• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രധാനമന്ത്രി രാജ്യത്തെ കൊള്ളയടിക്കുന്നു: മുകുള്‍ വാസ്നിക്, നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും!!

  • By Desk

പത്തനംതിട്ട: റഫാല്‍ ഇടപാടില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയില്‍ നിര്‍ത്തി ദുര്‍ഭരണം നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ബോഡി യോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റിസര്‍വ് ബാങ്ക് ഗവര്‍ണറെ നോക്കുകുത്തിയാക്കി നടപ്പാക്കിയ നോട്ടു നിരോധനവും വേണ്ടത്ര ആലോചന കൂടാതെയുള്ള ജി.എസ്.റ്റി നടപ്പാക്കലും രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും, വിലക്കയറ്റവും മറ്റെന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുകയാണ്. കടക്കെണി മൂലം കര്‍ഷക ആത്മഹത്യ പെരുകിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം രാജ്യത്തിന് നാണക്കേടായി മാറി. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായേ മതിയാകൂ. വര്‍ഗ്ഗീയത വളര്‍ത്തി ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ച് വോട്ട് നേടുവാനുള്ള ബി.ജെ.പി സംഘപരിവാര്‍ ശ്രമങ്ങളെ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയുടെ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്കുള്ള വരവ് കോണ്‍ഗ്രസിന്റെ ശക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തുടങ്ങിയ ഉത്തരേന്ത്യന്‍ നിയമാസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കും. എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ഗാന്ധി നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന കോണ്‍ഗ്രസിന്റെ ശക്തി പദ്ധതി ബൂത്തുതലം വരെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ഉള്‍പ്പെടെയുള്ള പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വിജയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കും. പത്തനംതിട്ട ഡി.സി.സി യുടെ പ്രവര്‍ത്തനം മികവുറ്റതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ പി.ജെ കുര്യന്‍, ആന്റോ ആന്റണി എം.പി, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി.മോഹന്‍രാജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പന്തളം സുധാകരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.ശരത്ചന്ദ്ര പ്രസാദ്, ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറിമാരായ പഴകുളം മധു, ജി.രതികുമാര്‍, മണക്കാട് സുരേഷ്, ത്രിവിക്രമന്‍ തമ്പി, പി.എസ് രഘുറാം, എ.ഐ.സി.സി ശക്തി പദ്ധതി അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ സ്വപ്നാ പാട്രോണിക്സ്, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗങ്ങളായ മാലേത്ത് സരളാ ദേവി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, റബര്‍ മാര്‍ക്ക് ചെയര്‍മാന്‍ മാത്യു കുളത്തുങ്കല്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതി പ്രസാദ്, സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പ്രസംഗിച്ചു.

രാഹുലിനും പ്രിയങ്കക്കുമായി വഴിപാട്

മലയാലപ്പുഴ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മലയാലപ്പുഴ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിശേഷാല്‍ വഴിപാടുകള്‍ കഴിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, മണക്കാട് സുരേഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, ജനറല്‍ സെക്രട്ടറി അഡ്വ. സുനില്‍ എസ് ലാല്‍ എന്നിവര്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ വാസ്നിക് രക്തപുഷ്പാജ്ഞ ലി, കരിംകോഴി നേര്‍ച്ച, മഞ്ചാടി വഴിപാട് എന്നിവയും ഉപദേവതാലയങ്ങളില്‍ വഴിപാടുകളും കഴിച്ചു.

ഡി.സി.സി വൈസ് പ്രസിഡന്റ് ശ്രീ. വെട്ടൂര്‍ ജ്യോതി പ്രസാദ്, മണ്ഡലം പ്രസിഡന്റ് പി.അനില്‍, ബിജു കിള്ളത്ത് എന്നിവരുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവര്‍ക്ക് വേണ്ടി പ്രത്യേക വഴിപാടുകള്‍ കഴിച്ച് മുകുള്‍ വാസ്നിക്കിന് കൈമാറി. ഡി.സി.സി വൈസ് പ്രസിഡന്റ് അനില്‍ തോമസ്, ജന: സെക്രട്ടറി എലിസബത്ത് അബു, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജേഷ് റിഥം എന്നിവര്‍ മുകുള്‍ വാസ്നിക്കിനെ സ്വീകരിച്ചു.

English summary
mukul vasnic about prime minister of india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X