പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രദ്ധിച്ചില്ലെങ്കില്‍ ആ മൂന്ന് മണ്ഡലങ്ങളില്‍ 'പണികിട്ടും'; കര്‍ശന നിര്‍ദേശവുമായി സിപിഎം നേതൃത്വം

Google Oneindia Malayalam News

പത്തനംതിട്ട: പരമ്പരാഗതമായി യുഡിഎഫ് അനുകൂല ജില്ലയെന്ന് വിശേഷണം ഉണ്ടെങ്കിലും 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ അഞ്ചില്‍ നാല് മണ്ഡലങ്ങളിലും വിജയിച്ച് വലിയ മുന്നേറ്റമായിരുന്നു ഇടതുമുന്നണി നടത്തിയത്. അന്ന് അടൂര്‍ പ്രകാശിലൂടെ കോന്നി മാത്രം യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്നും വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോന്നി കൂടി പിടിച്ചതോടെ പത്തനംതിട്ടയിലെ ഇടത് ആധിപത്യം സമ്പൂര്‍ണ്ണമായി. വരാന്‍ പോവുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഈ നേട്ടം ആവര്‍ത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇടതുമുന്നണി. എന്നാല്‍ അത് അത്ര എളുപ്പമല്ല എന്നതാണ് ശ്രദ്ധേയം.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

മൂന്ന് മണ്ഡലം

മൂന്ന് മണ്ഡലം

നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ പത്തനംതിട്ട ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ജില്ലാ ഭാരവാഹികള്‍ക്ക് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇവിടങ്ങളില്‍ പഴുതടച്ചുള്ള പ്രചാരണം നടത്തണമെന്ന നിര്‍ദേശമാണ് സംസ്ഥാന നേതൃത്വം നല്‍കിയിട്ടുള്ളതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആറന്‍മുള, കോന്നി, റാന്നി

ആറന്‍മുള, കോന്നി, റാന്നി

ആറന്‍മുള, കോന്നി, റാന്നി എന്നിവിടങ്ങളിലാണ് കൂടുതല്‍ ജാഗ്രത വേണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളാണ് ഇവ മൂന്നു. തിരുവല്ല ജെഡിഎസിന്‍റേയും അടൂര്‍ സിപിഐയുടേയും സീറ്റുകളാണ്. ഇവിടങ്ങളിലേക്കാള്‍ മുന്നണി ശക്തമായ മത്സരം നേരിടുന്നത് സിപിഎമ്മിന്‍റെ കൈവശമുള്ള മൂന്ന് സീറ്റുകളിലും

എ വിജയരാഘവന്‍

എ വിജയരാഘവന്‍

പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നെങ്കിലും ചില മേഖലകളില്‍ സംഘടനാ സംവിധാനം കൂടുതല്‍ ഊര്‍ജസ്വലമാകാനുണ്ടെന്നും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് നിര്‍ദേശം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനാണ് ഭാരവാഹി യോഗത്തില്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോന്നി

കോന്നി

2019 ലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി മോഹന്‍രാജിനെ പരാജയപ്പെടുത്തിയാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കോന്നി സിപിഎം തിരികെ പിടിച്ചത്. സിറ്റിങ് എംഎല്‍എ കെയു ജനീഷ് കുമാറിനെ തന്നെയാണ് സിപിഎം ഇത്തവണയും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി റോബിന്‍ പീറ്ററും ബിജെപിക്ക് വേണ്ടി കെ സുരേന്ദ്രനും രംഗത്ത് എത്തിയതോടെ മത്സരം കൂടുതല്‍ ശക്തമായി.

പ്രവചനാതീതം

പ്രവചനാതീതം

2016 ല്‍ അടൂര്‍ പ്രകാശ് വിജയിക്കുമ്പോള്‍ 20748 വോട്ടുകളുടെ ലീഡായിരുന്നു യുഡിഎഫിന് ഉണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ ലീഡാവട്ടെ 9953 ഉം. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കിലും മുന്‍തൂക്കം ഇടതിനാണ്. എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടി അണിയറ തന്ത്രങ്ങളുമായി അടൂര്‍ പ്രകാശ് ഇറങ്ങിയതോടെ മത്സരം ഫലം പ്രവചനാതീതമായി മാറുകയായിരുന്നു.

റാന്നി

റാന്നി

രാജു എബ്രഹാമിലൂടെ അഞ്ച് വട്ടം സിപിഎം നിലനിര്‍ത്തിയ മണ്ഡലമാണ് റാന്നി. ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതോടെ രാജു എബ്രഹാമിന് സീറ്റ് ലഭിച്ചില്ല. ഇതില്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നെങ്കിലും അതെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് ഇടത് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസിന് വേണ്ടി പ്രമോദ് നാരായണനാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍ നന്നും റിങ്കു ചെറിയാനും ജനവിധി തേടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിലും ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന മണ്ഡലമാണ് റാന്നി. തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടായിരത്തോളം വോട്ടിന്‍റെ ലീഡാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉള്ളത്.

ആറന്‍മുള മണ്ഡലം

ആറന്‍മുള മണ്ഡലം


തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിയതെങ്കിലും യുഡിഎഫ് ലീഡ് പിടിച്ച മണ്ഡലമാണ് ആറന്‍മുള. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയാണ് മണ്ഡലത്തില്‍ യുഡിഎഫ് പുലര്‍ത്തുന്നത്. കഴിഞ്ഞതവണത്തെ മത്സരാര്‍ത്ഥികളായ വീണ ജോര്‍ജും കെ ശിവദാസന്‍ നായരും വീണ്ടും ജനവിധി തേടുന്നു. 7,646 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞതവണ വീണ ജോര്‍ജിന് ലഭിച്ചത്.

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
CPM directs to pay special attention to three constituencies in Pathanamthitta district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X