പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയെന്ന യുഡിഎഫ് കോട്ട തകർക്കാന്‍ ചുക്കാന്‍ പിടിച്ച കോടിയേരി: അഞ്ചും പിടിച്ച് പാർട്ടി

Google Oneindia Malayalam News

പത്തനംതിട്ട: പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും എല്‍ ഡി എഫിന് പിടിച്ചെടുക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായിരുന്നു പത്തനംതിട്ട. ജില്ലയില്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ റാന്നി മാത്രമായിരുന്നു സ്ഥിരമായി സി പി എമ്മിനൊപ്പം നിന്നിരുന്നത്.

ബാക്കിയുള്ള മണ്ഡലങ്ങളില്‍ മുന്‍തൂക്കം യൂ ഡി എഫിനായിരുന്നു. ഇടയ്ക്കൊക്കെ ചിലതില്‍ ഇടതിന് വിജയം പിടിച്ചെടുക്കാനായത് ഒഴിച്ചാല്‍ യു ഡി എഫ് ഏത് തിരിച്ചടിയിലും വിജയം പ്രതീക്ഷിച്ച കോന്നിയടക്കം അടങ്ങിയ ജില്ലയായിരുന്നു പത്തനംതിട്ട. എന്നാല്‍ ആ നിലയില്‍ നിന്നും പത്തനംതിട്ടയിലെ അഞ്ചില്‍ അഞ്ച് മണ്ഡലങ്ങളും എല്‍ ഡി എഫിന് വിജയിക്കാനാവുന്ന ജില്ലയായി മാറുന്നത് കോടിയേരി ബാലകൃഷ്ണന്‍ പാർട്ടി സെക്രട്ടറിയായിരിക്കുന്ന കാലയളവിലാണ്.

ജില്ലയിലെ ഓരോ മണ്ഡലങ്ങളേക്കുറിച്ചും കൃത്യമായ ധാരണ

വിജയം പിടിച്ചെടുത്ത് അടിത്തറ പാകാനുള്ള കോടിയേരിയുടെ സംഘടന മികവിന്റെ ഉദാഹരണമായി എടുത്ത് പറയാന്‍ സാധിക്കുന്ന ജില്ലയാണ് പത്തനംതിട്ട. ജില്ലയിലെ ഓരോ മണ്ഡലങ്ങളേക്കുറിച്ചും കൃത്യമായ ധാരണയുള്ള നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് റാന്നയില്‍ കഴിഞ്ഞ നിയസമഭ തിരഞ്ഞെടുപ്പ് വേളയില്‍ കണ്ടത്.

അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍

കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്ത റാന്നി

കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്ത റാന്നിയിലെ സ്ഥാനാർത്ഥിയായിരുന്ന പ്രമോദ് നാരയണന്‍ അല്‍പം പിന്നിലാന്ന് മനസ്സിലാക്കിയപ്പോള്‍ മണ്ഡലത്തിലേക്ക് നേരിട്ടെത്തി സി പി എം നേതാക്കളുടെ യോഗം വിളിച്ച് പ്രചരണത്തിലും പ്രവർത്തനങ്ങളിലും സജീവമായി രംഗത്ത് ഇറങ്ങാന്‍ അദ്ദേഹം നിർദ്ദേശിച്ചു. അന്ന് മുതല്‍ തന്നെ പ്രവർത്തനം ഉഷാറാവുകയും മണ്ഡലം നിലനിർത്താനും എല്‍ ഡി എഫിന് സാധിച്ചു.

രാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യരാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യ

മൂന്ന് പതിറ്റാണ്ടിന് ശേഷം കോന്നി മണ്ഡലം സി പി എം

മൂന്ന് പതിറ്റാണ്ടിന് ശേഷം കോന്നി മണ്ഡലം സി പി എം പിടിച്ചെടുക്കുമ്പോഴും പാർട്ടി സെക്രട്ടറി കോടിയേരി തന്നെ. 2019 ല്‍ അടൂർ പ്രകാശ് ആറ്റിങ്ങലില്‍ നിന്നും വിജയിച്ച് ലോക്സഭയിലേക്ക് എത്തിയപ്പോഴാണ് കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു ഡി എഫ് വിജിച്ച ഏക മണ്ഡലവും കോന്നിയായിരുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം ചില തർക്കങ്ങള്‍ ഉണ്ടായെങ്കിലും

സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം ചില തർക്കങ്ങള്‍ ഉണ്ടായെങ്കിലും 2016 ലെ ഇടത് തരംഗത്തിലും ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലത്തില്‍ യു ഡി എഫ് വിജയം പ്രതീക്ഷിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും മുന്നണിക്ക് വന്‍ ഭൂരിപക്ഷമായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ജനീഷ് കുമാർ നേടിയെടുത്തു. അങ്ങനെ അഞ്ചില്‍ അഞ്ചും യു ഡി എഫിന്. 2021 ലെ തിരഞ്ഞെടുപ്പിലും എല്‍ ഡി എഫിന് അത് നിലനിർത്താന്‍ സാധിച്ചു.

ഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ലഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ല

 യു ഡി എഫിന്റെ കയ്യിലുള്ള നിരവധി ഗ്രാമ പഞ്ചായത്തുകളും

2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും ജില്ലയില്‍ മികച്ച മുന്നേറ്റം എല്‍ ഡി എഫ് കാഴ്ചവെച്ചിരുന്നു. യു ഡി എഫിന്റെ കയ്യിലുള്ള നിരവധി ഗ്രാമ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും എല്‍ ഡി എഫ് പിടിച്ചെടുത്തു. ഇതിന് ഏറ്റവും കൂടുതല്‍ സഹായകമായത് കേരള കോണ്‍ഗ്രസിന്റെ എല്‍ ഡി എഫിലേക്കുള്ള വരവായിരുന്നു. കോട്ടയവും പത്തനംതിട്ടയുമൊക്കെ അടങ്ങുന്ന മധ്യകേരളത്തിലെ മുന്നേറ്റം ലക്ഷ്യം കട്ട് കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് എത്തിച്ചതില്‍ കോടിയേരി ബാലകൃഷ്ണനും നിർണ്ണായ പങ്കുണ്ടായിരുന്നു.

English summary
CPM Secretary Kodiyeri Balakrishnan took helm to break UDF stronghold of Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X