പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ഇത്തവണയും ചുവക്കുമോ?; അഞ്ചില്‍ അഞ്ച് മണ്ഡലങ്ങളിലും വിജയം തുടരാന്‍ ഇടതുമുന്നണി

Google Oneindia Malayalam News

പത്തനംതിട്ട: പൊതുവെ യുഡിഎഫ് അനുകൂല ജില്ലയെന്ന് അറിയപ്പെട്ടിരുന്ന പത്തനംതിട്ടയില്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞത് ഇടതുമുന്നണിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കഴിഞ്ഞതവണ യുഡിഎഫിന് വിജയമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 16 ഡിവിഷനുകളില്‍ പന്ത്രണ്ടും നേടിയാണ് എല്‍ഡിഎഫ് ഇത്തവണ അധികാരത്തിലെത്തിയത്. യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത് കേവലം നാല് സീറ്റുകളില്‍ മാത്രം. ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫിന് ആണ് മുന്‍തൂക്കമെങ്കിലും തൊട്ടുപിറകില്‍ തന്നെ യുഡിഎഫും ഉണ്ട്.

പത്തനംതിട്ടയില്‍

പത്തനംതിട്ടയില്‍


എന്നാല്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണത്തില്‍ ഇടതിന് വലിയ മുന്‍തൂക്കമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 6 എണ്ണം നേടിയപ്പോൾ യുഡിഎഫ് രണ്ടിലൊതുങ്ങി. കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതാണ് എല്‍ഡിഎഫിന് വലിയ വിജയം സമ്മാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് രണ്ട് സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

അഞ്ചില്‍ നാലില്‍

അഞ്ചില്‍ നാലില്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ അനുകൂല സാഹചര്യം മുതലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതുമുന്നണി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 5 മണ്ഡലങ്ങളില്‍ നാലിലും വിജയിക്കാന്‍ ഇടതിന് സാധിച്ചിരുന്നു. റാന്നി, ആറന്‍മുള, അടൂര്‍, തിരുവല്ല മണ്ഡലങ്ങളിലായിരുന്നു ഇടത് വിജയം. യുഡിഎഫിന്‍റെ നേട്ടം അടൂര്‍ പ്രകാശ് വിജയിച്ച കോന്നിയില്‍ ഒതുങ്ങി.

അടൂര്‍ പ്രകാശ് ലോക്സഭയിലേക്ക്

അടൂര്‍ പ്രകാശ് ലോക്സഭയിലേക്ക്

എന്നാല്‍ ആറ്റിങ്ങലില്‍ നിന്നും അടൂര്‍ പ്രകാശ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ യു ജനീഷ് കുമാറിലൂടെ മണ്ഡലം ഇടതുമുന്നണി പിടിച്ചു. ഇതോടെ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഇടത് സാരഥികളായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വിജയം തുടരാനാണ് എല്‍ഡിഎഫ് ശ്രമം.

 വീണ ജോര്‍ജിലൂടെ

വീണ ജോര്‍ജിലൂടെ

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിന്‍റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആറന്‍മുളയില്‍ ഒഴികെ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടുണ്ട്. ആറന്‍മുളയില്‍ എണ്ണൂറിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം യുഡിഎഫിനാണ് ഉള്ളത്. എന്നാല്‍ പൊതുവെ കോണ്‍ഗ്രസ് അനുകൂലമായ മണ്ഡലത്തില്‍ ഇത്തവണയും വീണ ജോര്‍ജിലൂടെ വിജയം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

ക്രിസ്ത്യന്‍ സഭകളുടെ പിന്തുണ

ക്രിസ്ത്യന്‍ സഭകളുടെ പിന്തുണ

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ആറന്‍മുളയില്‍ നിന്നും വീണാ ജോര്‍ജ് വിജയിച്ചത്. ക്രിസ്ത്യന്‍ സഭകളുടെ പിന്തുണയായിരുന്നു വീണാ ജോര്‍ജിന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. വീണയ്ക്ക് 64523 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ശിവദാസന്‍ നായര്‍ക്ക് 56877 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി എംടി രമേശിന് 37906 വോട്ടുകളും ലഭിച്ചു.

റാന്നിയില്‍ രാജു അബ്രഹാം ഉണ്ടാവില്ല

റാന്നിയില്‍ രാജു അബ്രഹാം ഉണ്ടാവില്ല

കഴിഞ്ഞ അഞ്ച് തവണയായി സിപിഎം ടിക്കറ്റില്‍ രാജു അബ്രഹാം മത്സരിക്കുന്ന റാന്നി ഇത്തവണ കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും. യുഡിഎഫില്‍ പാര്‍ട്ടി മത്സരിച്ചിരുന്ന തിരുവല്ല സീറ്റിനാണ് കേരള കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അത് ലഭിക്കാതായതോടെ റാന്നി ആവശ്യപ്പെടുകയായിരുന്നു. 1977 ല്‍ കെഎം മാത്യുവും 1987 ല്‍ ഈപ്പന്‍ വര്‍ഗീസും കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ ജയിച്ചിട്ടുണ്ട്.

തിരുവല്ലയില്‍

തിരുവല്ലയില്‍


തിരുവല്ലയില്‍ ഇത്തവണയും മാത്യു ടി തോമസ് തന്നെയാവും ഇടത് സ്ഥാനാര്‍ത്ഥി. സീറ്റിനായി കേരള കോണ്‍ഗ്രസ് എം അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും മാത്യൂ ടി തോമസിന് അനുകൂലമായ നിലപാട് സിപിഎം സ്വീകരിക്കുകയായിരുന്നു. 2006 മുതല്‍ മാത്യൂ ടി തോമസ് വിജയിച്ച് വരുന്ന മണ്ഡലത്തില്‍ ഇത്തവണയും എല്‍ഡിഎഫ് മികച്ച വിജയം പ്രതീക്ഷിക്കുന്നു.

ജോസഫ് എം പുതുശ്ശേരി

ജോസഫ് എം പുതുശ്ശേരി

കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിലെ ജോസഫ് എം പുതുശ്ശേരിക്കെതിരെ 8262 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മാത്യൂ ടി തോമസ് വിജയിച്ചത്. ഇത്തവണ തദ്ദേശ തിരഞ്ഞടുപ്പിലും ഇതേ ഭൂരിപക്ഷം നിലനിര്‍ത്താന്‍ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. ജോസ് കെ മാണി പക്ഷത്ത് നിന്നും പിജെ ജോസഫ് പക്ഷത്തേക്ക് മാറിയ ജോസഫ് എം പുതുശ്ശേരി തന്നെ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും.

അടൂര്‍ മണ്ഡലത്തില്‍

അടൂര്‍ മണ്ഡലത്തില്‍

അടൂര്‍ മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനൊന്നായിരത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ എല്‍ഡിഎഫിനുണ്ട്. മുന്നണിയില്‍ സിപിഐ മത്സരിക്കുന്ന മത്സരിക്കുന്ന മണ്ഡലമാണ് ഇത്. കഴിഞ്ഞ രണ്ട് തവണ വിജയിച്ച ചിറ്റയം ഗോപകുമാറിനെ സിപിഐ ഇത്തവണ മാറ്റിയേക്കും. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ കെകെ ഷാജുവിനെതിരെ 25000 ത്തിലേറെ വോട്ടിനായിരുന്നു അദ്ദേഹത്തിന്‍റെ വിജയം.

പന്തളം നഗരസഭ

പന്തളം നഗരസഭ

അതേസമയം, അടൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പന്തളം നഗരസഭയില്‍ ബിജെപി അധികാരം പിടിച്ചത് ഇടതുമുന്നണിക്ക് കടുത്ത ക്ഷീണമായിട്ടുണ്ട്. പന്തളത്ത് നടത്തിയ മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ബിജെപിയും വിജയ പ്രതീക്ഷവെക്കുന്ന മണ്ഡലമാണ് അടൂര്‍. ഉപതിരഞ്ഞെടുപ്പിലൂടെ വിജയിച്ച കോന്നിയില്‍ ഇത്തവണയും ഇടതുമുന്നണി ശക്തമായ മത്സരം നേരിട്ടേക്കാം.

കെയു ജനീഷ് കുമാറിന്

കെയു ജനീഷ് കുമാറിന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ എട്ടായിരത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ നേടാന്‍ സാധിച്ചതാണ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. 5 തവണ അടൂര്‍ പ്രകാശ് വിജയിച്ച മണ്ഡലം ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഇടതിന്‍റെ കൈകകളില്‍ എത്തുന്നത്. എല്‍ഡിഎഫ് ഇത്തവണയും കെയു ജനീഷ് കുമാറിന് അവസരം നല്‍കിയേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കാന‍് സാധ്യതയുള്ള മണ്ഡലം കൂടിയാണ് കോന്നി.

English summary
In Pathanamthitta, the Left Front will continue to win in five out of five constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X