പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിജിലൻസ് പിടികൂടിയ ജില്ലാ ജിയോളജിസ്റ്റിനെ സസ്പെൻറ് ചെയ്തു; സർക്കാരിന് നാണക്കേടുണ്ടാക്കി!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഹോട്ടൽ മുറിയിൽ നിന്നു രണ്ടേകാൽ ലക്ഷം രൂപയുമായി വിജിലൻസ് പിടികൂടിയ ജില്ലാ ജിയോളജിസ്റ്റ് എം.എം.വഹാബിനെ സസ്പെൻഡ് ചെയ്തു. കൈവശം ഉണ്ടായിരുന്ന തുക കൈക്കൂലിപ്പണമാണെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. മണ്ണ്, പാറമട മാഫിയകൾ നൽകിയ പണമെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ഇയാൾക്കെതിരെ നടപടി ശുപാർശ ചെയ്തു ജില്ലാ വിജിലൻസ് ഡിവൈഎസ്പി സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഇതിനു പിന്നാലെയാണ് വകുപ്പുതല നടപടി. വഹാബിന്റെ നടപടി സർക്കാരിനു നാണക്കേട് ഉണ്ടാക്കിയെന്നു സസ്പെൻഷൻ ഉത്തരവിൽ കുറ്റപ്പെടുത്തി.

Pathanamthitta

കൈക്കൂലി കേസിൽ മുൻപ് ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് വഹാബ്. 2009ൽ വിജിലൻസ് പിടിയിലായ ഇയാളെ രണ്ടുവർഷം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയിൽ അപ്പീൽ നൽകി പുറത്തിറങ്ങിയ ശേഷം ഭരണതലത്തിലെ ഉന്നത സ്വാധീനത്തിന്റെ ബലത്തിൽ വീണ്ടും നിയമനം നേടുകയായിരുന്നു. ഇയാൾ ചുമതലയേറ്റ ശേഷം മണ്ണെടുപ്പ്, ക്വാറി മാഫിയകളുടെ പ്രവർത്തനം ജില്ലയിൽ സജീവമായി.

മുൻ ജിയോളജിസ്റ്റ് സ്റ്റോപ് മെമ്മോ നൽകിയ പല ക്വാറികളും ഇയാൾ ചുമതലയേറ്റ ശേഷം പ്രവർത്തനം ആരംഭിച്ചതായാണ് വിവരം. ജില്ലയിലെ ഒരു ഭരണകക്ഷി എംഎൽഎയുടെ ശക്തമായ ശുപാർശയെ തുടർന്നാണ് ഇയാൾ ജിയോളജിസ്റ്റായി എത്തിയത്.ഇയാൾക്കെതിരെ കൈക്കൂലി ആരോപണങ്ങൾ ശക്തമായിരുന്നതിനാൽ ആഴ്ചകളോളം വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. പലതവണ പിന്നാലെ കൂടിയ വിജിലൻസ് സംഘം ഏറ്റവും ഒടുവിലാണ് ഇയാളുടെ സങ്കേതം നഗരത്തിലെ ഹോട്ടൽ മുറിയാണെന്നു കണ്ടെത്തിയത്. അന്വേഷണ സംഘം മുറിയിലെത്തിയപ്പോഴേക്കും പണം നൽകിയവർ പുറത്തിറങ്ങിയിരുന്നു. ഇയാളുടെ വസ്തുവകകളെ കുറിച്ചും ബന്ധുക്കളുടെ സ്വത്തുക്കളെക്കുറിച്ചും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.

കോട്ടയത്ത് ജിയോളജി ഓഫിസർ ആയിരുന്നപ്പോഴും മണ്ണ്, പാറമട ലോബിയെ വഴിവിട്ടു സഹായിച്ചതായി ആരോപണം ഉണ്ടായിരുന്നു. ദിവസം രണ്ടായിരം രൂപ വാടകയുള്ള ഹോട്ടൽ മുറിയിലായിരുന്നു ഇവിടെ വഹാബിന്റെ താമസം. ജില്ലയിൽ വഹാബ് നൽകിയ ഖനനാനുമതികൾ പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കോട്ടയം സീനിയർ ജിയോളജിസ്റ്റ് രാമൻ നമ്പൂതിരിക്ക് പത്തനംതിട്ട ജില്ലയുടെ അധിക ചുമതല നൽകി.

English summary
Pathanamthitta Local News geologist suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X