രാത്രിയില്‍ പെയ്തത് കനത്ത മഴ: പത്തനംതിട്ടയില്‍ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടി
പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വൈകീട്ടോടെ ഉണ്ടായത് കനത്ത മഴ. സീതത്തോട് പഞ്ചായത്തിലെ കോട്ടമൺപാറ അടിയാൻകാല, നിലയ്ക്കൽ പാലത്തടിയാർ, റാന്നി കുരുമ്പൻ മൂഴി എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. റാന്നി കുരുമ്പൻ മൂഴി പനംകുടന്ത വെള്ള ചാട്ടത്തിനു സമീപത്താണ് ഉരുൽപെട്ടൽ ഉണ്ടായത്. കക്കാട്ടാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
അടിയാൻകാലയിലെ ഉരുള്‍പൊട്ടലില്‍ കോട്ടമൺപാറ ലക്ഷ്മി ഭവൻ സഞ്ജയന്റെ കാറും റബർ റോളർ പുരയും പുകപ്പുരയും ഒലിച്ചുപോയി. കയര്‍ കൊണ്ട് കെട്ടിയിരുന്നതില്‍ കാറിന് സമീപത്ത് തന്നെ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് ഒലിച്ച് പോയില്ല. വീട്ടിലേക്കുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. സഞ്ജയ്ന്റെ വീടിനോട് തൊട്ടടുത്ത് കിടക്കുന്ന രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനത്തിലാണ് ഉരള്‍പൊട്ടയത്.

പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായ നിമിഷം മുതൽ റവന്യൂ മന്ത്രി ശ്രീ കെ രാജൻ , ആരോഗ്യ മന്ത്രി ശ്രീമതി .വീണ ജോർജ് ,കളക്ടർ ഡോ: ദിവ്യ എസ് അയ്യർ എന്നിവരുമായി നിരന്തരം ബന്ധപ്പെടുക്കയും ദുരന്ത മേഖലകളിൽ നിന്നും മുഴുവൻ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയുമായിരുന്നുവെന്ന് സംസ്ഥലം എം എല്‍ എ പ്രമോദ് നാരായണന്‍ പറഞ്ഞു.
വനത്തിലൂടെ ഫയർ ഫോഴ്സിന് എത്താൻ ദുഷ്‌ക്കരം ആയിരുന്നെങ്കിലും അവർ അവിടെ എത്തി രക്ഷാ ദൗത്യം പൂർത്തിയാക്കുകയും ഒരാൾക്കു പോലും പോറൽ ഏൽക്കാതെ എല്ലാവരേയും സുരക്ഷിതമായി മാറ്റി പാർപ്പിക്കുകയു ചെയ്‌തു. ദുരന്തത്തിൽ പെട്ടുപോയ ഒരു ഗർഭിണിയെയും ശാരീരിക പരിമിതിയുള്ള ആളുകളെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഒരു വീടും കൃഷി ഇടങ്ങളും ഉരുൾ പൊട്ടലിൽ നശിച്ചു പോയിട്ടുണ്ട്. കൊല്ലമുള വില്ലേജ് ഓഫീസർ സാജൻ ജോസഫ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ക്രോസ്‌വേക്കു മുകളിലൂടെ നടന്ന് അക്കരെ എത്തുകയും രക്ഷ പ്രവർത്തിനു നേതൃത്വം നൽകുകയും ചെയ്തു.മണിക്കൂറുകൾ നീണ്ടു നിന്ന ശ്രമങ്ങൾക്കൊടുവിൽ തോടിനു മുകളിൽ താൽക്കാലിക പാലം നിർമ്മിച്ചാണ് എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചതെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍
അതേസമയം, പമ്പ മണിമലയാർ അച്ചൻകോവിലാർ എന്നിവയുടെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്യാമ്പുകളിലേക്കും, സുരക്ഷിത ഇടങ്ങളിലേക്കും മാറേണ്ടതാണ്. ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങരുത്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്. ജില്ലയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴയുണ്ട്. വനമേഖലയിൽ ഉരുൾ പൊട്ടലുകൾ ഉണ്ടായതായി വിവരം ലഭിക്കുന്നു. ആങ്ങമൂഴി കോട്ടമൺ പാറയിലും , പ്ലാപ്പള്ളി ഭാഗത്ത് വനത്തിലും ഉരുൾ പൊട്ടൽ ഉണ്ടായി. ഉരുൾ പൊട്ടലിൽ കോട്ടമൺ പാറയിൽ വീട് തകർന്നു. ഉരുൾ പൊട്ടലിൽ ഉണ്ടായ വെള്ള പാച്ചിലിൽ വണ്ടികൾ ഒഴുകി പോയതായി റിപ്പോർട്ടുണ്ട്. ആളപായം ഒരിടത്തുമില്ലെന്നും മന്ത്രി അറിയിച്ചു.
മധ്യകേരളത്തിന് പുറമെ തെക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്നലെ രാത്രിയോടെ കനത്ത മഴയുണ്ടായി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള ഇടങ്ങളിലെ ജനങ്ങൾ ജാഗ്രത പുലർത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. കോഴിക്കോട് -0495 2372966 , കൊയിലാണ്ടി- 0496 2620235, വടകര - 0496 2522361, താമരശ്ശേരി- 0496 2223088, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം- 0495 2371002. ടോള്‍ഫ്രീ നമ്പര്‍ - 1077.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications