മോഷണത്തിനിടെ വൃദ്ധയെ കൊലപ്പെടുത്തി: ഒന്നാം പ്രതിക്ക് ജീവപര്യന്തം, വൃദ്ധയുടെ സ്വര്‍ണ്ണം കവര്‍ന്നു!
പത്തനംതിട്ട: മുട്ടുമൺ ഐരക്കാവ് ചിറ്റേഴത്ത് വീട്ടിൽ ഏലിയാമ്മ (65) യെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം.രണ്ടാം പ്രതിക്ക് പതിമൂന്ന് മാസം തടവും. പത്തനംതിട്ട അഡീഷണ|ൽ സെഷൻസ് കോടതി - ജഡ്ജ് സോനു .സി .പണിക്കർ ആണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി മാരാമൺ കുറന്തറയിൽ രാമചന്ദ്രന് ( 48) 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 20,000/- രൂപ പിഴയും ഇല്ലെങ്കിൽ 2 വർഷം തടവും 392 വകുപ്പ് പ്രകാരം 7 വർഷം തടവും 10,000/- രൂപ പിഴയും ഇല്ലെങ്കിൽ ഒരു വർഷം തടവും 447 വകുപ്പിന് 3 മാസം തടവും 511 of 379 പ്രകാരം 1 വർഷവും, രണ്ടാം പ്രതി നാരങ്ങാനം പുത്തൻപുരയിൽ ജോണിക്ക് (42) 447 വകുപ്പിന് 3 മാസം തടവും 511 of 379 ന് 10 മാസവും 5,000/- രൂപ പിഴയും ഇല്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം.
25.09.08 ആണ് കേസിനാസ്പദമായ സംഭവം. 22.09.08 ചിറ്റേഴത്ത് ഏലിയാമ്മയുടെ വീട്ടിൽ സെപ്റ്റിക് ക്ലീനിംഗ് ജോലിക്കെത്തിയ ഒന്നാം പ്രതി ടി വീട്ടിൽ റബർ ഷീറ്റ് ഉണങ്ങി കെട്ടാക്കി വെച്ചിരിക്കുന്നത് കണ്ട് മനസ്സിലാക്കി ആയത് മോഷ്ടിക്കുന്നതിന് വേണ്ടി രണ്ടാം പ്രതിയെയും കൂട്ടി രണ്ടാം സാക്ഷി ബിജുവിന്റെ ജീപ്പ് ഓട്ടം വിളിച്ച് ചിറ്റേഴത്ത് വീടിന് സമീപമെത്തി വീടിന് തെക്ക് വശം ഗേറ്റിലൂടെ വീടിന് പുറകുവശം അടുക്കള ഭാഗത്തെത്തി റബർ ഷീറ്റ് മോഷ്ടിക്കുന്നതിനിടയിൽ ഒന്നാം പ്രതിയെ കണ്ടു തിരിച്ചറിഞ്ഞ് മോഷണശ്രമം തടയാൻ ശ്രമിച്ച ഏലിയാമ്മയെ ഒന്നാം പ്രതി രാമചന്ദ്രൻ കത്തിയെടുത്ത് കുത്തി കൊലപ്പെടുത്തിയശേഷം അവർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും കവർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോഴഞ്ചേരി CI മനോജ് കബീറാണ് ആദ്യം അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പിന്നീട് ക്രൈംബ്രാഞ്ചാണ് വീണ്ടും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.. പ്രോസിക്യൂഷൻ 23 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകളും ഹാജരാക്കുകയും സാക്ഷികൾ മരിച്ച ഏലിയാമ്മയുടെ സ്വർണ്ണാഭരണങ്ങൾ തിരിച്ചറിയുകയും ചെയ്തിരുന്നു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിച്ചത്. കേസിൽ മൂന്ന് പ്രതികളെയാണ് ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി മധു വിനെ പിന്നീട് മാപ്പുസാക്ഷിയാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സുനിൽ മഹേശ്വരൻപിള്ള, അഡ്വ.മധു.പി.സാം, അഡ്വ. കെ.റ്റി.അനീഷ് മോൻ, അഡ്വ.വിശാൽ കുമാർ.വി.ജി എന്നിവർ ഹാജരായി.












Click it and Unblock the Notifications