പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയില്‍ ഇനി പശുക്കള്‍ക്കും ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖകള്‍; ആദ്യഘട്ടത്തിൽ 700 പശുക്കളിൽ...

  • By Desk
Google Oneindia Malayalam News

ഏനാത്ത്: ജില്ലയില്‍ ഇനി പശുക്കള്‍ക്കും ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖകള്‍. സംസ്ഥാനത്ത് ആദ്യമായി പ്ലാസ്റ്റിക് കാര്‍ഡ് ഒഴിവാക്കി പശുക്കളില്‍ തിരിച്ചറിയല്‍ രേഖയായി മൈക്രോ ചിപ് ഘടിപ്പിക്കുന്നതും ജില്ലയിലാണ്. ജിയോ ടാഗിങ് പദ്ധതിയും ഉടന്‍ പൂര്‍ത്തിയാകും. ആനിക്കാട് പഞ്ചായത്തിലെ 700 പശുക്കളിലാണ് ആദ്യ ഘട്ടമെന്ന നിലയില്‍ മൈക്രോ ചിപ് ഘടിപ്പിക്കുന്നത്.

1.9 ലക്ഷം രുപ ചെലവില്‍ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് ചിപ് ഘടിപ്പിക്കുന്നതിനായി കരാര്‍ നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഓരോ പശുവിനും ഓരോ നമ്പര്‍ രേഖപ്പെടുത്തിയ ചിപ് ഘടിപ്പിക്കും പശുക്കളില്‍ ജീവിതകാലം മുഴുവന്‍ പാര്‍ശ്വഫലമില്ലാതെ ഇതു സ്ഥാപിക്കാന്‍ കഴിയും. ഭാവിയില്‍ ജിപിഎസ് സംവിധാനവുമായി ബന്ധപ്പെടുത്താനും പശുക്കളുടെ സമ്പൂര്‍ണ വിവര ശേഖരണവും തിരിച്ചറിയിലും ഇതിലൂടെ സാധ്യമാക്കാനും കഴിയും.

Cow

മൃഗസംരക്ഷണ മേഖലയിലെ മറ്റൊരു നൂതന പദ്ധതിയാണ് ജിയോ ടാഗിങ്. കാലികളെയും കര്‍ഷകരെയും സംബന്ധിച്ചും സ്ഥലത്തെ കുറിച്ചു പെട്ടെന്ന് അറിയാനും അടിയന്തര ഘട്ടത്തില്‍ സഹായം എത്തിക്കുന്നതിനും ഭൗമ സൂചികാ പദ്ധതി സഹായകമാകും. ആദ്യം വീടുകള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെയും മൃഗങ്ങളുടെയും ഫോട്ടോ എടുക്കുകയും വിവിരങ്ങള്‍ ശേഖരിച്ച് കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഉപഗ്രഹ സഹായത്തോടെ സ്ഥലത്തിന്റെ കൃത്യമായ രേഖാ ചിത്രമുണ്ടാക്കി കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും ചെയ്യുന്നതാണ് പദ്ധതി.

വളര്‍ത്തുമൃഗങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടുമ്പോള്‍ കൃത്യമായി സ്ഥലം കണ്ടെത്തി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതെ നിയന്ത്രിക്കുന്നതിന് ജിയോ ടാഗിങ് സഹായകമാകും. കൂടാതെ പ്രതിരോധ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഭാഗങ്ങള്‍ തിരിച്ചറിയാനും ഇതു വഴി എളുപ്പമാകും.

ജില്ലയില്‍ ജിയോ ടാഗിങ് പദ്ധതിയുടെ ഭാഗമായുള്ള വിവര ശേഖരണം 90 ശതമാനം പൂര്‍ത്തിയായതായും എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കി വരുന്നതായും ജില്ലാ മൃഗസംരക്ഷണവകുപ്പ് പിആര്‍ഒ എം.മാത്യു പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ന്യായവിലയ്ക്ക് കര്‍ഷകര്‍ക്ക് മരുന്നു ലഭ്യമാക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തോടനുബന്ധിച്ച് 10 ലക്ഷം രുപ ചെലവില്‍ വെറ്ററിനറി മെഡിക്കല്‍സ്റ്റോറിനായുള്ള നടപടികളും തുടരുന്നു.

English summary
Pathanamthitta Local News about digital identity for cows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X