Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതിനെ ഞെട്ടിച്ച 2016, പാലക്കാടൻ കാറ്റ് ഇക്കുറി എങ്ങോട്ട്?.. മണ്ഡല പരിചയം

പാലക്കാട്; സംസ്ഥാനത്ത് തന്നെ ഇക്കുറി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഇക്കുറി മണ്ഡലം വേദിയാകുക. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിൽ ഇക്കുറി നഗരസഭ ഭരണം കൂടി പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. മെട്രോമാൻ ഈ ശ്രീധരനെ കൂടി രംഗത്തിറക്കിയതോടെ കാര്യങ്ങൾ ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

അതേസമയം സിറ്റിംഗ് മണ്ഡലം ഇത്തവണയും വലിയ ഭൂരിപക്ഷത്തിൽ തന്നെ നിലനിർത്തുമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിൽ അവകാശപ്പെടുന്നത്. 2016 ൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലത്തിൽ അട്ടിമറി നേട്ടം കൊയ്യാനുള്ള തന്ത്രങ്ങൾ മെനയുകയാണ് എൽഡിഎഫ്.

 ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

2015 ൽ നഗരസഭ ഭരണം പിടിച്ച് ചരിത്രം കുറിച്ച ബിജെപി പാലക്കാട് വലിയ പ്രതീക്ഷയായിരുന്നു പുലർത്തിയത്. പാർട്ടിയുടെ തീപൊരി വനിതാ നേതാവായ ശോഭാ സുരേന്ദ്രനെ പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് കടന്ന് കൊണ്ടായിരുന്നു സ്ഥാനാർത്ഥിയാക്കിയത്. കടുത്ത മത്സരത്തിനൊടുവിൽ രണ്ടാം അങ്കത്തിനിറങ്ങിയ കോൺഗ്രസിന്റെ ഷാഫി പറമ്പിലിനോട് 17,483 വോട്ടുകൾക്ക് ശോഭ പരാജയപ്പെട്ടു

Recommended Video

cmsvideo
    പാലക്കാടിന് വന്‍ വാഗ്ദാനവുമായി മെട്രോമാന്‍ | Oneindia Malayalam
    മൂന്നാം സ്ഥാനത്ത്

    മൂന്നാം സ്ഥാനത്ത്

    മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനം പിടിച്ചപ്പോൾ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ച് എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുതിർന്ന നേതാവായ എഎൻ കൃഷ്ണദാസായിരുന്നു അന്ന് കനത്ത പരാജയം രുചിച്ചത്. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലത്തിൽ താമര വിരിയും എന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്. ഇ ശ്രീധരൻ എന്ന ഒറ്റ പേര് മാത്രം മതി വിജയിക്കാൻ എന്ന വിശ്വാസമാണ് ബിജെപി പുലർത്തുന്നത്.

    ആത്മവിശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ്

    ആത്മവിശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ്

    അതേസമയം യുഡിഎഫ് ക്യാമ്പും ആത്മവിശ്വാസത്തിലാണ്. ഷാഫിയെന്ന യുവ നേതാവിന്റെ ജനകീയ കോട്ട അത്ര എളുപ്പമൊന്നും തകർക്കാനാവില്ലെന്ന ഉറച്ച പ്രതീക്ഷയാണ് യുഡിഎഫ് പുലർത്തുന്നത്. 2011 ലാണ് 2011 ലായിരുന്നു സിപിഎമ്മിൽ നിന്ന് സീറ്റ് പിടിക്കുകയെന്ന ലക്ഷ്യത്തോടെ യുവ നേതാവ് ഷാഫി പറമ്പിലെ കോൺഗ്രസ് മത്സരത്തിനിറക്കുന്നത്. കെകെ ദിവാകരനായിരുന്നു മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി.

     ഷാഫി ഹാട്രിക് അടിക്കുമോ?

    ഷാഫി ഹാട്രിക് അടിക്കുമോ?

    മണ്ഡലം കൈവിടില്ലെന്ന് ഉറച്ച് വിശ്വസിച്ച സിപിഎമ്മിനെ ഞെട്ടിച്ച് 47641 വോട്ട് നേടി 7403 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി മണ്ഡലം പിടിച്ചു.2016 ൽ ഷാഫിയെ എന്തുവിലകൊടുത്തും കെട്ടികെട്ടിക്കാൻ ഉറച്ച് പാർട്ടിയുടെ ശക്തനായ നേതാവും മുൻ എംപിയുമായ എഎൻ കൃഷ്ണദാസിനെ സിപിഎം ഇറക്കി. എന്നൽ ഇടതുകേന്ദ്രങ്ങളെ ഞെട്ടിട്ട് 57559 വോട്ടുകൾ നേടി ഷാഫി പറമ്പിൽ മണ്ഡലം നിലനിർത്തി. 38,675 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.

     തിരിച്ച് പിടിച്ച് സിപിഎം

    തിരിച്ച് പിടിച്ച് സിപിഎം

    ഇത്തവണ ഭൂരിപക്ഷം എത്രയെന്ന് മാത്രമേ ചിന്തിക്കേണ്ടതുള്ളൂവെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ലോക്സഭ, തദ്ദേശ കണക്കുകൾ തങ്ങൾക്ക് അനുകൂലമാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. നഗരസഭ കൈവിട്ടെങ്കിലും മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ ഭരണം യുഡിഎഫിന് ആത്മവിശ്വാസമാണ്

     കണക്കുകൾ ഇങ്ങനെ

    കണക്കുകൾ ഇങ്ങനെ

    അതേസമയം ലോക്സഭാ, തദ്ദേശ തിര‍ഞ്ഞെടുപ്പുകളിൽ ബിജെപിയെ മൂന്നാമതാക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് പോരാട്ടത്തിനിറങ്ങുന്നത്. അഭിഭാഷകമായ സിപി പ്രമോദിനെയാണ് ഇടതുമുന്നണി മത്സരിപ്പിക്കുന്നത്. പാലക്കാടൻ മണ്ണിൽ ഇക്കുറി ഇടത് തരംഗം വീശിയടിക്കുമെന്ന പ്രതീക്ഷയാണ് നേതാക്കൾ പുലർത്തുന്നത്.

    പാലക്കാട് മണ്ഡല ചരിത്രം

    പാലക്കാട് മണ്ഡല ചരിത്രം

    നഗരസഭയും പാലക്കാട് താലൂക്കിലെ കണ്ണാടി, പിരായിരി എന്നീ ഗ്രാമപഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് പാലക്കാട് മണ്ഡലം. മുമ്പ് മദ്രാസ് പ്രവിശ്യയായിരുന്ന മണ്ഡലം 1957-ൽ ആണ് രൂപീകരിച്ചത്. 1957 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആർ രാഘവമോനോനായിരുന്നു വിജയി. 60 ലും അദ്ദേഹം തന്നെ തിരഞ്ഞെടുക്കപ്പെട്ടു.

    ഇനി പോരാട്ട ചൂട്

    ഇനി പോരാട്ട ചൂട്

    67 ൽ സിപിഎമ്മിന് വേണ്ടി ആർ കൃഷ്ണൻ മണ്ഡലം പിടിച്ചെടുത്തു. തുടർന്ന് 77 മുതൽ 87 വരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി സിഎം സുന്ദരം തിരഞ്ഞെടുക്കപ്പെട്ടു. 91 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടായിരുന്നു സുന്ദരം മത്സരിച്ച് വിജയിച്ചത്. സിപിഎമ്മുകാരനായ ടി.കെ. നൗഷാദിനു മുന്നിൽ 1996 ൽ സുന്ദരത്തിന് കാലിടറി. 2001 ൽ കെ ശങ്കരനാരായണനിലൂടെ കോൺഗ്രസിന് ജയം. 2006 ൽ കെകെ ദിവകരനോടൊപ്പം മണ്ഡലം ഇടത്തോട്ട് ചാഞ്ഞു. 2011 ൽ ഷാഫി പറമ്പിലിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചു.

    രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+