പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് വന്നത് നേട്ടമാകും; യുഡിഎഫിന്‍റെ 10 പഞ്ചായത്തുകള്‍ കൂടി പിടിക്കും, ലക്ഷ്യം ആകെ 35 ലേറെ

Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്ന ആഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിജ്ഞാപനത്തിന് കാത്ത് നില്‍ക്കാതെ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കുകയാണ് രാഷ്ട്രീയ കക്ഷികള്‍. സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളാണ് പ്രാദേശിക തലത്തില്‍ ഇപ്പോള്‍ സജീവമായി നടന്നു കൊണ്ടിരിക്കുന്നത്. ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിട്ടുണ്ട്. മറ്റ് ജില്ലകളിലേത് പോലെ പത്തനംതിട്ടയിലും മൂന്ന് മൂന്നണികളും പ്രവര്‍ത്തനങ്ങല്‍ സജീവമാക്കുകയാണ്.

പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ല

യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നിവ മുന്നണി സംവിധാനത്തിൽ മത്സരിക്കാനാണ് ധാരണ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമത സ്വരം ഉയര്‍ത്തിയവരേയും സീറ്റിന്‍റെ പേരില്‍ ഇടഞ്ഞവരേയും ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ പലയിടത്തും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. വാര്‍ഡ് പുനര്‍വിഭജനം നടക്കാത്തതിനാല്‍ കഴിഞ്ഞ തവണത്തെ അതേ നിലയിലാണ് വാര്‍ഡുകള്‍ ഉള്ളത്.

ഇടതിന് മേധാവിത്വം

ഇടതിന് മേധാവിത്വം


ജില്ലയില്‍ ആകെ 53 പ‍ഞ്ചായത്തുകളാണ് ഉള്ളത്. ഇതിലായി 788 വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്നു. പരമ്പരാഗതമായി യുഡിഎഫ് സ്വാധീന ജില്ലയായി അറിയപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നടന്ന നാടകയി മാറ്റങ്ങളില്‍ എല്‍ഡിഫിന് ജില്ലയില്‍ മേധാവിത്വം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍അനുസരിച്ച് ഇടതിനാണ് ജില്ലയില്‍ മേധാവിത്വം.

25 പ‍ഞ്ചായത്തുകള്‍

25 പ‍ഞ്ചായത്തുകള്‍

25 പ‍ഞ്ചായത്തുകളാണ് നിലവില്‍ ഇടതുപക്ഷത്തിന്‍റെ അക്കൗണ്ടില്‍ ഉള്ളത്. യുഡിഎഫ് 21 ഇടത്തും ബിജെപി മൂന്നിടത്തും ഭരണം നടത്തുന്നു. യുക്തമായി 4 പഞ്ചായത്തുകളിൽ ഭരണം നടക്കുന്നു. കുളനട, കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളാണ് ബിജെപി ഭരണം. ഭരണ സമതിയുടെ കാലാവാധി തീരാന്‍ മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ അട്ടിമറിയിലൂടെ പുറമറ്റം പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞത് ഇടത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

വടശേരിക്കരയിലും

വടശേരിക്കരയിലും

13 അംഗ ഭരണ സമിതിയിൽ യുഡിഎഫിന് 9 അംഗങ്ങൾ ഉണ്ടായിരുന്നു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇതില്‍ 3 പേര്‍ ഇടതുപക്ഷത്തേക്ക് കൂറുമാറിയതോടെ യുഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു. സമാനമായ രീതിയില്‍ വടശേരിക്കരയിലും യുഡിഎഫില്‍ നിന്നും ഇടതുമുന്നണി പ്രസിഡന്‍റ് സ്ഥാനം പിടിച്ചെടുത്തു.

കോൺഗ്രസിലെ 2 പേർ

കോൺഗ്രസിലെ 2 പേർ

യുഡിഎഫുകാരനായ പ്രസിഡന്റ് ഷാജി മാനാപ്പള്ളിയുടെ മരണത്തെ തുടർന്ന് നടന്ന വോട്ടെടുപ്പിൽ കോൺഗ്രസിലെ 2 പേർ വിപ്പ് ലംഘിച്ച് എല്‍ഡിഎഫിന് വോട്ട് ചെയ്തതോടെ ഭരണം അവര്‍ കൊണ്ടുപോവുകയായിരുന്നു. അടൂർ താലൂക്കിലെ ഏറത്ത് പഞ്ചായത്തിൽ പ്രസിഡന്റ് സിപിഎമ്മും വൈസ് പ്രസിഡന്റ് കോൺഗ്രസുമാണ്.

കോയിപ്രത്ത്

കോയിപ്രത്ത്

കോയിപ്രത്ത് 17 അംഗ കമ്മിറ്റിയിൽ യുഡിഎഫിനും എൽഡിഎഫിനും 7 വീതവും ബിജെപിക്ക് 3 ഉം സീറ്റുകളുമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. നറുക്കെടുപ്പില്‍ യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചപ്പോള്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചത് എല്‍ഡിഎഫിനായിരുന്നു. സംയുക്ത ഭരണമാണ് ഇവിടെ നടക്കുന്നത്.

നാരങ്ങാനം

നാരങ്ങാനം

നാരങ്ങാനം പഞ്ചായത്തിലെ ജനവിധിയും ശ്രദ്ധേയമായിരുന്നു. ആകെയുള്ള 14 സീറ്റിൽ കോൺഗ്രസ് 4, ബിജെപി 4 ,എൽഡിഎഫ് 4, സ്വതന്ത്രർ- 2. എന്നതായിരുന്നു കക്ഷിനില. സ്വതന്ത്രനെ കൂട്ടുപിടിച്ച് എൽഡിഎഫ് ഭരണത്തിലെത്തുകയായിരുന്നു. കല്ലൂപ്പാറയിലും ഇടത് പിന്തുണയോടെ സ്വതന്ത്രനാണ് ഭരിക്കുന്നത്. കൊറ്റനാട് പഞ്ചായത്തിൽ 7 സീറ്റുകളോടെ യുഡിഎഫിനായിരുന്നു ഭൂരിപക്ഷമെങ്കിലും പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സവരണമായതോടെ എല്‍ഡിഎഫിനാണ് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചത്.

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം കൂടി മുന്നണിയുടെ ഭാഗമായതോടെ കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം ഇത്തവണ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണോ സിപിഎം. വിഭാഗീയ പ്രശ്നങ്ങള്‍ ബിജെപിയേയും ഉലയ്ക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 35 പഞ്ചായത്തുകളെങ്കിലും ഇത്തവ​ണ ഇടതുമുന്നണി അവകാശപ്പെടുന്നത്.

ജോസ് കെ മാണി

ജോസ് കെ മാണി

ജില്ലയില്‍ പലമേഖലകളിലും ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിന് നിര്‍ണ്ണായക സ്വാധീനം ഉണ്ട്. ഇതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. കോട്ടാങ്ങൽ, ആനിക്കാട്, എഴുമറ്റൂർ, മല്ലപ്പള്ളി, കവിയൂർ, കുറ്റൂർ, കടപ്ര, നിരണം, നെടുമ്പ്രം, കുന്നന്താനം, കോയിപ്രം, കോഴ‍ഞ്ചേരി, അയിരൂർ,കൊറ്റനാട്, നാരങ്ങാനം റാന്നി, റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, പെരുനാട്, മൈലപ്ര, വെച്ചൂച്ചിറ, വടശേരിക്കര, അയിരൂർ, ഇലന്തൂർ, അരുവാപ്പുലം, കോന്നി, ഇരവിപേരൂർ പഞ്ചായത്തുകള്‍ കേരള കോണ്‍ഗ്രസിന് സ്വാധീനം ഉള്ള മേഖകളാണ്.

10 എണ്ണം കൂടുതല്‍ പിടിക്കും

10 എണ്ണം കൂടുതല്‍ പിടിക്കും

ഈ പഞ്ചായത്തുകളില്‍ മിക്കതും കഴിഞ്‍ തവണ യുഡിഎഫായിരുന്നു നേടിയത്. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തോടെ ഈ മേഖലയിലേക്ക് കടന്നു കയറാന്‍ കഴിയുമെന്നാണ് ഇടതുമുന്നണി കണക്ക് കൂട്ടുന്നത്. ഇതിലൂടെ യുഡിഎഫിന്‍റെ പത്ത് പഞ്ചായത്തുകളെങ്കിലും പിടിച്ചെടുത്ത് ആകെ 35 ലേറെ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയം പ്രതീക്ഷിക്കുന്നത്. സ്വാധീന മേഖല കേന്ദ്രീകരിച്ച് ജോസ് വിഭാഗം പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

English summary
entry of jose k mani faction: ldf is hoping to win 35 grama panchayat in pathanamthitta this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X