പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിത കമ്മീഷൻ അദാലത്ത്; അഭിഭാഷകൻ മോശമായി പെരുമാറി, കടുത്ത നടപടിയെന്ന് ഷാഹിദ കമാൽ!

  • By Desk
Google Oneindia Malayalam News

പ​ത്ത​നം​തിട്ട: സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് വേണ്ടി വനിതാകമ്മീഷനിൽ ഹാജരാകാനെത്തിയ അഭിഭാഷകനെ മോശം പെരുമാറ്റത്തിന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ നിന്ന് പുറത്താക്കി. കമ്മീഷൻ അംഗം ഷാഹിദ കമാലിന്റെ നേതൃത്വത്തിൽ ഇന്നലെ (21) നടന്ന അദാലത്തിലാണ് പത്തനംതിട്ടയിലെ അഭിഭാഷകൻ പരാതി കക്ഷികളെത്തുന്നതിന് മുമ്പ് തന്നെ കേൾക്കണമെന്ന് ആവശ്യവുമായി കമ്മീഷൻ അംഗത്തോട് മോശമായി പെരുമാറിയത്.

പത്തനംതിട്ടയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരിയായിരുന്ന വികലാംഗയും വൃക്കരോഗിയുമായ വനിതയെ സൂപ്പർമാർക്കറ്റിന്റെ ചുമതലക്കാരൻ അകാരണമായി ശകാരിക്കുകയും ബില്ലുകൾ കീറി മുഖത്തെറിയുകയും ചെയ്തതിനെതുടർന്ന് ബോധരഹിതയായി. ഇവരുടെ ഭർത്താവ് സ്ഥലത്തെത്തി മുളക്കുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Pathanamthitta

സംസാരശേഷി പൂർണമായും നഷ്ടപ്പെട്ട സ്ത്രീ ചികിത്സകൾക്ക് ശേഷം മടങ്ങി വീട്ടിലെത്തിയ ശേഷമാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ഈ പരാതിയിന്മേൽ അന്വേഷണത്തിനായി വനിതാ കമ്മീഷൻ സൂപ്പർമാർക്കറ്റ് ഉടമയേയും പരാതിക്കാരിയെയും വിളിപ്പിച്ചിരുന്നു. പരാതിക്കാരി എത്തുന്നതിന് മുമ്പുതന്നെ തന്റെ കക്ഷിയുടെ വാദം കേൾക്കണമെന്ന ആവശ്യവുമായി ആദ്യം വനിതാ കമ്മീഷൻ ജീവനക്കാരോടും പിന്നീട് കമ്മീഷൻ അംഗത്തോടും അഭിഭാഷകൻ തട്ടിക്കയറുകയായിരുന്നു.

ഇദ്ദേഹത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും പരാതിയിന്മേൽ കൂടുതൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. വനിതാ കമ്മീഷനിൽ പരാതികൾ കക്ഷികളിൽ നിന്നും നേരിട്ട് കേൾക്കുന്നതിനാണ് കമ്മീഷൻ ശ്രമിക്കുന്നത്. പരാതിയുമായി എത്തുന്നവർ ഭൂരിപക്ഷവും ഏറെ പാവപ്പെട്ടവരാണ്. ഇവർക്കെതിരെ വാദിക്കുന്നതിന് അഭിഭാഷകരുമായി എത്തുന്ന എതിർകക്ഷികളുടെ നടപടി കമ്മീഷൻ പ്രോത്സാഹിപ്പിക്കുന്നി െല്ലന്നും കമ്മീഷനംഗം പറഞ്ഞു.

റാന്നിയിലെ ഒരു എയ്ഡഡ് കോളേജിലെ പ്രിൻസിപ്പലായ വനിത കോളേജിലെ ഹെഡ് അക്കൗണ്ടന്റിന്റെ ഭാഗത്തുനിന്ന് സ്ഥിരമായുണ്ടാകുന്ന മോശം പെരുമാറ്റത്തെക്കുറിച്ചുള്ള പരാതിയുമായാണ് അദാലത്തിലെത്തിയത്. സഹപ്രവർത്തകരുടെ മുമ്പിൽ ലൈംഗികമായ പരാമർശങ്ങൾ നടത്തി തന്നെ അപമാനിക്കാൻ ഹെഡ് അക്കൗണ്ടന്റ് സ്ഥിരമായി ശ്രമിക്കുന്നു എന്നതായിരുന്നു പ്രിൻസിപ്പലിന്റെ പരാതി.

ഇതു സംബന്ധിച്ച് കോളേജിന്റെ മാനേജർക്കും മറ്റ് ബന്ധപ്പെട്ടവർക്കും പരാതി നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടാകാതിരിക്കുകയും പരാതി കക്ഷിയെ വീണ്ടും അപമാനിക്കുവാൻ ശ്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രിൻസിപ്പൽ പരാതിയുമായി കമ്മീഷനിലെത്തിയത്. വരും തലമുറയെ ശരിയായ രീതിയിൽ നയിക്കേണ്ട ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പലിന് പോലും ഇത്തരത്തിലുള്ള അനുഭവങ്ങളാണ് ഉണ്ടാകുന്നതെങ്കിൽ ഇത്തരം സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് കമ്മീഷൻ എതിർ കക്ഷികളോട് ചോദിച്ചു.

എതിർ കക്ഷികളെ ശിക്ഷിക്കണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നിർദേശം കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പ്രിൻസിപ്പൽ അഭ്യർഥിച്ചു. കോളേജിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഒരു സൗഹൗദാന്തരീക്ഷം പ്രിൻസിപ്പലും ജീവനക്കാരും മാനേജ്‌​മെന്റും തമ്മിൽ ഉണ്ടാകണമെന്നും പരാതിയിൽ ഉന്നയിച്ചതുപോലെയുള്ള പെരുമാറ്റങ്ങൾ ഭാവിയിൽ ഉണ്ടാകാൻ പാടില്ലെന്നും കമ്മീഷൻ കോളേജ് മാനേജ്‌​മെന്റിന് കർശന താക്കീത് നൽകി. ഇത്തരത്തിൽ വീണ്ടും പരാതികൾ ഉണ്ടായാൽ വനിതാ കമ്മീഷൻ ഇടപെടുമെന്നും അറിയിച്ചു.

കോന്നി സർവീസ് സഹകരണ ബാങ്കിലെ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് അംഗത്വം റദ്ദാക്കണമെന്ന ആവശ്യത്തിന്മേൽ പരാതിക്കാരിയായ സുജയുടെ അംഗത്വം റദ്ദാക്കിയതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്കുകൂടി നൽകണമെന്ന് കമ്മീഷൻ സഹകരണ വകുപ്പിന് നിർദേശം നൽകി.

ആകെ 90 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 26 പരാതികൾ തീർപ്പു കൽപ്പിച്ചു. 47 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. നാലെണ്ണം കൗൺസിലിംഗിനും 13 എണ്ണം റിപ്പോർട്ടിനായി വിവിധ വകുപ്പുകൾക്കും കൈമാറി. എഡിഎം പി.റ്റി.എബ്രഹാം, ജില്ലാ സാമൂഹ്യനീതി ഓഫീസർ എൽ.ഷീബ, അഡ്വ. എസ്.സീമ, സബീന, സാലി ജോൺ, റഷീദ, കെ.കെ.രമ്യ തുടങ്ങിയവർ പങ്കെടുത്തു.

English summary
Pathanamthitta Local News about women commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X