പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ കനത്തു: പത്തനംതിട്ടയില്‍ കുട വിപണി സജീവ​മായി,വില 200 രൂപ മുതൽ 1000 രൂപ വരെ!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മഴക്കാലം കനത്തതോടെ കുട വിപണി സജീവമായി. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്കു വരെ വ്യത്യസ്ത ഇനങ്ങളിലുള്ള കുടകൾ വിപണിയിലെത്തിച്ച് മത്സരിക്കുകയാണ് വിവിധ കമ്പനികൾ. എന്നാൽ ചെറുകിട യൂണിറ്റുകളിൽ നിർമിക്കുന്ന വ്യത്യസ്ത വർണകുടകൾ വൻ വിലക്കുറവിൽ നിരത്തുകളിലും വിൽപനയ്ക്കുണ്ട്. പ്രമുഖ കമ്പനികളുടെ കുടകൾക്ക് ഇത്തവണ അഞ്ചു ശതമാനം വരെ വില വർദ്ധനവുണ്ടായി.

200 രൂപ മുതൽ 1000 രൂപ വരെയുള്ള കുടകളാണ് വിപണിയിലുള്ളത്. കൊച്ചുകുട്ടികളെ ലക്ഷ്യംവെച്ചാണ് മിക്ക കുടകമ്പനികളും വിപണി ഊഷാറാക്കുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളായ ബാറ്റ്മാൻ, ചോട്ടാഭീം, സ്‌​പൈഡർമാൻ, സൂപ്പർമാൻ തുടങ്ങിയവർ കുടകളിലും നിറസാന്നിധ്യമാണ്. ഇത്തരം കുടകളാണ് കൊച്ചുകൂട്ടുകാർക്ക് പ്രിയങ്കരമെന്ന് കച്ചവടക്കാരും പറയുന്നു. പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ കുടകളും കുട്ടികൾക്ക് ആകർഷണീയമാണ്. ഇത്തരം കുടകൾക്ക് 200 മുതൽ 750 വരെയാണ് വില. പെൺകുട്ടികൾക്കായി എത്തിയ അഞ്ചുമടങ്ങ് കുടയാണ് ഇത്തവണത്തെ മുഖ്യ ആകർഷണം.

pathanamthitta

490 രൂപ മുതൽ ഇത് ലഭ്യമാണ്. പെൺകുട്ടികളെ ലക്ഷ്യംവെച്ചിറക്കിയ പ്രിൻസ് കുടകൾളും വിപണിയിലെ ശ്രദ്ധാകേന്ദ്രമായി. വിവിധ വർണങ്ങളിൽ ഇത്തരം കുടകൾ ലഭ്യമാണ്. എങ്കിലും പെൺകുട്ടികളിൽ ആവശ്യക്കാരേറെയും മൂന്നുമടക്ക് കുടകൾക്കാണ്. പുരുഷ•ാരേ ലക്ഷ്യം വെച്ചാണ് കാലൻ കുടകൾ വിപണിയിലുള്ളത്. വ്യത്യസ്ത ഇനങ്ങളിൽപ്പെടുന്ന കാലൻ കുടകളാണ് ഇത്തവണ വിപണിയിലുള്ളത്. 300 രൂപ മുതൽ 700 വരെയാണ് ഇത്തരം കുടകളുടെ വില. ഒറ്റ വർണങ്ങൾക്കു പുറമേ ആകർഷണീയമായ ഡിസൈനിലും ഇത്തരം കുടകൾ വിപണിയിലുണ്ട്. കോളജ് വിദ്യാർഥികളാണ് കാലൻ കുടകൾക്ക് ഏറെയും ആവശ്യക്കാർ.

വാട്ടർപ്രൂഫ് ഇലക്ട്രിക്കൽ കുടകളും ഇത്തവണ വിപണിയിലുണ്ട്. ഇലക്ട്രിക്ക് ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വിച്ചിന്റെ സഹായത്തോടെയാണ് കുട തുറക്കുന്നതും അടയ്ക്കുന്നതും. അന്യസംസ്ഥാനത്തു നിന്നുള്ള കുടകച്ചവടക്കാരും നിരത്തുകളിലുണ്ട്. ഉത്തരേന്ത്യക്കാരായ ഇവർ കുടിൽ വ്യവസായമായി നിർമിക്കുന്ന കുടകളാണിത്. കേരളത്തിൽ നിന്നുള്ളവരും നിരത്തുകളിലുണ്ട്്. വ്യത്യസ്തങ്ങളായ ഇത്തരം കുടകൾ 200 മുതൽ 500 രൂപ വരെയുള്ളതാണ്. ഒന്ന് വില പേശിയാൽ ഇത്തരം കുടകൾക്ക് വില കുറയുമെന്നതിനാൽ ഇവിടെയും കച്ചവടം ഉഷാറാണ്.

English summary
pathanamthitta local news umbrella market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X