• search
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയം: പമ്പാത്രിവേണിയുടെ പുനരുദ്ധാരണം തകൃതിയിൽ: കന്നി മാസ പൂജയ്ക്ക് ശബരിമല നട 16 ന് തുറക്കും

  • By desk

പത്തനംതിട്ട: മഹാപ്രളയം സൃഷ്ടിച്ച കെടുതിയിൽ നിന്ന് എത്രയും വേഗം കരകയറാനുള്ള തീവ്രശ്രമമാണ് പമ്പയിലും പരിസരപ്രദേശങ്ങളിലും നടക്കുന്നത്. പ്രളയക്കെടുതികളിൽ നിന്ന്, ഈ മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിന് മുൻപേ മോചനം സാദ്ധ്യമാക്കുമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രഖ്യാപനമാണ് പമ്പാനവീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ കാരണം. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ നേരിട്ടു തന്നെ പമ്പയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ്. ഇതിനായി ദേവസ്വംബോർഡിലെ

മരാമത്ത് വിഭാഗം ഉദ്ദ്യോഗസ്ഥരെയും ഒപ്പം കൂട്ടി ,പമ്പയിൽ തന്നെ ക്യാമ്പ് ചെയ്ത് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുകയാണ് പ്രസിഡന്റ്.മഹാപ്രളയം വരുത്തിയ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനും മാസപൂജകൾക്കും ശബരിമല അയ്യപ്പക്ഷേത്ര നട തുറക്കുന്നത്.കന്നിമാസപൂജയ്ക്കായി ഈമാസം 16ന് ക്ഷേത്രനട തുറക്കും. തുടർന്നുള്ള അഞ്ച് ദിവസങ്ങളിൽ മാസപൂജയ്ക്കായി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങൾക്ക് അടിയിൽ അടിഞ്ഞുകൂടിയിരുന്ന മണ്ണ് പൂർണ്ണമായും നീക്കം ചെയ്തു. ത്രിവേണി പാലം അവസാനിക്കുന്ന സ്ഥലത്ത് നിന്ന്, അയ്യപ്പഭക്തർക്ക് പമ്പ കടക്കാൻ താൽക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ താൽക്കാലിക പാതയിലൂടെ സഞ്ചരിച്ച്, ടോയിലറ്റ് കോപ്ലെക്‌സിന്റെ പുറകുവശം വഴിയുള്ള സർവ്വീസ് റോഡിലൂടെ പമ്പാഗണപതിക്ഷേത്രത്തിൽ എത്തിച്ചേരാനാകും.

പ്രളയത്തിൽ വന്നുചേർന്ന ടൺകണക്കിന് മണ്ണ് ,രാപ്പകൽ ഭേദമില്ലാതെ ലോറികളിൽ മാറ്റുന്ന പ്രക്രിയ അവസാനഘട്ടത്തിലാണ്. ബയോടോയ്‌ലെറ്റുകൾ സ്ഥാപിക്കുന്ന നടപടി അടുത്തദിവസങ്ങളിൽ ആരംഭിക്കും. പമ്പയിലും പരിസരപ്രദേശങ്ങളിലും അയ്യപ്പഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നു.പ്രളയത്തിൽ തകർന്ന രാമമൂർത്തി മണ്ഡപം ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും പ്രളയത്തിൽ ഒഴുകി വന്ന വൻമരങ്ങളും പാറക്കല്ലുകളും പമ്പാ മണപ്പുറത്ത് നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തികളും ആരംഭിച്ചിട്ടുണ്ട്. ഈ പ്രക്രിയ പൂർത്തിയായാൽ ഭക്തർക്ക് യഥാർത്ഥ പാതയിലൂടെ സഞ്ചാരം സുഗമമാകും.സർക്കാർ തീരുമാനമനുസരിച്ച് ടാറ്റാകൺസ്ട്രക്ഷൻ കമ്പനിയാണ് പമ്പയിലെ നവീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത്.ദേവസ്വം ബോർഡിന്റെ നിർദ്ദേശപ്രകാരവുമുള്ള പുനരുദ്ധാരണ ജോലികളാണ് ടാറ്റാ കമ്പനി പമ്പയിൽ നടത്തുന്നത്.അന്തരീക്ഷത്തിലെ ചൂട് കൂടിയത് കാരണം പമ്പയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.പല ഭാഗത്തും പമ്പാനദി വറ്റി വരളുന്നു.പമ്പാനദിയിൽ ഇറങ്ങികയറാതെ തന്നെ അയ്യപ്പഭക്തർക്ക് ത്രിവേണി പാലത്തിലൂടെ മറുകര എത്തി നടന്നുപോകാം.ഗതിമാറി ഒഴുകിയ പമ്പാനദിയെ ചാലുതീർത്ത് കക്കി നദിയുമായി സംഗമിപ്പിച്ചാണ് ദേവസ്വം ബോർഡ് ഇവിടെ താൽക്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്.കന്നിമാസപൂജയ്ക്ക് എത്തുന്ന ഭക്തർക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ് .മണ്ഡലമകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപ് തന്നെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ ഭയപ്പാടും ആശങ്കയും ഇല്ലാതെ തന്നെ ഭക്തർക്ക് കന്നിമാസപൂജയ്ക്ക് ശബരിമല ക്ഷേത്ര നട തുറക്കുമ്പോൾ, അയ്യപ്പസന്നിധാനത്ത് എത്താനാകും.

പമ്പയിൽ അയ്യപ്പഭക്തർക്ക് സ്‌നാനം നടത്താനും ബലിതർപ്പണം നടത്താനും പ്രത്യേകം സജ്ജീകരണങ്ങൾ ഉണ്ടാകും.അയ്യപ്പഭക്തരുടെ ബെയ്‌സ് പോയിന്റായി നിലയ്ക്കൽ മാറ്റാനാണ് ബോർഡ് തീരുമാനമെന്നും പ്രസിഡന്റ് അറിയിച്ചു.മണ്ഡലമകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്ന നവംബർ 15 മുതൽ സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രം പ്രവശേനം എന്നത് നടപ്പാക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈമാസം 16 മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും.നിലയ്ക്കലിൽ വാഹനങ്ങൾ തടയുന്നതിനായി പൊലീസ് ബാരിക്കിഡുകൾ തീർക്കും.അയ്യപ്പഭക്തർക്ക് വേണ്ട നിർദ്ദേശം നൽകുന്നതിന് കൂടുതൽ പൊലീസിനെ നിലയ്ക്കലിൽ വിന്യസിക്കും.നിലയ്ക്കലിൽ പൊലീസ് കൺട്രോൾ റൂം സ്ഥാപിക്കും ഫയർഫോഴ്‌സ്,ആശുപത്രി സംവിധാനങ്ങളും നിലയ്ക്കലിൽ മാസപൂജ സമയത്ത് തന്നെ പ്രവർത്തന സജ്ജമാകും.നിലയ്ക്കൽപമ്പ ചെയിൻ സർവ്വീസിനായി കെഎസ്ആർടിസിയുടെ 60 ഓളം ബസ്സുകൾ ഈമാസം നിലയ്ക്കലിൽ സജ്ജമായിരിക്കും.എല്ലാ സ്വകാര്യ വാഹനങ്ങൾക്കും പാർക്കിംഗിനായി നിലയ്ക്കലിൽ സൗകര്യം മെച്ചപ്പെടുത്തുന്ന ജോലികൾ നിലയ്ക്കലിൽ തകൃതിയായിട്ടുണ്ട്. ഇതിനായി കൂടുതൽ സ്ഥലം ദേവസ്വം ബോർഡ് കണ്ടെത്തി.

ബെയ്‌സ് ക്യാമ്പ് ലയ്ക്കലാകുന്നതോടെ അയ്യപ്പഭക്തരെ പമ്പയിൽ ക്യാമ്പ് ചെയ്യാൻ അനുവദിക്കില്ല.16 തുറക്കുന്ന ക്ഷേത്ര നട പതിവ് പൂജകൾക്ക് ശേഷം 21 ന് രാത്രി ഹരിവരാസനം പാടിയാണ് അടയ്ക്കും. കണ്ഠരര് രാജീവരര് അടുത്ത ഒരു വർഷത്തേക്കുള്ള തന്ത്രിയായി 16 ന് ചുമതലയേൽക്കും.പ്രളയത്തെ തുടർന്ന് തന്ത്രി കണ്ഠരര് രാജീവർക്ക് ചിങ്ങമാസ പൂജയ്ക്ക് ശബരിമല സന്നിധാനത്ത് എത്താൻ കഴിഞ്ഞിരുന്നില്ല.അക്കാരണത്താൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് പൂജ ചെയ്യാനായി ക്ഷേത്രത്തിൽ എത്തിയിരുന്നത്. തന്ത്രി കുടുംബവുമായി നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം ഇനിയുള്ള ഒരു വർഷം തന്ത്രി കണ്ഠരര് രാജീവരായിരിക്കും ശബരിമല ക്ഷേത്രത്തിൽ പൂജകൾ നടത്തുക.17 മുതൽ 21 വരെ നെയ്യഭിഭേഷകം,ഉദയാസ്തമനപൂജ,പടിപൂജ,കളഭാഭിഷേകം എന്നിവ ഉണ്ടാകും.21 ന് സഹസ്രകലശാഭിഷേകം നടക്കും. മണ്ഡല മകരവിളക്ക് തിർത്ഥാടനകാലത്തിലേക്ക് ഇനിയധികം ദൂരമില്ലാത്തതിനാൽ തീർത്ഥാടകക്ഷേമം കുറ്റമറ്റ രീതിയിൽ കാര്യക്ഷമതയോടെ നടപ്പാക്കാനുള്ള തിരക്കിട്ട ,തീവ്രമായ പ്രവർത്തനത്തിലാകും തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും ഇനിയുള്ള ദിനങ്ങളിൽ. തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഒക്ടോബർ 17 ന് തുറക്കും.ഒക്ടോബർ പതിനെട്ടിന് ശബരിമലമാളികപ്പുറം മേൽശാന്തി നറുക്കെടുപ്പും നടക്കും.

കൂടുതൽ പത്തനംതിട്ട വാർത്തകൾView All

English summary
pathanamthitta local news about pampa thriveni rennovation activities.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more