പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആധുനിക സൗകര്യങ്ങളൊരുക്കി ഏനാദിമംഗലം ആശുപത്രി മുഖം മിനുക്കുന്നു;3 നില കെട്ടിടം വരുന്നു....

  • By Desk
Google Oneindia Malayalam News

ഏനാദിമംഗലം: ആധുനിക സൗകര്യങ്ങളൊരുക്കി സാമൂഹികാരോഗ്യകേന്ദ്രം മുഖം മിനുക്കുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഏഴരക്കോടി രൂപ നീക്കിവച്ചു. നബാര്‍ഡിന്റെ സഹായത്തോടെയാണ് സിഎച്ച്‌സിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബഹുനില മന്ദിരം, ആധുനിക രീതിയിലുള്ള ലാബ്, ഫാര്‍മസി, ഗൈനക്കോളജി വിഭാഗം, കുട്ടികളുടെ വിഭാഗം അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

നിലവില്‍ സിവില്‍ വര്‍ക്കിന് 5.8 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബാക്കിയുള്ള തുക ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കും. പുതിയ വികസന പദ്ധതി പ്രകാരം മൂന്ന് നില കെട്ടിടമാണ് സിഎച്ച്‌സിയില്‍ ഉയരുന്നത്. ഒന്നാം നിലയില്‍ ഗൈനക്കോളജി വിഭാഗവും രണ്ടാം നിലയില്‍ രണ്ട് ഓപ്പറേഷന്‍ തിയറ്റര്‍, ഐസിയു, പോസ്റ്റ് ഓപ്പറേറ്റീവ് വിഭാഗം, കുട്ടികള്‍ക്കുള്ള വിഭാഗം എന്നിവയുമാണ് പ്രവര്‍ത്തിക്കുക. 40 കിടക്കകളുള്ള വാര്‍ഡും മറ്റ് സൗകര്യങ്ങളുമാണ് മൂന്നാം നിലയില്‍ ക്രമീകരിക്കുക.

Pathanamthitta

ആധുനിക രീതിയിലുള്ള ചികില്‍സ സൗകര്യവും ശീതീകരിച്ച ലാബും ഫാര്‍മസിയും ഉണ്ടാകും. ലാബില്‍ മുഴുവന്‍ സമയവും ഓട്ടമാറ്റിക് അനലൈസര്‍ സംവിധാനവും ഒരുക്കും. ഫാര്‍മസിയില്‍ മരുന്നുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക റാക്കുകളും സ്ഥാപിക്കും. സ്റ്റോര്‍, ഡിജിറ്റല്‍ എക്സ്റേ എടുക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനായുള്ള ഓട്ടമാറ്റിക് അനലൈസര്‍ യന്ത്രവും ഡിജിറ്റല്‍ എക്സ്റേ എടുക്കുന്നതിനായുള്ള യന്ത്രവും എത്തിക്കഴിഞ്ഞു. വൈദ്യുതി നിലയ്ക്കുമ്പോള്‍ പകരം സംവിധാനത്തിനായി ജനറേറ്ററും സ്ഥാപിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കെട്ടിട നിര്‍മാണം ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു ഏനാദിമംഗലം സിഎച്ച്‌സിയിലെ ഒപി പ്രവര്‍ത്തനത്തിന്റെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ലാബിന്റെ പ്രവര്‍ത്തനം രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെയാക്കി.

English summary
Pathanamthitta Local News about Enathimangalam hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X