പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ എല്ലാ വകുപ്പു കൾക്കും നിർദേശം നൽകി

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കനത്ത മഴയെതുടർന്ന് ശബരിഗിരി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഡാമുകൾ തുറന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലാണ് നിർദേശം നൽകിയത്.

ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തുകയും പമ്പ ഡാമിന്റെ ഷട്ടർ തുറക്കുന്നതിനു ള്ള റെഡ് അലർട്ട് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ആനത്തോട് ഡാമിന്റെ ഷട്ടറുകൾ 7.5 സെ.മീ വീതം ഉയർത്തിയത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും ഉടൻ പൂർത്തിയാക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.

Pathanamthitta

നാല് താലൂക്കുകളിലെ വില്ലേജുകളിൽ മൈക്ക് അനൗൺസ്‌മെന്റും കൺട്രോൾ റൂമുകളും പമ്പാ നദി കടന്നുപോകുന്ന ജില്ലയിലെ നാല് താലൂക്കുകളിലെ എല്ലാ വില്ലേജ് ഓഫീസുകളുടെ പരിധികളിലും അനൗൺസ്‌മെന്റുകൾ നടത്തുന്നതിനും വില്ലേജ് ഓഫീസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാനും തീരുമാനമായി. വില്ലേജ് ഓഫീസർമാർ അടിയന്തര സാഹചര്യമുണ്ടായാൽ ജനങ്ങളെ മാറ്റി പാ ർപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തയാറാക്കി.

ശനിയാഴ്ച കർക്കിടക വാവ് പ്രമാണിച്ച് ബലിതർപ്പണത്തിന് ധാരാളം ആളുകൾ സ്‌നാനഘട്ടങ്ങളിൽ എത്താൻ സാധ്യതയുള്ളതിനാൽ ജനങ്ങളും ബന്ധപ്പെട്ടവരും അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഡാമുകൾ തുറന്നിരിക്കുന്ന സാഹചര്യത്തിൽ ഏറെ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ നദിയിൽ ഇറങ്ങുന്നതിന് പൂർണമായും ഒഴിവാക്കുന്നതായിരിക്കും സുരക്ഷിതമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇപ്പോൾ തുറന്നിട്ടുള്ള ഡാമുകളിലെ ജലം കുറഞ്ഞത് 10 മണിക്കൂറെങ്കിലും എടുത്തായിരിക്കും താഴ്ന്ന പ്രദേശങ്ങളിലെത്തുക. ഇതു മൂലം അടുത്ത ദിവസങ്ങളിൽ നദികളിലെ ജലനിരപ്പ് ഏറെ ഉയരുവാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകളും ബലിതർപ്പണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുകയും ജനങ്ങൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുകയും ചെയ്യണം.

പമ്പാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ ആറന്മുള വള്ളസദ്യക്കെത്തുന്ന പള്ളിയോടങ്ങൾ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ജലത്തിന്റെ അളവ് കുറയുന്നതുവരെ പമ്പാനദിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു. ആനത്തോട്, പമ്പ ഡാമുകൾ തുറക്കുന്നതിലൂടെ ജലനിരപ്പ് മൂന്ന് മീറ്ററിലധികം ഉയരാൻ സാധ്യതയുള്ളതായാണ് ഡാം സേ്ര്രഫി അതോറിറ്റിയുടെ വിലയിരുത്തൽ. ഈ മുന്നറിയിപ്പ് ഉൾക്കൊണ്ട് ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.

ഡാമുകൾ തുറന്നിട്ടുള്ള സാഹചര്യത്തിൽ ജലത്തിന്റെ കുത്തൊഴുക്ക് ഉള്ള സാഹചര്യത്തിൽ പാലങ്ങളുടെ മുകളിൽ നിൽക്കുകയോ ഇവിടെ നിന്ന് സെൽഫി എടുക്കുന്നതിന് ശ്രമിക്കുകയോ ചെയ്യരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയുടെയും ഡാമുകൾ തുറന്നിട്ടുള്ളതുമായ സാഹചര്യത്തിൽ രാത്രി യാത്രകൾ സുരക്ഷിതത്വം മുൻനിർത്തി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യർഥിച്ചു. മരങ്ങൾ ഒടിഞ്ഞുവീഴുന്നതുമൂലവും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴുന്നതുമൂലവും അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ അടിയന്തരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന ദുരന്തനിവാരണ അതോറിറ്റി അഭ്യർഥിച്ചു.

യോഗത്തിൽ എഡിഎം പി.റ്റി.എബ്രഹാം, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ശിവപ്രസാദ്, തഹസീൽദാർമാരായ കെ.വി.രാധാകൃഷ്ണൻ നായർ, ബി.ജ്യോതി, കെഎസ്ഇബി അധികൃതർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English summary
Pathanamthitta Local News about dam opening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X