പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം നേതൃത്വത്തിന്റെ തന്ത്രം പാളി ഏറത്ത് പഞ്ചായത്ത് ഭരണസമിതി കോണ്‍ഗ്രസിനൊപ്പം

  • By Desk
Google Oneindia Malayalam News

അടൂര്‍: അവിശ്വാസത്തിലൂടെ പുറത്തായ സി പി എം ഭരണ സമിതിയെ ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം നടത്തിയ തന്ത്രം പാളി. ഇന്നലെ നടന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറത്ത്ഭരണസമിതി കോണ്‍ഗ്രസിനൊപ്പമായി. സിപിഎം ഭരണ സമിതിയ്‌ക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്കിയ അവിശ്വാസത്തെ രണ്ട് സിപിഎം അംഗങ്ങള്‍ പിന്തുണ നല്കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ 29ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപി എമ്മിലെ പ്രസന്ന വിജയകുമാര്‍ അവിശ്വാസത്തിലൂടെ പുറത്തായത്.

അവിശ്വാസത്തിലൂടെ പുറത്താകുന്നത് കാത്ത് നില്ക്കാതെ വൈസ് പ്രസിഡന്റ് റ്റി.ഡി.സജി രാജി വച്ചിരുന്നു. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച സി പി എം അംഗം ഷൈലാറെജിയെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ഏഴ് അംഗങ്ങള്‍ക്കൊപ്പം സി പി എമ്മിലെ മറ്റൊരംഗം ബാബു ചന്ദ്രനും പിന്തുണച്ചതോടെ 9 വോട്ടുകള്‍ നേടി ഷൈല റെജി പ്രസിഡന്റാകുകയായിരുന്നു.

congcpm-17-1

ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ എസ്.ശൈലേന്ദ്രനാഥ് റ്റി.ഡി.സജിയെ പരാജയപ്പെടുത്തി വൈസ്പ്രസിഡന്റായി.കരാര്‍ പ്രകാരം പ്രസന്ന വിജയകുമാറിനോട് രാജി നല്കാന്‍ സി പി എം നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും കരാര്‍ നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി രാജിക്ക് വിസമ്മതിക്കുകയായിരുന്നു.പാര്‍ട്ടി പ്രാദേശിക നേതൃത്വം പ്രസന്ന യെ പിന്തുണച്ചതോടെയാണ് ഷൈല റെജിയും, ബാബു ചന്ദ്രനും കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നിലകൊണ്ടത്.

അവിശ്വാസത്തെ അനുകൂലിച്ച പാര്‍ട്ടി അംഗങ്ങളെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ സി പി എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകള്‍ ഫലം കണ്ടില്ല.കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം ഏരിയ കമ്മിറ്റി പത്താം വാര്‍ഡ് അംഗം സരസ്വതിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഏരിയ കമ്മിറ്റി യോഗത്തിലേക്ക് അംഗങ്ങളെ വിളിച്ചു വരുത്തി വിപ്പ് നല്കിയെങ്കിലും ഷൈല റെജി യോഗത്തില്‍ പങ്കെടുത്തില്ല. പതിനേഴ് അംഗങ്ങളുള്ള ഏറത്ത് പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഒന്‍മ്പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന് ഏഴും ബി ജെ പി ക്ക് ഒരംഗവുമാണുള്ളത്.ബി ജെ പി അംഗം വിട്ടു നിന്നു.


പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷൈലാറെ ജിയേയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈലേന്ദ്രനാഥിനേയും കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ആഫീസിന് മുന്നില്‍ സ്വീകരിച്ചു. തോപ്പില്‍ ഗോപകുമാര്‍, ഏഴംകുളം അജു ,പഴകുളം ശിവദാസന്‍, മണ്ണടി പരമേശ്വരന്‍, റെജി മാമന്‍, മണ്ണടി മോഹനന്‍, ജോണ്‍ കുട്ടി, ജോയി മണക്കാല, വാഴുവേലില്‍ രാധാകൃഷ്ണന്‍ ,റിനോ പി രാജന്‍, ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


പഞ്ചായത്ത് ഭരണം നഷ്ടമായതിന് പിന്നില്‍ നേതാക്കള്‍ തമ്മിലുള്ള പോര്

അടൂര്‍: ഏറത്ത് പഞ്ചായത്ത് ഭരണം സി പി എമ്മിന് നഷ്ടമായതിന് പിന്നില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയരുന്നു. അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡന്റ് പ്രസന്ന വിജയകുമാറിനെ പിന്തുണയ്ക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ നേതൃത്വത്തില്‍ഏരിയ നേതൃത്വവും പ്രാദേശിക നേതൃത്വവും തയ്യാറായപ്പോള്‍ പ്രസന്നയെ രാജി വയ്പിച്ച് ഷൈലാ റജിയെ പ്രസിഡന്റാക്കാന്‍ കരുക്കള്‍ നീക്കിയത് ഏറത്ത് പഞ്ചായത്തില്‍ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റംഗമാണെന്ന് പറയപ്പെടുന്നു.പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് കരാര്‍ നിലവിലില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ അത്തരത്തില്‍ ഒരു ധാരണ നിലനിന്നിരുന്നില്ലെന്നുമാണ് പ്രസന്ന വിജയകുമാറും ഇവരെ അനുകൂലിക്കുന്നവരുടേയും വാദം.പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ ഇത്തരം സമിതികളില്‍ കാലാവധി സംബന്ധിച്ച് ഒരിടത്തും ഇത്തരത്തില്‍ കരാര്‍ ഉണ്ടാക്കുന്ന പതിവ് നിലവിലില്ലെന്ന വാദമാണ് ഇവര്‍ ഉന്നയിക്കുന്നത്.നിലവിലുള്ള പ്രസിഡന്റിനെ ഒഴിവാക്കി ഇഷ്ടക്കാരിയെ നിയമിച്ച് അധികാരം ചില പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രം നിലനിര്‍ത്താന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം നടത്തിയ നീക്കമാണ് ഭരണസമിതി കൈവിട്ടു പോകാന്‍ ഇടയാക്കിയതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.പ്രസിഡന്റിനെതിരെ അവിശ്വാസം ചര്‍ച്ചയ്‌ക്കെടുത്ത ഡിസംബര്‍ 29 ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്കാഞ്ഞതും പാര്‍ട്ടി നേതൃത്വത്തിലെ ചില നേതാക്കളുടെ ഇടപെടല്‍ മൂലമാണെന്നും ആക്ഷേപം ഉയര്‍ന്നു.ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഏരിയാ നേതൃത്വം ഇടപെട്ട് അംഗങ്ങള്‍ക്ക് വിപ്പ് നല്കിയത്. ഷൈലാ റെജി പാര്‍ട്ടി നല്കിയ വിപ്പ് സ്വീകരിച്ചില്

English summary
panchayat administration supports congress in adoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X