പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അത്യാധുനിക സൗകര്യങ്ങളുമായി ജില്ലയിലെ രണ്ടു സർക്കാർ ആശുപത്രികൾ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ചികിൽസ ഉറപ്പാക്കി അത്യാധുനിക സൗകര്യങ്ങളുമായി ജില്ലയിലെ രണ്ടു സർക്കാർ ആശുപത്രികൾ വികസന പാതയിൽ. കോഴഞ്ചേരി ജില്ലാ ആശുപത്രി ഇനി മാതൃശിശു സൗഹൃദമാകുമ്പോൾ അടൂരിലെ ജനറൽ ആശുപത്രി സ്മാർട് ആകുകയാണ്.

ലേബർ റൂമിന്റെയും മെറ്റേണിറ്റി വാർഡിന്റെയും ആധുനികവത്കരണത്തിന് 90 ലക്ഷം രൂപയാണ് അനുവദിച്ചത്. ജില്ലയിലെ ആദ്യ മെറ്റേർണിറ്റി ഐസിയുവിന് 30 ലക്ഷവും, നവജാതശിശു സൗഹൃദകേന്ദ്രത്തിന് പത്ത് ലക്ഷം രൂപയും അനുവദിച്ചു. വീണാ ജോർജ് എംഎൽഎ മുൻകയ്യെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രവർത്തനം ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മാത്രം 1.30 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.

ഇടുക്കി ഡാം: മുന്നോരുക്കങ്ങള്‍ വിലയിരുത്തി. ചൊവ്വാഴ്ച ട്രയല്‍ നടന്നേക്കും...ഇടുക്കി ഡാം: മുന്നോരുക്കങ്ങള്‍ വിലയിരുത്തി. ചൊവ്വാഴ്ച ട്രയല്‍ നടന്നേക്കും...

ലാപ്രോസ്‌കോപ്പിക് ഉപകരണങ്ങൾ വഴിയുള്ള താക്കോൽദ്വാര ശസ്ത്രക്രിയകൾ, കീമോതെറപ്പി വാർഡ് എന്നിവയും ആശുപത്രിയിൽ സജീകരിക്കും. കൂടാതെ, ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. ഉടൻ തന്നെ ഒഫ്താൽമോളജി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങളും ആരംഭിക്കും. ജില്ലയിലെ ആദ്യ റീജണൽ പബ്ലിക് ഹെൽത്ത് ലാബിനുള്ള പണികളും പൂർത്തിയായി.

hospital

സ്മാർട് ആക്കാൻ 70 ലക്ഷം രൂപ


ആർദ്രം പദ്ധതിയിലുൾപ്പെടുത്തി അടൂർ ജനറൽ ആശുപത്രി സ്മാർട് ആക്കാൻ 70 ലക്ഷം രൂപ അനുവദിച്ചു. ദിവസവും 1500 പേരാണ് ചികിത്സ തേടി ഒപിയിൽ എത്തുന്നത്. രോഗികളുടെ സൗകര്യാർഥം ആധുനികവത്കരിച്ച റജിസ്‌ട്രേഷൻ, ടോക്കൺ സംവിധാനം, രോഗികളുടെ സ്വകാര്യത മാനിച്ചുള്ള കൺസൽറ്റേഷൻ റൂം എന്നിവ നടപ്പാക്കി. രോഗികൾക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ആശുപത്രിയിലെ അത്യാഹിത വിഭാഗം പഴയ പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്കു മാറ്റി.


ഓഗസ്റ്റ് ഒന്നു മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ഫാർമസി, ഇസിജി, ലാബ്, എക്‌സ്‌റേ തുടങ്ങിയവ പ്രവർത്തനം ആരംഭിക്കും. ഇതിനോടൊപ്പം ഹെമറ്റോളജി അനലൈസർ, ഹോർമോൺ അനലൈസർ എന്നീ ഉപകരണങ്ങളും പ്രവർത്തനം സജ്ജമാക്കും. വേദനരഹിത പ്രസവത്തിനായുള്ള അത്യാധുനിക ചികിത്സ, ഗർഭാശയ കാൻസർ സ്ക്രീനിങ് എന്നിവയും തുടങ്ങി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാനസികാരോഗ്യവിഭാഗം ഡോക്ടറുടെ സേവനവും ലഭ്യമാണ്.


ദന്തനിർമാണം, ദന്തക്രമീകരണം തുടങ്ങിയവയ്ക്ക് ആധുനിക ചികിത്സയും ഇവിടെ ലഭ്യമാണ്. എല്ലാ ശനിയാഴ്ചകളിലും ഗർഭിണികൾക്കും അമ്മമാർക്കും വേണ്ടി രാവിലെ 10.30 മുതൽ ആരോഗ്യബോധവൽക്കരണ ക്ലാസുകളുമുണ്ടാകും. ഡയാലിസിസ് യൂണിറ്റും ദന്തക്രമീകരണ ചികിത്സാവിഭാഗവും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.


ഉച്ചകഴിഞ്ഞ് ഒപിയിലും കാഷ്വൽറ്റിയിലുമായി ഓരോ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഇഎൻടി വിഭാഗത്തിൽ അടുത്തമാസം കൂടുതൽ അത്യാധുനിക ഉപകരണങ്ങൾ ലഭ്യമാക്കും. ആധുനിക ഫ്രീസർ സംവിധാനത്തോടു കൂടിയ മോർച്ചറി നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.

English summary
Pathanamthitta local news:two new government hospitals for pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X