മുക്കുപണ്ടം പണയം വെച്ച് മൂന്നേകാൽ ലക്ഷം തട്ടി; യുവതി അറസ്റ്റിൽ
പാലക്കാട്; മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കരിമ്പുഴ കുന്നത്ത് പുത്തൻപുരയിൽ രജിതയെ (39) ആണ് അറസ്റ്റിലായത്. 2019 ലായിരുന്നു പണയം വെച്ചത്. ഇതുവരെ 3 കാൽ ലക്ഷം രൂപയായിരുന്നു തട്ടിയത്. സംഭവം ഇങ്ങനെ
ശ്ലീവാച്ചന്റെ കെട്ട്യോളാകെ മാറിപോയി; മാലാഖയെ പോലെ വീണ നന്ദകുമാർ, ചിത്രങ്ങൾ

ചെർപ്പുളശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ 10 പവൻ തൂക്കം വരുന്ന കയർപിരി മാല പണയം വെച്ചു. പിന്നീട് സ്വർണവില കൂടുന്നതിന് അനുസരിച്ച് ഇത് പുതുക്കി തുക വാങ്ങുകയായിരുന്നു. മൂന്നേകാൽ ലക്ഷം രൂപ ബാധ്യത വന്നതോടെ സ്ഥാപനം ഇവർക്ക് നോട്ടീസ് അയച്ചു. എന്നാൽ മാല തിരിച്ചെടുക്കാനോ പണം അടക്കാനോ ഇവർ തയ്യാറായില്ല. തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥാപന ഉടമകൾ പോലീസിനെ സമീപിക്കുകയായിരുന്നു.
കേസിൽ രജിത ഒന്നാം പ്രതിയും ഭർത്താവ് സജിത്ത് രണ്ടാം പ്രതിയുമാണ്. നേരത്തേയും ഇരവർക്കുമെതിരെ സമാനമായ തട്ടിപ്പ് നടത്തിയതിന് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ച്. കൊല്ലം സ്വദേശികളാണ് ഇരുവരും. കരിമ്പുഴയിൽ വാടകയ്ക്ക് കഴിയുകയാണ് ഇവർ.












Click it and Unblock the Notifications