Get Updates
Get notified of breaking news, exclusive insights, and must-see stories!

മകര വിളക്കിന് 1000 ബസുകള്‍; നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഒരു മിനിറ്റില്‍ ഒരു ബസ്‌

പത്തനംതിട്ട: ‌‌ശബരിമല തീർഥാടകർക്കായി കെഎസ്ആർടിസി ഗ്രൂപ്പ് ബുക്കിങ് സംവിധാനം ഒരുക്കുമെന്ന് മന്ത്രി ആന്റണി രാജു. 40 പേരെങ്കിലും ഒരു സംഘത്തിൽ ഉണ്ടാവണം. കേരളത്തിലെ വിവിധ അയ്യപ്പക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ശബരിമലയിലേക്ക് ഗ്രൂപ്പ് ബുക്കിങ്ങിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സർവീസ് നടത്തും.

നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ഒരു മിനിറ്റിൽ ഒരു ബസ് എന്ന നിലയിൽ കെഎസ്ആർടിസി സർവീസ് നടത്തും. മുതിർന്ന പൗരന്മാർക്ക് വാഹനത്തിൽ കയറുന്നതിന് പ്രത്യേക ക്യൂ സംവിധാനം ഉൾപ്പെടെ ഒരുക്കും. 200 ബസുകൾ നിലയ്ക്കൽ - പമ്പ ചെയിൻ സർവീസ് നടത്തും.

sabarimala ksrtc

സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പമ്പയിലേക്ക് 300 ബസുകളും മകരവിളക്കിന് 1,000 ബസുകളും സർവീസ് നടത്തും. ശബരിമല തീർഥാടകർക്കായി സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന്​ പുറപ്പെടുന്ന 300 കെ.എസ്.ആർ.ടി.സി സ്​പെഷൽ സർവിസിൽ ഗ്രൂപ് ബുക്കിങ്​ സംവിധാനം ഏർപ്പെടുത്തുമെന്നാണ്​ ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞത്.

നവംബർ പത്തോടുകൂടി വകുപ്പുതല പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീർഥാടകർക്ക് അടിയന്തര സഹായം നൽകാൻ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റർ റോഡ് മോട്ടോർ വാഹന വകുപ്പിൻറെ സേഫ്‌സോൺ പദ്ധതി നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്നും സുരക്ഷ കണക്കിലെടുത്ത് ചരക്കുവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും പമ്പയിലേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തുമെന്നും മുൻവർഷത്തേക്കാൾ ജാഗ്രതയോടെ കൂടുതൽ ക്രമീകരണങ്ങളാണ് വകുപ്പുകൾ നടത്തേണ്ടെന്നും . നവംബർ പത്തോടുകൂടി വകുപ്പുതല പ്രവർത്തനങ്ങൾ പൂർത്തിയാക്കും. അപകടരഹിതമായ തീർഥാടന കാലമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയുടെ ബേസ് ക്യാമ്പായ നിലക്കലിൽ 205 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്​ ദേവസ്വം ബോർഡ് പ്രസിഡൻറ്​ അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു...

കാലാവസ്ഥാ വ്യതിയാനം കണക്കാക്കി തീർഥാടന കാലത്ത് ദുരന്തനിവാരണ വകുപ്പിന്റെ പ്രവർത്തനം വിപുലമാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ഫയർഫോഴ്‌സും സജ്ജമായിരിക്കണം. ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടേയും സഹായം തേടാമെന്നും നിലയ്ക്കലിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഉറപ്പു വരുത്തണം എന്നും നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ഗതാഗത സൗകര്യം മികച്ചതായിരിക്കണമെന്നും അദ്ദഹേം പറഞ്ഞു. ഇലവുങ്കലിൽ സേഫ് സോൺ പദ്ധതിക്ക് സ്ഥിരം കെട്ടിടം നിർമിക്കണം. തീർത്ഥാടന കാലയളവിൽ മോട്ടോർ വാഹന വകുപ്പിനും അല്ലാത്ത സമയങ്ങളിൽ വനംവകുപ്പിനും ഈ സംവിധാനം ഉപയോഗിക്കാൻ കഴിയുമെന്നും എംപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+