Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണിലേറ്റ കടി മരണകാരണം? ആന്റിബോഡി രൂപപ്പെട്ടിരുന്നുവെന്ന് പരിശോധനാഫലം

പത്തനംതിട്ട ∙ റാന്നി പെരുനാട് നായയുടെ കടിയേറ്റു മരിച്ച അഭിരാമിയുടെ ശരീരത്തിൽ ആന്റിബോഡി കണ്ടെത്തി എന്ന് റിപ്പോർട്ട്. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കണ്ണിലേറ്റ കടിമൂലം വൈറസ് വേഗം അഭിരാമിയുടെ തലച്ചോറിനെ ബാധിച്ചിരിക്കാം എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതായത് വാക്സീൻ സ്വീകരിക്കുന്നതിനു മുൻപു തന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്ന സൂചനയാണ് ഇവർ നൽകുന്നത്.

ABHIRAMI

മരിക്കുന്നതിനു മുൻപുതന്നെ അഭിമാരിക്ക് മൂന്നു വാക്സീനും നൽകിയിരുന്നു. ഇതു ഫലപ്രദമായിരുന്നുവെന്നാണ് ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പരിശോധനാ ഫലം നൽകുന്ന സൂചന. വാക്സീൻ സ്വീകരിക്കുമ്പോൾ വൈറസിനെതിരായ ആന്റിബോഡി ശരീരത്തിൽ രൂപപ്പെടുകയാണ് ചെയ്യുക.

ഈ ആന്റിബോഡി കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നാണു പരിശോധനയിൽ കണ്ടെത്തിയത്. വാക്സീന്റെ ഫലപ്രാപ്തി സംബന്ധിച്ചു സംസ്ഥാനത്ത് വലിയ തോതിൽ ആശങ്കകൾ ഉയരുന്നതിനിടെയാണു നിർണായകമായ ഈ പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്.

വാക്സീൻ ഫലപ്രദമായിരുന്നെങ്കിലും കണ്ണിലേറ്റ കടി മൂലം വൈറസ് അതിവേഗം അഭിരാമിയുടെ ശരീരത്തെ ബാധിച്ചിരുന്നിരിക്കാമെന്നു വിദഗ്ധർ പറയുന്നു. വാക്സീൻ നൽകുന്നതിനു മുൻപു തന്നെ വൈറസ് വ്യാപിച്ചിരിക്കാനുള്ള സാധ്യതയുടെ സൂചനകളാണ് ഇവർ നൽകുന്നത്. കണ്ണിനും കൺപോളയ്ക്കുമേറ്റ ഗുരുതരമായ മുറിവുകളിലൂടെ വൈറസ് അതിവേഗം വ്യാപിച്ചിരിക്കാനുള്ള സാധ്യതകളാണ് ഫലം സൂചിപ്പിക്കുന്നത്.

ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോ​ഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ

അതേസമയം, അഭിരാമിയുടെ മൃതദേഹം ഇന്ന് രാവിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാവിലെ ഒൻപതു മണിയോടെയാണ് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മന്ദപ്പുഴയിലെ വീട്ടിലെത്തിച്ചത്. ചടങ്ങിനിടെ കുഴഞ്ഞു വീണ ബന്ധുവിനെ ആശുപത്രിയിലേക്കു മാറ്റി.

മലയാളി പെണ്‍കൊടി...ഓണം സ്‌പെഷ്യല്‍ സെല്‍ഫിയുമായി ആരതി പൊടി

ഓഗസ്റ്റ് 13നായിരുന്നു ഏഴാം ക്ലാസുകാരി അഭിരാമിയെ വീടിന് സമീപത്ത് വെച്ച് നായ കടിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതു കണ്ണിനോട് ചേർന്നഭാഗത്തും കടിച്ചിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. കുട്ടിയുടെ സ്രവങ്ങൾ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+