പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പമ്പയിൽ കോടികളുടെ നാശനഷ്ടം: സ്ഥിതിഗതികൾ വിലയിരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: കനത്ത പ്രളയത്തിലും വെള്ളപ്പൊക്കത്തിലുമായി പമ്പയിൽ വ്യാപക നാശനഷ്ടം ഉണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. പമ്പയിലും പരിസര പ്രദേശങ്ങളിലും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് അംഗം കെ.രാഘവൻ, ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരെത്തി നാശനഷ്ടങ്ങളും സ്ഥിതിഗതിയും വിലയിരുത്തി.

ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് ഒന്നൊന്നര മറുപടി; ഡാം തുറന്നതുകൊണ്ടല്ല വെള്ളപ്പൊക്കമുണ്ടായത്!! കനത്തമഴ!ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് ഒന്നൊന്നര മറുപടി; ഡാം തുറന്നതുകൊണ്ടല്ല വെള്ളപ്പൊക്കമുണ്ടായത്!! കനത്തമഴ!


പമ്പാനദിക്ക് കുറുകെയുള്ള ത്രിവേണിയിലേത് ഉൾപ്പെടെ രണ്ട് പാലങ്ങളും തകർന്നിരിക്കുന്നു. പമ്പാനദി ഗതി മാറി ഒഴുകുന്ന അത്യന്തം അപകടകരമായ സ്ഥിതിവിശേഷം പമ്പയിൽ ഉണ്ട്. പമ്പയിലെ നടപ്പന്തൽ , രാമമൂർമത്തി മണ്ഡപം, ടോയിലറ്റ് കോംപ്ലെക്സ്, നടപ്പാത, സർവ്വീസ് റോഡ്, ക്ലോക്ക് റൂം എന്നിവ പൂർണ്ണമായും നശിച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

Pathanamthitta


പമ്പയിൽ മാത്രം 100 കോടി രൂപയിലധികം രൂപയുടെ നാശനഷ്മുണ്ടെന്നതാണ് പ്രാഥമിക വിലയിരുത്തൽ.പമ്പാനദിയുടെ ഇരുകരകളും ഇടിഞ്ഞിരിക്കുന്നു. ദേവസ്വം ബോർഡിന്റെ മരാമത്ത് വക കെട്ടിടം അപകടാവസ്ഥയിലാന്ന്. നദിയിലുടനീളം മൺകൂനകൾ രൂപപ്പെട്ടിരിക്കുന്നുവെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. മഹാപ്രളയത്തിലൂടെ കനത്ത സാമ്പത്തിക നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്നത്.

ഇപ്പോഴത്തെ ഗുരുതര സാഹചര്യം മറികടക്കണമെങ്കിൽ ഭക്തജനങ്ങളുടെ സഹായം കൂടിയേ തീരു എന്നും എ.പത്മകുമാർ വ്യക്തമാക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ശബരിമലയിലേക്കുള്ള യാത്ര അയ്യപ്പ ഭക്തർ ഒഴിവാക്കണമെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.അതേസമയം ഓണനാളിലെ പൂജകൾക്കായി അയ്യപ്പക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും.27 ന് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

Recommended Video

cmsvideo
കേരളത്തെ പുനർനിർമിക്കാൻ പോലീസ് പടയൊരുക്കം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Pathanamthitta Local News about heavy losses in Pamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X