പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് നഗരസഭ ഭരണം തിരിച്ച് പിടിക്കും; കോൺഗ്രസ് പ്രതീക്ഷകൾ പങ്കുവെച്ച് യുഡിഎഫ് ചെയർമാൻ

Google Oneindia Malayalam News

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന് പാലക്കാട് ജില്ലാ യുഡിഎഫ് ചെയർമാൻ പി ബാലഗോപാൽ. നാലര വർഷത്തെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭരണവും അതുപോലെതന്നെ കേന്ദ്രസർക്കാരിന്റെ ഭരണത്തിലെ അഴിമതിയും വീഴ്ചയും ജനദ്രോഹ നടപടികളെല്ലാം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. നാലര വർഷത്തിനിടയിൽ സർക്കാരിനെ വിലയിരുത്താൻ ലഭിക്കുന്ന രണ്ടാമത്തെ അവസരമാണിത്. അത് ജനങ്ങൾ ശരിയായ രീതിയിൽ വിനിയോഗിക്കുമെന്നാണ് കരുതുന്നതെന്നും ബാലഗോപാൽ പറഞ്ഞു. ഡെയ്ലി ഹണ്ടിന് നൽകിയ അഭിമുഖത്തിലാണ് ബാലഗോപാലിന്റെ പ്രതികരണം.

palakakd congress

ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു ആദ്യ അവസരം. അന്ന് കടുത്തമത്സരമായിരുന്നു പാലക്കാട് ജില്ലയിൽ നടന്നത്. എന്നാൽ പ്രതീക്ഷിച്ചതിലപ്പുറം വലിയ പ്രകടനം നടത്തി വിജയിക്കാൻ ഐക്യജനാധിപത്യ മുന്നണിക്ക് സാധിച്ചിരു്നു. മുന്നണിയിലെ കെട്ടുറപ്പും ഒറ്റക്കെട്ടായ പ്രവർത്തനവുമാണ് ഇതിന് സഹായിച്ചത്. ഇതിന്റെ തുടർച്ചയെന്നോണമാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്.

ശക്തമായ പ്രവർത്തനമാണ് പ്രാദേശിക തലത്തിൽ കോൺഗ്രസ് നടത്തുന്നത്. ഇടതു സർക്കാരിന്റെ അഴിമതിയും വീഴ്ചകളും തുറന്ന് കാട്ടിയാണ് യുഡിഎഫ് പ്രചരണം നയിക്കുന്നത്. സർക്കാരിനെതിരായ രണ്ടാമത്തെ ജനവിധിയായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ്.

കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. 2015 ൽ യുഡിഎഫിന് സംഭവിച്ച നോട്ടക്കുറവാണ് ബിജെപി ഭരണത്തിലേറാൻ കാരണമായത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലം ബിജെപിയുടെ കെടുഭരണത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും ഭരണത്തിൽ നിറഞ്ഞ് നിന്നു. അമൃത് പദ്ധതി അഴിമതി പദ്ധതിയായി. നഗരം ചീഞ്ഞളിഞ്ഞ് വൃത്തിഹീനമായപ്പോഴും റോഡുകൾ തകർന്നപ്പോഴും ഇടപെടാൻ നഗരസഭ നേതൃത്വം തയ്യാറായില്ല. ഈ വിഷയങ്ങളിൽ ഊന്നി മാത്രം പ്രചരണം നടത്തിയാൽ തന്നെ ബിജെപിയെ ജനം നഗരസഭ ഭരണത്തിൽ നിന്ന് താഴെയിറക്കും.

Recommended Video

cmsvideo
Special Interview: പാലക്കാട് നഗരസഭാ ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു: യുഡിഎഫ് ജില്ല ചെയർമാൻ പി ബാലഗോപാൽ

വിമതശല്യത്തിനെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ- പ്രാദേശിക തലത്തിലുള്ള നേതാക്കൾ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.എന്നാൽ പാർട്ടിക്ക് ചില ചിട്ടവട്ടങ്ങൾ ഉണ്ട്. ജയസാധ്യത,പ്രവർത്തന പരിചയം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. എല്ലാ കാര്യങ്ങളും പരിശോധിച്ചാകും പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിക്കുക.വാർഡുതല കമ്മിറ്റികളാണു സ്ഥാനാർഥികളെ നിർണയിക്കുന്നത്.ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണു സ്ഥാനാർഥികളെ അന്തിമമായി പ്രഖ്യാപിക്കുക. ഇത്തരത്തിലുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം അന്തിമമായിരിക്കും, ബാലഗോപാൽ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ ഡിജിപി കള്ളക്കേസില്‍ കുടുക്കുന്നു: ബെഹ്റയ്ക്കെതിരെ രമേശ് ചെന്നിത്തലപ്രതിപക്ഷ നേതാക്കളെ ഡിജിപി കള്ളക്കേസില്‍ കുടുക്കുന്നു: ബെഹ്റയ്ക്കെതിരെ രമേശ് ചെന്നിത്തല

തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, കർഷകരുടെ പ്രശ്നങ്ങൾ,ഇക്കാര്യങ്ങൾ മോദി മിണ്ടിയോ?; വിമർശിച്ച് ചിദംബരംതൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, കർഷകരുടെ പ്രശ്നങ്ങൾ,ഇക്കാര്യങ്ങൾ മോദി മിണ്ടിയോ?; വിമർശിച്ച് ചിദംബരം

കടുംപിടിത്തത്തിൽ പിജെ ജോസഫ്; 'വീഴ്ത്താൻ' കച്ചകെട്ടി ഇറങ്ങി ഉമ്മൻചാണ്ടി.. യുഡിഎഫിൽ പുതിയ നീക്കംകടുംപിടിത്തത്തിൽ പിജെ ജോസഫ്; 'വീഴ്ത്താൻ' കച്ചകെട്ടി ഇറങ്ങി ഉമ്മൻചാണ്ടി.. യുഡിഎഫിൽ പുതിയ നീക്കം

English summary
will regain Palakkad municipality power; UDF chairman shares Congress expectations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X