക്ക് ഉയർത്താൻ സാധിച്ചു. അയ്യായിരത്തിൽ നിന്ന് ബിജെപി 15,493 വോട്ടുകൾ നേടി. അതേസമയം ഇക്കുറി രണ്ട് ടേം നിബന്ധന സിപിഎം കർശനമായി നടപ്പാക്കിയതോടെ ബാലന് പകരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പിപി സുമോദ് ആണ് ഇത്തവണ എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.

പ്രതീക്ഷ ഉയർന്ന്
തരൂരിൽ വിജയം ആവർത്തിക്കുമെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു. തദ്ദേശ കണക്കുകളും എൽഡിഎഫിന് പ്രതീക്ഷ ഉയർത്തുന്നതാണ്. കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി പഞ്ചായത്തുകളിൽ എൽഡിഎഫ് ആണ് ഭരിക്കുന്നത്. മണ്ഡലത്തിൽ ഉൾപ്പെട്ട ആലത്തൂർ, കിഴക്കഞ്ചേരി, തരൂർ, കോട്ടായി ജില്ല ഡിവിഷനുകളും ആലത്തൂർ, ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഡിവിഷനുകളും കുഴൽമന്ദത്തെ ഒന്നൊഴികെയുള്ള മറ്റ് ഡിവിഷനുകളിൽ എല്ലാം തന്നെ എൽഡിഎഫിനാണ്.

ഭരണം ലഭിച്ചത്
പെരുങ്ങോട്ടുകുറുശ്ശി, കുത്തനൂർ പഞ്ചായത്ത് ഭരണം മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് കണക്കുകളിലാണ് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിഹാസ് ഇവിടെ വലിയ ഭൂരിപക്ഷമായിരുന്നു നേടിയത്.

വികസന മുരടിപ്പ്
മന്ത്രിയുടെ മണ്ഡലത്തിൽ വികസന മുരടിപ്പ് ആയുധമാക്കിയാണ് യുഡിഎഫ് പ്രചരണം. ചിറ്റൂരില്‍ നിന്നെത്തിയ കെ.എ.ഷീബയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോൺഗ്രസിലെ എവി ഗോപിനാഥ് ഉൾപ്പെടെയുള്ളവരാണ് ഷീബയ്ക്കായി പ്രചരണം നയിക്കുന്നത്. എൻഡിഎയ്ക്ക് വേണ്ടി കെപി ജയപ്രകാശനാണ് മത്സരിക്കുന്നത്.
നടി ചിത്ര ശുക്ലയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications