സിബിഐ പറയണം: മത്തായിയുടെ മൃതദേഹം ഉടന്‍ സംസ്കരിക്കില്ലെന്ന് കുടുംബം
തിരുവനന്തപുരം: കേസ് അന്വേഷണം സിബിഐക്ക് വിട്ടെങ്കിലും ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം തിരക്കിട്ട് സംസ്കരിക്കില്ലെന്ന തീരുമാനത്തില്‍ കുടുബം. സിബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കുടുംബം നിലപാട് വ്യക്തമാക്കിയത്. മത്തായിയുടെ മരണത്തിലെ അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാന്‍ ഹൈക്കൊടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
പ്രതിഷേധ പരിപാടികളുടെ ഭാഗമായല്ല മൃതദേഹം സംസ്കരിക്കാത്തതെന്ന് കുടുംബം വ്യക്തമാക്കി. കൃത്യവും വ്യക്തവുമായ അന്വേഷണം നടത്തുന്നതിന് വേണ്ടി മൃതദേഹം സൂക്ഷിച്ചു വെക്കുകയാണ് ചെയ്യുന്നത്. കേസ് സിബിഐ ഏറ്റെടുത്തതോടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ട് നടത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗത്ത് നിന്നും വ്യക്ത വന്നാലുടന്‍ സംസ്കാര ചടങ്ങ് നടത്തുമെന്നും മത്തായിയുടെ കുടുംബം അറിയിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലാന്നായിരുന്നു തുടക്കം മുതലുള്ള കുടുംബത്തിന്‍റെ നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് ആരേയും കസ്റ്റഡിയിലെടുക്കാത്തതെന്നും ചോദ്യം ചെയ്യാതിരുന്നതെന്നും കോടതി ചോദിച്ചു. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങളും മൊഴികളുടെ പകർപ്പുകളും സർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്.
എറണാകുളത്ത് നൂറ് കടന്ന് കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകരുൾപ്പെടെ 114 പേർക്ക് രോഗം