പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരക്ഷിത തീര്‍ത്ഥാടനം ഒരുക്കി അഗ്‌നി രക്ഷാ സേവന വകുപ്പ്; ശബരിമലയിലേത് നിസ്വാർത്ഥ സേവനം...

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: തീര്‍ഥാടന കാലയളവില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് അഗ്‌നിരക്ഷാ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പള്ളിയറക്കാവ്, പ്ലാപ്പള്ളി എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ വകുപ്പിന്റെ പ്രധാന കണ്‍ട്രോള്‍ റൂമുകള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ കണ്‍ട്രോള്‍ റൂമുകള്‍ക്ക് കീഴില്‍ പ്രധാനപ്പെട്ട ഫയര്‍ പോയിന്റുകളായി തിരിച്ചാണ് ജീവനക്കാരെ വിന്യസിച്ചിരിക്കുന്നത്.

<strong>തെലുങ്കാനയിൽ ടിആർഎസ് വീണ്ടും ഭരണത്തിലേറുമെന്ന് സർവ്വെ;'കൂട്ടമി' മുഖ്യപ്രതിപക്ഷം, ബിജെപിക്ക് 3 സീറ്റ്</strong>തെലുങ്കാനയിൽ ടിആർഎസ് വീണ്ടും ഭരണത്തിലേറുമെന്ന് സർവ്വെ;'കൂട്ടമി' മുഖ്യപ്രതിപക്ഷം, ബിജെപിക്ക് 3 സീറ്റ്

സന്നിധാനത്തെ ആഴിക്ക് സമീപമുള്ള കണ്‍ട്രോള്‍ റൂമിന്റെ കീഴില്‍ മാളികപ്പുറം, ഭസ്മകുളം, പാണ്ടിത്താവളം, നടപന്തല്‍, കൊപ്രാകളം, കെഎസ്ഇബി പോയിന്റ്, ശരംകുത്തി, മരക്കൂട്ടം എന്നീ ഫയര്‍ പോയിന്റുകള്‍ ആണുള്ളത്. പമ്പ കണ്‍ട്രോള്‍ റൂമിന്റെ കീഴില്‍ പമ്പ, ത്രിവേണി, ശബരി ഹോട്ടലിന് സമീപം, പില്‍ഗ്രിം സെന്റര്‍, ഗണപതി കോവില്‍, ചെറിയാനവട്ടം, എന്നിവിടങ്ങളിലും നിലയ്ക്കലും പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിലും പ്ലാപ്പള്ളിയിലും കണ്‍ട്രോള്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

Sabarimala

കൂടാതെ പന്തളം ഫയര്‍ പോയിന്റായി കണക്കാക്കി ഇവിടേയും ആവശ്യത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍ അഭിലാഷ് പറഞ്ഞു. സ്റ്റേഷന്‍ ഓഫീസര്‍മാരുടെ കീഴിലാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. തീ അണയ്ക്കാനുള്ള വൈവിധ്യമാര്‍ന്ന സംവിധാനങ്ങള്‍, മറ്റ് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റും ഉപയോഗിക്കുന്നതിന് കോണ്‍ക്രീറ്റ് കട്ടര്‍, ഹൈഡ്രോളിക് റെസ്‌ക്യൂ ഉപകരണങ്ങള്‍, ഡിങ്കി ഔട്ട്ബോര്‍ഡ് എഞ്ചിന്‍, ബ്രീത്തിംഗ് അപ്പാരറ്റസ് ഉപകരണങ്ങള്‍, സ്‌കൂബ സെറ്റ്, ലൈഫ് ബോയി, ലൈഫ് ജാക്കറ്റുകള്‍, പമ്പുകള്‍, റോപ്പുകള്‍, അസ്‌കാ ലൈറ്റുകള്‍, സ്ട്രെച്ചറുകള്‍ മരങ്ങള്‍ മുറിക്കുന്നതിനായി ചെയിന്‍ സോ തുടങ്ങി അടിയന്തിര ആവശ്യത്തിനായുള്ള വിവിധ തരം ഉപകരണങ്ങളാണ് അഗ്‌നിരക്ഷാ സേവന വകുപ്പ് ഓരോ ഫയര്‍ പോയിന്റുകളിലുമായി ക്രമീകരിച്ചിരിക്കുന്നത്.

വാഹനങ്ങള്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായുള്ള വാട്ടര്‍ മിസ്റ്റ് ബുള്ളറ്റ്, ആവശ്യത്തിന് ഫയര്‍ ടെണ്ടറുകള്‍, ജീപ്പ്, വാട്ടര്‍ ലോറി, റിക്കവറി വാനുകള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പമ്പ, നിലയ്ക്കല്‍, പള്ളിയറക്കാവ്, പ്ലാപ്പള്ളി, പന്തളം എന്നിവിടങ്ങളില്‍ നിന്നും ആംബുലന്‍സ് സൗകര്യവും വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി പഞ്ചായത്തുകള്‍ സ്നാനക്കടവുകളില്‍ നിയോഗിച്ച സുരക്ഷാജീവനക്കാര്‍ക്കായി പ്രത്യേക പരിശീലനം അഗ്‌നിരക്ഷാ സേവന വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.

English summary
Fire force service in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X